India
-
തരൂരിനെ എന്തിനു പേടിക്കണം? ചില ആളുകള്‍ക്കു മോദിയാണ് മുഖ്യം; തരൂരിനെ അവഗണിക്കുന്നെന്ന സൂചന നല്‍കി ഖാര്‍ഗെ; ‘പറക്കാന്‍ ആരുടെയും അനുമതിവേണ്ട, ആകാശം ആരുടെയും സ്വന്തമല്ലെന്ന്’ തിരിച്ചടിച്ച് തരൂര്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെ അവഗണിക്കുമെന്ന സൂചന നല്‍കി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തരൂരിനെ എന്തിന് പേടിക്കണമെന്നു ഖര്‍ഗെ ചോദിക്കുന്നു. ചില ആളുകള്‍ക്ക് മോദിയാണ് മുഖ്യം. കോണ്‍ഗ്രസിന് രാജ്യമാണ് പ്രധാനമെന്നും തരൂര്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച ഖര്‍ഗെ പറഞ്ഞു. എന്നാല്‍ വിവിധ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്‍റെ ബ്യൂട്ടിയെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. പറക്കാന്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ശശി തരൂരിന്‍റെ മറുപടിയുമെത്തി. വിവാദം കെട്ടടങ്ങി എന്ന് തോന്നുമ്പോള്‍ പത്തിരട്ടിയായി കത്തിപ്പടരുക. തരൂരിന്‍റെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ പതിവ് രീതിക്ക് മാറ്റമില്ല. പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തരും സംസാരിക്കുന്നത് അവരവരുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്നും പാര്‍ട്ടി ആരെയും നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖര്‍ഗെ പറയുന്നു. ശശി തരൂരിന്‍റെ ഇംഗ്ലീഷ് മികച്ചതാണെന്നും പത്രത്തില്‍ എഴുതിയത് പഠിക്കാന്‍ സമയം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. നന്നായി ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടാണ് തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കിയത്. എന്നാല്‍ പറയുന്നത് എന്താണെന്ന് അവരവര്‍ക്ക് ബോധ്യമുണ്ടാകണമെന്ന്…
Read More » -
വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഏകസിവില്‍കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ എംഎല്‍എ വിവാദത്തില്‍
ഡെഹ്റാഡൂണ്‍: ബഹുഭാര്യാത്വം നിരോധിക്കുന്ന ഏകസിവില്‍ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡില്‍ വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച് വിവാദത്തിലായി ബിജെപി നേതാവ്. ആദ്യഭാര്യയുമായുളള ബന്ധം വേര്‍പെടുത്താതെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സുരേഷ് റാത്തോഡ് വീണ്ടു വിവാഹം ചെയ്തതാണ് വിവാദമായിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കി മാസങ്ങള്‍ക്കുളളിലാണ് സംഭവം. ഇതോടെ പ്രതിരോധത്തിലായ ബിജെപി മുഖം സംരക്ഷിക്കാനായി സുരേഷ് റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിയുടെ സാമൂഹികയും ധാര്‍മ്മികവുമായ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രാജേന്ദ്ര് ബിഷ്ട് നല്‍കിയ കത്തിലെ വിമര്‍ശനം. ഏഴുദിവസത്തിനുളളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. 2022 വരെ ജ്വാലാപൂര്‍ എംഎല്‍എയായിരുന്ന സുരേഷ് റാത്തോഡ് കഴിഞ്ഞ ആഴ്ചയാണ് വാര്‍ത്താസമ്മേളനം നടത്തി തന്റെ വിവാഹവിവരം അറിയിച്ചത്. നടി ഊര്‍മിള സനവാറിനെയാണ് സുരേഷ് വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു മുന്‍ എംഎല്‍എയുടെ രണ്ടാംവിവാഹം. ‘ചില കാരണങ്ങള്‍ മൂലം ഞാന്‍…
Read More » -
ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് വിദഗ്ധ സംഘം ഉടനെത്തും; വിമാനത്താവളത്തിന് വാടക നല്‍കേണ്ടി വരും, കനത്ത സുരക്ഷയൊരുക്കി സിഐഎസ്എഫ്
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്ധ സംഘം ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയേക്കും. നിലവില്‍ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. സിഐഎസ്എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതര്‍ വാടക നല്‍കേണ്ടിവരുമെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്. എത്ര രൂപ നല്‍കേണ്ടിവരുമെന്ന് സര്‍ക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം. ഇന്തോ – പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധ വിമാനം ജൂണ്‍ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് ‘പാസെക്‌സ്’ എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി…
Read More » -
കോഴിക്കോട്ട് വ്യോമ പ്രതിരോധകേന്ദ്രം, മിസൈല്‍ പ്രതിരോധമടക്കം സംവിധാനം; 40 ഏക്കര്‍ കൈമാറാന്‍ നടപടി
തിരുവനന്തപുരം: മിസൈല്‍ പ്രതിരോധത്തിനുള്ള എയര്‍ ഡിഫന്‍സ് റഡാര്‍ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാന്‍ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജില്‍ റീസര്‍വേ 13/1 എയില്‍പ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കര്‍ കൈമാറാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രതിരോധ വകുപ്പിന്റെ ‘നിര്‍ദ്ദേശ്’ എന്ന പദ്ധതിക്കായി 2010 ല്‍ കൈമാറിയ ഭൂമിയില്‍ ശേഷിക്കുന്നതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നത്. ഇപ്പോള്‍ നിര്‍ദ്ദേശിന്റെ ഓഫീസ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എയര്‍ഫോഴ്‌സ് കമാന്‍ഡിംഗ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച് കളക്ടറുടെ ശുപാര്‍ശ പ്രകാരമാണ് ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ മുന്‍നിറുത്തി ഇവിടെ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളവും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളുടെ മിസൈല്‍ ഭീഷണി പരിധിക്കുള്ളിലാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്. തെക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്ക് 1.സമീപകാലത്ത് ശ്രീലങ്കയിലും മാലിദ്വീപിലും ചൈന നടത്തുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വ്യോമപ്രതിരോധം…
Read More » -
പൗരസ്വാതന്ത്ര്യങ്ങളെ കാറ്റില്‍പ്പറത്തി, സമരങ്ങളെ കിരാതമായി അടിച്ചമര്‍ത്തി; അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷം
എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റില്‍പ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഇന്നേയ്ക്ക്, 50 വര്‍ഷം മുമ്പ് മറ്റൊരു ജൂണ്‍ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്. എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോണ്‍ഗ്രസ് നേതാവുമായ ദേവ് കാന്ത് ബറുവ ‘ഇന്ത്യ എന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ ആഭ്യന്തരവരുമാനം കുറച്ചു. വരള്‍ച്ചയും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ദിരയ്‌ക്കെതിരെ സമരങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ സമരങ്ങളെ കിരാതമായി അടിച്ചമര്‍ത്തിത്തുടങ്ങി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായണ്‍ സമ്പൂര്‍ണ വിപ്ലവം പ്രഖ്യാപിച്ചു. 1971 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്ന കേസില്‍, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂണ്‍ 12-ന് വിധിച്ചു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ…
Read More » -
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ചു; ഗര്‍ഭിണി ഉള്‍പ്പെടെ 2 മരണം
ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് 2 പേര്‍ മരിച്ചു. മധുര സ്വദേശി പത്മനാഭന്‍ (60), മകള്‍ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗര്‍ഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ദുരന്തം. ചൊവ്വാഴ്ച പുലര്‍ച്ചെ, മധുരവോയല്‍-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയ കാര്‍ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാര്‍ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ ഡ്രൈവര്‍ മണികണ്ഠന്‍ മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
Read More » -
മറക്കാനാകാത്ത മറുപടി നല്‍കി; യാചിച്ചത് ഇസ്രയേലെന്ന് ഇറാന്‍; ഇസ്രയേല്‍ ഇനി ആക്രമണം നടത്തരുതെന്ന് ട്രംപ്; ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍; പശ്ചിമേഷ്യയില്‍ ആശ്വാസം
ടെഹ്‌റാന്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന്‍റെ പന്ത്രണ്ടാം ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും ഇത് അംഗീകരിച്ചെങ്കിലും, വെടിനിർത്തൽ പ്രാബല്യത്തിലായതിന് ശേഷവും ആക്രമണങ്ങൾ നടന്നതിൽ ട്രംപ് അതൃപ്തി അറിയിക്കുകയും ഇസ്രയേലിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, വെടിനിർത്തലിന് ഇറാനല്ല, മറിച്ച് ഇസ്രയേലാണ് യു.എസിനോട് യാചിച്ചതെന്ന് ഇറാൻ പ്രതികരിച്ചു. ‘ഇസ്രയേൽ യാചിച്ചു, മറക്കാനാകാത്ത മറുപടി നൽകി’ “വെടിനിർത്തലിന് ഇറാൻ യു.എസിനോട് യാചിച്ചു” എന്ന വാദം തള്ളി ഇറാൻ രംഗത്തെത്തി. മറിച്ച്, ഇസ്രയേലാണ് വെടിനിർത്തലിനായി യു.എസിനോട് യാചിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിന് “മറക്കാനാകാത്ത മറുപടി” നൽകിയെന്നും, ശത്രുവിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം ഈ മാസം 13-ന് ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോടെ ആശങ്കയിലായ മേഖലയ്ക്ക് ആശ്വാസമായാണ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം. ഖത്തറിലെ അൽ ഉദെയ്ദ് യു.എസ്. സൈനിക താവളത്തിൽ, നേരത്തെ അറിയിച്ച ശേഷം ദുർബലമായ ആക്രമണം നടത്തിയ ഇറാനോട് നന്ദി പറഞ്ഞാണ് ട്രംപ് വെടിനിർത്തൽ കരാറിലേക്ക്…
Read More » -
വീണ്ടും വിലങ്ങുവീഴും; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി; സ്വന്തം നാട്ടില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ പരിഗണിക്കേണ്ട; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാം; കടുത്ത വിയോജിപ്പുമായി മൂന്ന് ജഡ്ജിമാര്‍; നടപടികള്‍ ഉടന്‍ പുനരാരംഭിച്ചേക്കും
ന്യൂയോര്‍ക്ക്: മൂന്നു ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ നടപടിക്കു സാധുത നല്‍കി യുഎസ് സുപ്രീം കോടതി. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ക്കു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും നിര്‍ബന്ധിതമായി കയറ്റിവിടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അധികാരമേറ്റയുടന്‍ ട്രംപ് നടപ്പാക്കിയ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് എണ്ണ പകരുന്നതാണു പുതിയ സുപ്രീം കോടതി വിധി. നിയമത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിഞ്ഞവര്‍ക്കുള്ള വന്‍ തിരിച്ചടിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു. കോടതിയിലെ മൂന്നു ലിബറല്‍ ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെയാണു 6-3 ഭൂരിപക്ഷത്തില്‍ വിധി പാസായത്. മൂന്നാം ലോക രാജ്യങ്ങളിലേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പീഡനങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് എടുത്തുമാറ്റണമെന്ന ആവശ്യത്തിനും കോടതി അംഗീകാരം നല്‍കി. ALSO READ നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക് ഏപ്രില്‍ 18ന്…
Read More » -
ഇസ്രായേല്‍ ആക്രമണം: ഇറാനിലെ ഒരു ആണവ ശാസ്ത്രജ്ഞന്‍ കൂടി കൊല്ലപ്പെട്ടു; വെടിനിര്‍ത്തല്‍ കരാര്‍ വരുന്നതിന് തൊട്ടുമുമ്പ് നീക്കം; സിദ്ദിഖിക്കായി നേരത്തേ അമേരിക്കയും വലവിരിച്ചു
ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ എന്നയാളാണു കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനു മുന്‍പായിട്ടു നടന്ന ആക്രമണത്തിലായിരുന്നു മുഹമ്മദ് റെസ സിദ്ദിഖിക്ക് നേരെ ആക്രമണം ഉണ്ടായത്. സിദ്ദിഖിയ്ക്കായി യുഎസ് നേരത്തേ വലവിരിച്ചിരുന്നു എന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പദ്ധതികളിലാണു സിദ്ദിഖി പ്രവര്‍ത്തിച്ചിരുന്നത്. ഇയാളുടെ പതിനേഴുകാരനായ മകന്‍ അടുത്തിടെയാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടത്. വടക്കന്‍ ഇറാനിലെ അസ്താനെയെ അഷ്റഫിയ എന്ന സ്ഥലത്തു മാതാപിതാക്കളുടെ വീട്ടില്‍വച്ചാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ‘ഖമേനിയെ തള്ളിപ്പയൂ, അല്ലെങ്കില്‍ മരണം വരിക്കാന്‍ തയാറാകൂ, നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങളുണ്ട്’; ആക്രമണത്തിനു മുമ്പേ ഇറാന്‍ സൈനിക ജനറല്‍മാരെ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വാദം ബലപ്പെടുത്തി വെളിപ്പെടുത്തല്‍
Read More » -
‘ഖമേനിയെ തള്ളിപ്പയൂ, അല്ലെങ്കില്‍ മരണം വരിക്കാന്‍ തയാറാകൂ, നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങളുണ്ട്’; ആക്രമണത്തിനു മുമ്പേ ഇറാന്‍ സൈനിക ജനറല്‍മാരെ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വാദം ബലപ്പെടുത്തി വെളിപ്പെടുത്തല്‍
ടെല്‍അവീവ്: ഇറാന്‍ സൈനിക ജനറല്‍മാരെ വധിക്കുമെന്ന് ഈ മാസം ആദ്യം തന്നെ ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ഇറാന്‍ ഭരണകൂടത്തെയും ഖമേനിയുടെ അധികാരത്തെയും തള്ളിപ്പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഭീഷണി. ഇറാന്റെ ആണവ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ഓപറേഷന്‍ റൈസിംഗ് ലയണിന് മുന്നോടിയായാണ് മുന്നറിയിപ്പുണ്ടായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനും സൈന്യത്തില്‍ പിളര്‍പ്പുണ്ടാക്കാനും ഇസ്രയേല്‍ ശ്രമിച്ചുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. ‘ഭാര്യയും കുഞ്ഞുമായി രക്ഷപെടാന്‍ 12 മണിക്കൂര്‍ തരാം. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ഹിറ്റ്‌ലിസ്റ്റല്‍പ്പെടും എന്നാണ് ഉന്നത സൈനികോദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ലഭിച്ച സന്ദേശം. ഇരുപതോളം ഫോണ്‍ വിളികളാണ് ഇസ്രയേല്‍ ചാരന്‍മാര്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഞങ്ങളുണ്ടെന്നും ദൈവം രക്ഷിക്കട്ടെയെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. ‘ശ്രദ്ധിച്ച് കേള്‍ക്കൂ… രണ്ട് മണിക്കൂര്‍ മുന്‍പ് ബഗേരിയെയും ഹുസൈന്‍ സലാമിയെയും…
Read More »