Movie
-
കശ്മീര്‍ ഭൂചലനം: ‘വി ആർ സേഫ് നൻപാ..’ എന്ന് ‘ലിയോ’ ടീം
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി ഏവരും കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. കശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കശ്മീരിലുണ്ടായതിനെ പറ്റി പറയുകയാണ് അണിയറ പ്രവർത്തകർ. ഭൂചലനം നേരിട്ടനുഭവിച്ചെന്ന് ഇവർ പറയുന്നു. ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞങ്ങൾ സുരക്ഷിതമായിരിക്കുന്നു എന്ന് അവർ ട്വീറ്റ് ചെയ്തു. ഒപ്പം ചന്ദ്രമുഖിയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു. തൃഷയാണ് ലിയോയിലെ നായിക. വിജയ്‍യും തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം വാസുദേവ് മേനോൻ,…
Read More » -
തിയറ്ററിൽ ഇല്ലാത്ത രംഗങ്ങളുമായി ‘പഠാന്‍’ ഒടിടിയില്‍; ആമസോണ്‍ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു
തിയറ്ററിൽ പ്രദർശനം അവസാനിക്കും മുൻപ് തന്നെ സിനിമകൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രങ്ങളുടെ അതിനു ശേഷമുള്ള ഒടിടി റിലീസ് സിനിമാപ്രേമികളുടെ സവിശേഷ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ അതിൻറെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്നലെ അർധരാത്രിയോടെ ചിത്രം പ്രദർശനം തുടങ്ങി. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ബോളിവുഡിൻറെ സമീപകാല ചരിത്രത്തിൽ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയൻസിനെ ലഭിച്ച ചിത്രവും. എന്നാൽ തിയറ്ററുകളിൽ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയിൽ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. #PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിട്ടുമുണ്ട്. നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നത് പ്രകാരം തിയറ്റർ കട്ടിൽ ഇല്ലാതിരുന്ന ചില രംഗങ്ങൾ…
Read More » -
മുട്ടത്തു വർക്കിയും പി.സുബ്രമഹ്ണ്യവും ചേർന്നൊരുക്കിയ ‘പാടാത്ത പൈങ്കിളി’ക്ക് ഇന്ന് 66 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മുട്ടത്ത് വർക്കി-പി സുബ്രമഹ്ണ്യം ടീമിൻ്റെ ‘പാടാത്ത പൈങ്കിളി’ക്ക് 66 വയസ്സ്. 1957 മാർച്ച് 22 നായിരുന്നു നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മിച്ച ഈ ചിത്രം അഭ്രപാളികളിലെത്തിയത്. മുട്ടത്ത് വർക്കിയുടെ പ്രശസ്‌ത നോവലാണ് അതേ പേരിൽ സിനിമയായത്. തിരക്കഥാകൃത്തെന്ന നിലയിൽ മുട്ടത്ത് വർക്കിയുടെ സിനിമാപ്രവേശം കൂടിയാണ് ‘പാടാത്ത പൈങ്കിളി’ (ഈ നോവലിന് ശേഷമാണ് പ്രേമം പ്രതിപാദ്യവിഷയമായ ലളിത നോവലുകളെ പൈങ്കിളി എന്ന് വിളിക്കാൻ തുടങ്ങിയത്). ഇതേ വർഷം ഇതേ ടീമിന്റെ ‘ജയിൽപ്പുള്ളി’ എന്ന ചിത്രവും റിലീസ് ചെയ്‌തു. പണക്കാരനായ തങ്കച്ചൻ (നസീർ) മോട്ടോർ സൈക്കിളിൽ നിന്ന് വീണു. സ്വന്തം മേൽമുണ്ട് കീറി മുറിവ് കെട്ടിയത് സ്ഥലത്തെ പാവപ്പെട്ട ചിന്നമ്മ (മിസ് കുമാരി). കപ്പ അരിയുമ്പോൾ അവളുടെ കൈവിരൽ മുറിഞ്ഞു. മരുന്ന് വച്ച് കെട്ടിയത് തങ്കച്ചൻ. അവൻ അവളെ ‘പൈങ്കിളീ’ എന്ന് വിളിച്ചു. അവർ പ്രണയബദ്ധരായി. പക്ഷെ കല്യാണം…? അത് പണക്കാരായ തങ്കച്ചനും ലൂസിയും…
Read More » -
മുട്ടത്ത് വർക്കിയും പി. സുബ്രമഹ്ണ്യവും ചേർന്നൊരുക്കിയ ‘പാടാത്ത പൈങ്കിളി’ക്ക് ഇന്ന് 66 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മുട്ടത്ത് വർക്കി-പി സുബ്രമഹ്ണ്യം ടീമിൻ്റെ ‘പാടാത്ത പൈങ്കിളി’ക്ക് 66 വയസ്സ്. 1957 മാർച്ച് 22 നായിരുന്നു നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മിച്ച ഈ ചിത്രം അഭ്രപാളികളിലെത്തിയത്. മുട്ടത്ത് വർക്കിയുടെ പ്രശസ്‌ത നോവലാണ് അതേ പേരിൽ സിനിമയായത്. തിരക്കഥാകൃത്തെന്ന നിലയിൽ മുട്ടത്ത് വർക്കിയുടെ സിനിമാപ്രവേശം കൂടിയാണ് ‘പാടാത്ത പൈങ്കിളി’ (ഈ നോവലിന് ശേഷമാണ് പ്രേമം പ്രതിപാദ്യവിഷയമായ ലളിത നോവലുകളെ പൈങ്കിളി എന്ന് വിളിക്കാൻ തുടങ്ങിയത്). ഇതേ വർഷം ഇതേ ടീമിന്റെ ‘ജയിൽപ്പുള്ളി’ എന്ന ചിത്രവും റിലീസ് ചെയ്‌തു. പണക്കാരനായ തങ്കച്ചൻ (നസീർ) മോട്ടോർ സൈക്കിളിൽ നിന്ന് വീണു. സ്വന്തം മേൽമുണ്ട് കീറി മുറിവ് കെട്ടിയത് സ്ഥലത്തെ പാവപ്പെട്ട ചിന്നമ്മ (മിസ് കുമാരി). കപ്പ അരിയുമ്പോൾ അവളുടെ കൈവിരൽ മുറിഞ്ഞു. മരുന്ന് വച്ച് കെട്ടിയത് തങ്കച്ചൻ. അവൻ അവളെ ‘പൈങ്കിളീ’ എന്ന് വിളിച്ചു. അവർ പ്രണയബദ്ധരായി. പക്ഷെ കല്യാണം…? അത് പണക്കാരായ തങ്കച്ചനും ലൂസിയും…
Read More » -
കഥകളുടെ സുൽത്താനായി ടൊവിനോ; ‘നീലവെളിച്ചം’ ഏപ്രിൽ 21ന് തിയറ്ററുകളിൽ
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ് ആണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെപേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ്…
Read More » -
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിരുത്തൈ ശിവയുടെ ‘സൂര്യ 42’ ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും ഏപ്രിൽ 14ന്
സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്നത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ്. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും ഏപ്രിൽ 14 ന് പുറത്തുവിടും എന്നാണ് നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ‘സൂര്യ 42’ന്റെ ടീസർ പുറത്തുവിടും. സിരുത്തൈ ശിവ ആദ്യമായിട്ടാണ് സൂര്യയെ നായകനാക്കി ഒരു പ്രൊജക്റ്റ് ഒരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്‍ത തെന്നിന്ത്യൻ സിനിമനിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.…
Read More » -
ക്ലീൻ യു സര്‍ട്ടിഫിക്കേറ്റുമായി ജോമി കുര്യാക്കോസിന്റെ ‘മെയ്‍ഡ് ഇൻ കാരവാൻ’; റിലീസ് ഏപ്രില്‍ 14ന്
ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‍ഡ് ഇൻ കാരവാൻ’ റിലീസിന് തയ്യാറാകുന്നു. ക്ലീൻ യു സർട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകർഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്‍ഡ് ഇൻ കാരവാൻ ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. പൂർണമായും ദുബായ്‍യിൽ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്‍ഡ് ഇൻ കാരവാൻ’. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. വിഷ്‍ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റർ.ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികൾ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവർക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടൽ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രൻസ്, ജെ ആർ പ്രിജിൽ, മിഥുൻ രമേഷ്, ആൻസൺ പോൾ, ഹഷിം കഡൗറ, അനിക ബോയ്ൽ, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ്…
Read More » -
പാന്‍ ഇന്ത്യന്‍ അല്ല, അതുക്കും മേലേ… പ്രഭാസിന്‍റെ ‘സലാറി’ന് ഇംഗ്ലീഷ് പതിപ്പും, ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രം
ബാഹുബലിയിലൂടെ പ്രഭാസ് നേടിയെടുത്തതുപോലെ ഒരു താരമൂല്യം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഒരു ചിത്രത്തിലൂടെ കൈവന്നിട്ടില്ല. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം ആ നിലയില്‍ ഒരു ഹിറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമുമാണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിലെത്തിയ ചിത്രങ്ങള്‍. പ്രഭാസിന്‍റെ മാറിയ താരമൂല്യം മുന്നില്‍ കണ്ട് പാന്‍ ഇന്ത്യന്‍ റിലീസുകളായി എത്തിയ ഈ രണ്ട് ചിത്രങ്ങളെയും പക്ഷേ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ചിലതില്‍ പ്രഭാസ് ആരാധകര്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ വിവരം. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ…
Read More » -
ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടുകളുടെ നേർച്ചിത്രം. ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും
അജയ് തുണ്ടത്തിൽ പി.ആർ.ഒ പ്രേക്ഷകശ്രദ്ധനേടിയ ‘മൺസൂൺ’നു ശേഷം സുരേഷ് ഗോപാൽ സംവിധാനം ചെയ്യുന്ന ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്യപ്പെട്ട ഒരു അഭയാർത്ഥി കുടുംബം തലചായ്ക്കൻ ഒരിടം തേടി നടത്തുന്ന യാത്രയാണ് ‘തുരുത്ത്.’ പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് അയാളുടെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്തം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേർച്ചിത്രമാണ് ‘തുരുത്ത്’ പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്. നീണ്ടവർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ…
Read More » -
പത്മരാജന്റെ ‘പർവതിക്കുട്ടി’ എന്ന കഥ ‘ശാലിനി എന്റെ കൂട്ടുകാരി’യായി എത്തിയിട്ട് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പത്മരാജൻ- മോഹൻ കൂട്ടുകെട്ടിലെ ‘ശാലിനി എന്റെ കൂട്ടുകാരി’ക്ക് 43 വയസ്സ്. 1980 മാർച്ച് 21 നായിരുന്നു ജലജ, ശോഭ, സുകുമാരൻ ഇവർ മുഖ്യവേഷങ്ങളിൽ ജീവിച്ച ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്തത്. സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് ശോഭ ആത്മഹത്യ ചെയ്‌തത്. സിനിമയിൽ ശോഭയുടെ ശാലിനി കാൻസർ വന്ന് മരിക്കുകയാണ്. പത്മരാജന്റെ പർവതിക്കുട്ടി എന്ന കഥയാണ് സിനിമയായത്. വൈകാരികപരമായ ഷോക്കുകൾ ശരീരത്തിലും ആഘാതമേൽപ്പിക്കും എന്നാണ് സിനിമ പറഞ്ഞത്. എം.ഡി രാജേന്ദ്രൻ-ദേവരാജൻ ടീമിന്റെ എവർഗ്രീൻ ഗാനങ്ങൾ വമ്പിച്ച ജനപ്രീതി നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. വേണു നാഗവള്ളിയും ശോഭയും സഹോദരീസഹോദരന്മാരാണ്. ശോഭയുടെ കൂട്ടുകാരിയാണ് ജലജ. നാഗവള്ളി എഴുതിയ കവിത ജലജ പാടുന്നതാണ് ‘ഹിമശൈല സൈകത ഭൂമിയിൽ’. സഹോദരിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചന ചേട്ടൻ മുടക്കുന്നത് സ്വയം ജീവൻ അവസാനിപ്പിച്ചിട്ടാണ്. ഉത്സാഹത്തിന്റെ അവസാന തുള്ളിയും വറ്റിയ ശോഭ, കോളജിലെ സഹപാഠിയായ രവിമേനോന്റെ പ്രണയാഭ്യർത്ഥന നിരസിക്കുന്നുണ്ട്.…
Read More »