LIFEMovie

കഥകളുടെ സുൽത്താനായി ടൊവിനോ; ‘നീലവെളിച്ചം’ ഏപ്രിൽ 21ന് തിയറ്ററുകളിൽ

ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ് ആണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെപേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം.

Signature-ad

നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ.

സജിൻ അലി പുലാൽ. അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്. സജിൻ അലി പുലാൽ. അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നു.

Back to top button
error: