LIFEMovie

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിരുത്തൈ ശിവയുടെ ‘സൂര്യ 42’ ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും ഏപ്രിൽ 14ന്

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്നത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ്. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും ഏപ്രിൽ 14 ന് പുറത്തുവിടും എന്നാണ് നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ‘സൂര്യ 42’ന്റെ ടീസർ പുറത്തുവിടും. സിരുത്തൈ ശിവ ആദ്യമായിട്ടാണ് സൂര്യയെ നായകനാക്കി ഒരു പ്രൊജക്റ്റ് ഒരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്‍ത തെന്നിന്ത്യൻ സിനിമനിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രം 10 ഭാഷകളിലും 3D യിലും റിലീസ് ചെയ്യും.

പ്രൊഡക്ഷൻ കോർഡിനേറ്റർ ഇ വി ദിനേശ് കുമാറുമാണ്. ‘സൂര്യ 42’ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കിൽ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റർ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താൽ അത് നല്ല കാര്യമാകും. ഭാവിയിൽ ഷെയർ ചെയ്യാതിരിക്കാനും അഭ്യർഥിക്കുന്നു. ഇത് തുടർന്നാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിർമാതാക്കളുടെ ഔദ്യോഗിക ട്വിറ്റർ വഴി പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: