Movie

ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടുകളുടെ നേർച്ചിത്രം. ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും

അജയ് തുണ്ടത്തിൽ പി.ആർ.ഒ

   പ്രേക്ഷകശ്രദ്ധനേടിയ ‘മൺസൂൺ’നു ശേഷം സുരേഷ് ഗോപാൽ സംവിധാനം ചെയ്യുന്ന ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്യപ്പെട്ട ഒരു അഭയാർത്ഥി കുടുംബം തലചായ്ക്കൻ ഒരിടം തേടി നടത്തുന്ന യാത്രയാണ് ‘തുരുത്ത്.’ പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് അയാളുടെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്തം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേർച്ചിത്രമാണ് ‘തുരുത്ത്’ പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്. നീണ്ടവർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നു.

ബാനർ- യെസ് ബി ക്രീയേറ്റീവ്, ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം- സാജൻ ബാലൻ, തിരക്കഥ, സംവിധാനം – സുരേഷ് ഗോപാൽ, സംഭാഷണം- അനിൽ മുഖത്തല, എക്സി. പ്രൊഡ്യൂസേഴ്സ് – നാസർ അബു, ഗാഥ സുനിൽകുമാർ , ഛായാഗ്രഹണം- ലാൽ കണ്ണൻ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഒ എൻ വി , ആലാപനം – സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ – സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം, വിതരണം -72 ഫിലിം കമ്പനി റിലീസ്.
മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ്, ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും ‘തുരുത്തി’ന്റെ പേരിൽ ലഭിക്കുകയുണ്ടായി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: