Movie
-
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തു
കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ്…
Read More » -
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം; ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ” സൗദി വെള്ളക്ക’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ നടന്ന വേൾഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചത്. സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങൾ കീഴടക്കി. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തീയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്…
Read More » -
ഗ്യാങ്ങ്സ്റ്റർ പരമ്പരകളിലെ മെഗാ ഹിറ്റ് ‘ഇരുപതാം നൂറ്റാണ്ട്’ പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ചിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പ്രശസ്‌ത ഡയലോഗുമായി പ്രേക്ഷകലക്ഷങ്ങളെ മയക്കിയ ‘ഇരുപതാം നൂറ്റാണ്ടി’ന് 36 വർഷം പഴക്കം. 1987 മെയ് 15 നാണ് എസ്.എൻ സ്വാമി-കെ മധു കൂട്ടുകെട്ടിൽ ഈ മോഹൻലാൽ- സുരേഷ് ഗോപി മെഗാ ഹിറ്റ് പിറന്നത്. ബോംബെ അധോലോക നായകർക്ക് വീരപരിവേഷം കിട്ടുന്നത് മാധ്യമങ്ങളിൽ കണ്ടിട്ടാണ് എസ് എൻ സ്വാമി സാഗർ ഏലിയാസ് ജാക്കി എന്ന സ്വർണ്ണ കള്ളക്കടത്തുകാരൻ നായകനെ സൃഷ്‌ടിച്ചത്. സുനിത പ്രൊഡക്ഷൻസിന്റെ എം മണിയാണ് നിർമ്മാണം. അവരുടെ സ്ഥിരം സംഗീത സംവിധായകൻ ശ്യാമിന്റെ ബിജിഎം സിനിമയോളം ഹിറ്റായി. ചുനക്കര രാമൻകുട്ടി എഴുതിയ ഒരു ഗാനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടി (സുരേഷ് ഗോപി) മയക്കുമരുന്ന് ബിസിനസിലേയ്ക്ക് തിരിഞ്ഞപ്പോൾ പങ്കാളിയായിരുന്ന ജാക്കി (ലാൽ) ആ സൗഹൃദം ഉപേക്ഷിച്ചു. അന്ന് മുതൽ ബദ്ധവൈരികളാണ് ഇരുവരും. ശത്രുത കൊലപാതകങ്ങൾ സൃഷ്‌ടിക്കുമ്പോൾ ജാക്കിക്ക് ശേഖരൻകുട്ടിയെ കൊല്ലാനേ നിവൃത്തിയുള്ളൂ. എയർപോർട്ടിലെ വൻ സുരക്ഷ…
Read More » -
ഉര്‍വശി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ ട്രെയിലര്‍ പുറത്തു
ഉർവശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതാണ് പുതിയ വാർത്ത. മെയ്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം പ്രദീപ് മേനോൻ…
Read More » -
മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ല്‍ ‘അലക്സാ’യി നരേൻ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേനും പ്രധാന വേഷത്തിലെത്തുന്നു. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ക്വീൻ എലിസബത്ത് ചിത്രത്തിന്റെ നരേനന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ ‘ക്വീൻ എലിസബത്തി’ൽ അലക്സ്’ ആയിട്ടാണ് നരേൻ വേഷമിടുന്നത്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ‘ക്വീൻ എലിസബത്തി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഖിലേഷ് മോഹനാണ് ചിത്രത്തിന്റെ എഡിറ്റർ. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ നിങ്ങള് കാത്തോളീ’ എന്നീ ഹിറ്റുകൾ സമ്മാനിച്ച…
Read More » -
‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നു
‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും നായകനാകുന്നു. ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക. ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക. ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് ഇത്. ശാന്തി കൃഷ്‍ണയും പ്രധാന…
Read More » -
സത്യനും ശാരദയും നിറഞ്ഞാടിയ കുഞ്ചാക്കോയുടെ ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം. 1966 മേയ് 14 നാണ് സിനിമ റിലീസ് ചെയ്തത്. നിരപരാധിയായ ഒരു മനുഷ്യൻ തെറ്റിദ്ധരിക്കപ്പെട്ട് കുറ്റവാളിയാവുന്നതും സാഹചര്യങ്ങൾ അയാളെ പിന്നീട് കുറ്റവാളിയാക്കി മാറ്റുന്നതുമാണ് കഥ. തോപ്പിൽ ഭാസിയുടെ രചന. വയലാർ-ദേവരാജൻ ഗാനങ്ങളിൽ ‘കാറ്ററിയില്ല കടലറിയില്ല’, ‘മുന്നിൽ മൂകമാം ചക്രവാളം’ എന്നിവ അനശ്വരങ്ങളായി. ‘ഇത് എന്റെ ജയിൽജീവിതത്തിന്റെ കഥയല്ല’ എന്നായിരുന്നു നിർമ്മാതാവ് കൂടിയായ കുഞ്ചാക്കോയുടെ പരസ്യം. ജോലി തേടി നാട് വിട്ട് പോയ വിശ്വൻ (സത്യൻ) നിരാശനായി മടങ്ങുമ്പോൾ പോക്കറ്റടിക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അറസ്റ്റിലാവുന്നു. നാട്ടിൽ വിശ്വന്റെ സഹോദരിയുടെ (ശാരദ) വിവാഹം ഇത് മൂലം മുടങ്ങി. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വനെ നാടും സ്വീകരിച്ചില്ല. ഇതോടെ അയാൾ കള്ളനോട്ടടി സംഘത്തിൽ ചേർന്നു. മദ്യവും മങ്കമാരുമായി ജീവിതം ആഘോഷിക്കവേ ഒരു നാൾ മുന്നിൽ വന്നു പെട്ട ഇര സ്വന്തം സഹോദരിയായിരുന്നു. അയാൾ അവളെ…
Read More » -
മറ്റൊരു ഓർഡിനറി; പത്തനംതിട്ടയുടെ കഥയുമായി വീണ്ടുമൊരു സിനിമ
പത്തനംതിട്ട:ബിജു മേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഓർഡിനറി എന്ന സിനിമയ്ക്ക് ശേഷം പത്തനംതിട്ടയുടെ കഥയുമായി മറ്റൊരു സിനിമ വരുന്നു.ഇത്തവണ കെഎസ്ആർടിസിയുടെ ഓർഡിനറിക്ക് പകരം സ്വകാര്യ ബസാണ് ഫ്രെയിമിൽ. പത്തനംതിട്ട ആസ്ഥാനമായുള്ള വേണാട് ബസാണ് ചിത്രത്തിൽ ഉള്ളത്.മധുരമനോഹര മോഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന കോന്നി മല്ലശ്ശേരിക്കാരൻ ജയ് വിഷ്ണു ആണ്. ട്രെയ്‌ലർ https://youtu.be/HTbCOp1NSqA
Read More » -
റിനോഷ്- മിഥുൻ കോഡ് ഭാഷ ക്രാക്ക് ചെയ്ത് സോഷ്യൽ മീഡിയ! ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി ഇരുവരോടും ചോദിക്കണമെന്നും പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പല്ലു- ഷിജു, നാവ് – അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് – അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ…
Read More » -
‘വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’ പഠാൻ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക
തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമായിരുന്നു പഠാൻ. റിലീസിന് മുൻപെ തന്നെ ഷാരൂഖ് ഖാൻ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. ബിക്കിനി വിവാദത്തിൽ സിനിമയുമായി ബന്ധപ്പെട്ട പലരും പ്രതികരിച്ചിരുന്നുവെങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ദീപിക. വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്., എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിൻറേതായി റിലീസിനെത്തിയ ചിത്രമാണ് പഠാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ…
Read More »