LIFEMovie

ക്ലീൻ യു സര്‍ട്ടിഫിക്കേറ്റുമായി ജോമി കുര്യാക്കോസി​ന്റെ ‘മെയ്‍ഡ് ഇൻ കാരവാൻ’; റിലീസ് ഏപ്രില്‍ 14ന്

ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‍ഡ് ഇൻ കാരവാൻ’ റിലീസിന് തയ്യാറാകുന്നു. ക്ലീൻ യു സർട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകർഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്‍ഡ് ഇൻ കാരവാൻ ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. പൂർണമായും ദുബായ്‍യിൽ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്‍ഡ് ഇൻ കാരവാൻ’. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം.

ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. വിഷ്‍ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റർ.ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികൾ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവർക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടൽ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ദ്രൻസ്, ജെ ആർ പ്രിജിൽ, മിഥുൻ രമേഷ്, ആൻസൺ പോൾ, ഹഷിം കഡൗറ, അനിക ബോയ്ൽ, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമ കഫേ പ്രൗഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ എൻ എം ബാദുഷ, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. സുധർമൻ വള്ളിക്കുന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജയപ്രകാശ്. ആർട്ട് രാഹുൽ രഘുനാഥ് ആണ്. മേക്കപ്പ് നയന രാജ്, കോസ്റ്റ്യൂം സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ രജീഷ് കെ ആർ (സപ്‍ത), പിആർഒ പി ശിവപ്രസാദ് എന്നിവരുമാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: