Movie

  • ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് മമ്മൂക്ക

    കൊച്ചി: നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

    Read More »
  • നീലവെളിച്ചം ഒടിടിയില്‍ എത്തി; ആമസോണ്‍ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് തുടങ്ങി

    ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത നീലവെളിച്ചം ഒടിടിയിൽ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തൻറെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കി എ വിൻസെൻറ് സംവിധാനം ചെയ്‍ത് 1964 ൽ പുറത്തെത്തിയ ഭാർഗ്ഗവീനിലയത്തിൻറെ റീമേക്ക് ആണ് ആഷിക് അബു ചിത്രം. ഏപ്രിൽ 20 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. https://twitter.com/PrimeVideoIN/status/1659823775263887360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1659823775263887360%7Ctwgr%5E4a1bfee15a1e688736e0f72dfe2d17ec85bb8c34%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrimeVideoIN%2Fstatus%2F1659823775263887360%3Fref_src%3Dtwsrc5Etfw ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്,…

    Read More »
  • ‘ദ ഗ്രേറ്റ് എസ്‍കേപ്’ ട്രെയിലറെത്തി വിസ്‍മയിപ്പിച്ച് അച്ഛനും മകനും! ആക്ഷനില്‍ കസറി ബാബു ആന്റണിയും ആര്‍തറും

    ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‍കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ദ ഗ്രേറ്റ് എസ്‍കേപ്പി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആ​ന്റണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‍കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നു ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞിരുന്നു. തകര്‍പ്പൻ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ‘ദ ഗ്രേറ്റ് എസ്‍കേപി’ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടദ…

    Read More »
  • രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂഡ് ചിത്രം ‘ഒ.ബേബി’യുടെ ടീസറെത്തി

    രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസർ ഇറങ്ങി. മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിൻറെ അപ്ഡേറ്റുകൾ. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തും. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്,…

    Read More »
  • ജൂനിയർ എൻടിആറി​ന്റെ പുതിയ ചിത്രം ‘ദേവര’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വൈറൽ

    ഹൈദരാബാദ്: ജൂനിയർ എൻടിആറിന്റെ ആരാധകരെ ആവേശത്തിലാക്കി എന്‍ടിആര്‍ 30 ന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അതേ സമയം എന്‍ടിആറിന്‍റെ ജന്മദിനത്തിന്‍റെ തലേദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ഗംഭീരലുക്കില്‍ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. #Devara pic.twitter.com/bUrmfh46sR — Jr NTR…

    Read More »
  • കുതിരയോട്ട മത്സരത്തിലെ ജോക്കിയായി മമ്മൂട്ടി തകർത്താടിയ ‘ജാക്ക്പോട്ട്’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 30 വർഷം

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ     കുതിരയോട്ട മത്സര പശ്ചാത്തലത്തിൽ കുടുംബകഥ പറഞ്ഞ ‘ജാക്ക്പോട്ട്’ റിലീസ് ചെയ്‌തിട്ട് 30 വർഷം. ഷാജൂൺ കാര്യാലിന്റെ കഥയിൽ ടി ദാമോദരൻ തിരക്കഥയെഴുതി ജോമോൻ സംവിധാനം ചെയ്‌ത ഈ മമ്മൂട്ടിച്ചിത്രം 1993 മെയ് 20 നാണ് പ്രദർശനത്തിനെത്തിയത്. സിൽവസ്‌റ്റർ സ്റ്റാലൻ അഭിനയിച്ച ‘ഓവർ ദ ടോപ്’ എന്ന ഹോളിവുഡ് ചിത്രവുമായി കഥയ്ക്ക് ബന്ധമുണ്ട്. സ്പോർട്ട്സ് മൽസരത്തിലെ വിജയം എങ്ങനെ വ്യക്തിജീവിതം വീണ്ടെടുക്കുന്നു എന്നതാണ് പ്രമേയം. ബിച്ചു- ഇളയരാജാ പാട്ടുകൾ ഹിറ്റായിരുന്നു. നിർമ്മാണം വിജയ മൂവീസ്. ഗൗതമി ആയിരുന്നു നായിക. കന്നഡ നടൻ സുദർശന്റെ ഏക മലയാള ചിത്രമാവും ഇത്. വില്ലൻ വേഷത്തിൽ തമിഴ് നടി മഞ്ജുള വിജയകുമാറും ഉണ്ട്. ഹോഴ്‌സ് റെയ്‌സിൽ കുതിരകളെ പറപ്പിക്കുന്ന ജോക്കിയാണ് മമ്മൂട്ടിയുടെ ഗൗതം. ലക്ഷങ്ങൾ കൊണ്ട് ബെറ്റ് വച്ച് നടത്തുന്ന മത്സരമാണ്. വിജയം സ്ഥിരമായി ഗൗതം പരിശീലിപ്പിക്കുന്ന വിന്നി എന്ന കുതിരക്കു തന്നെ. ശത്രുക്കൾ വിന്നിയെ വെടിവച്ചെങ്കിലും…

    Read More »
  • രശ്മികയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐശ്വര്യ; സ്‌നേഹം മാത്രമെന്ന് രശ്മിക

    തെന്നിന്ത്യന്‍ സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചുവടുറപ്പിച്ച നടിയാണ് ഐശ്വര്യാ രാജേഷ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കെടുത്ത അഭിമുഖത്തിനിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ കുറച്ചൊന്നുമല്ല അവര്‍ പുലിവാലുപിടിച്ചത്. ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിലെ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തേക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. സംഗതി ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയപ്പോള്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ ‘ഫര്‍ഹാന’യുടെ പ്രചാരണത്തിനിടെ നടത്തിയ അഭിമുഖത്തില്‍ പുഷ്പയിലെ ശ്രീവള്ളി എന്ന കഥാപാത്രം തനിക്ക് യോജിച്ചതാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതോടെയാണ് വിശദീകരണക്കുറിപ്പുമായെത്താന്‍ നടിയെ പ്രേരിപ്പിച്ചത്. തെലുങ്ക് സിനിമയില്‍ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ എന്ന ചോദ്യത്തിന് പുഷ്പയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയില്‍ പറഞ്ഞു. ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകള്‍ ആ വരി എടുത്തത്. രശ്മിക ‘പുഷ്പ’യില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.…

    Read More »
  • ഉണ്ണിക്കിടാവിനു നൽകാൻ നെഞ്ചിൽ പാലാഴിയേന്തിയ അമ്മ, സ്നേഹപ്പെയ്ത്തിനാൽ മനം നിറയ്ക്കുന്ന ലോഹിയുടെ അമ്മമാർ…

    ജിതേഷ് മംഗലത്ത്     ലോഹിതദാസിന്റെ അമ്മമാരെ  കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് കാരുണ്യത്തിലെ അമ്മയാണ്. രണ്ടോ മൂന്നോ ദിവസം മുമ്പ് ഉണ്ടാക്കിവച്ച ഇലയട മകൻ യാത്ര കഴിഞ്ഞു വരുമ്പോൾ ഉറുമ്പുകളെ തട്ടിക്കുടഞ്ഞ് എടുത്ത് കൊടുക്കുന്ന ആ അമ്മ ഏതു വേനലിലും ഉള്ള് തണുപ്പിക്കാറുണ്ട്. ലോഹിയുടെ ഒട്ടുമിക്ക സൃഷ്ടികളെയും പോലെ കാരുണ്യവും ഫോക്കസ് ചെയ്യുന്നത് പിതൃ-പുത്രബന്ധത്തെ തന്നെയാണ്. മുരളിയുടെയും, ജയറാമിന്റെയും മിനിമലിസ്റ്റിക്കും, ഗംഭീരവുമായ പ്രകടനങ്ങൾക്കിടയിലും ജയറാമിന്റെ അമ്മവേഷം അവതരിപ്പിക്കുന്ന അഭിനേത്രി നമ്മെ വിസ്മയിപ്പിക്കുന്നു. അവരും മകനും തമ്മിലുള്ള ആദ്യരംഗത്തു തന്നെ ലോഹിയുടെ അമ്മമാരുടെ ടെംപ്ലേറ്റ് സുന്ദരമായി വിടരാൻ തുടങ്ങുന്നുണ്ട്. “നീയിതു പോയിട്ടെത്ര ദിവസായെടാ?” എന്ന് അവർ മകനോടു ചോദിക്കുമ്പോൾ വെറും രണ്ടു ദിവസമല്ലേ ആയുള്ളൂ എന്നയാൾ മറുപടി പറയുന്നുണ്ട്. അപ്പോൾ അമ്മ പറയുന്നതിങ്ങനെയാണ് “രണ്ടോ?രണ്ടൊന്നുമല്ല.കുറേ ദിവസായ പോലെ…” ലോഹിയുടെ എല്ലാ അമ്മമാരും അങ്ങനെയായിരുന്നു. കാരുണ്യം ഒരച്ഛന് മകനോട് തോന്നുന്ന വികാരമാണോയെന്ന ഡിബേറ്റിന് ഒരവസാനമില്ലെങ്കിലും ആത്യന്തികമായി അത് ഇരുവർക്കുമിടയിലെ സംഘർഷങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ലോകത്തെയാണ്…

    Read More »
  • ജോൺ അബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 51 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ജോൺ അബ്രഹാമിന്റെ കന്നിച്ചിത്രം ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ 51 വർഷം പിന്നിടുന്നു. 1972 മെയ് 19 ന് റിലീസ് ചെയ്തു. ഫ്രഞ്ച് ചിത്രം ‘നൂ ലെ ഗോസ്’ ആണ് പ്രചോദനം. അബദ്ധത്തിൽ സ്‌കൂൾ പ്രോപ്പർട്ടിക്ക് നാശം പറ്റിയതിൽ കുറ്റാരോപിതനായ ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സഹായിക്കുന്നതാണ് കഥ. ഫ്രഞ്ച് ചിത്രത്തിൽ സ്‌കൂളിലെ ഗ്ളാസ് പൊട്ടിയപ്പോൾ ജോണിന്റെ ചിത്രത്തിൽ സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തലയാണ് തകർന്നത്. എം ആസാദ് തിരക്കഥ. മധു, ജയഭാരതി, അടൂർ ഭാസി എന്നിവർക്കൊപ്പം തമിഴ് നടി മനോരമയും അഭിനയിച്ചു. വയലാർ-എംബി ശ്രീനിവാസന്റെ പാട്ടുകളിൽ ‘വെളിച്ചമേ നയിച്ചാലും’ ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. അടൂർഭാസിക്കൊപ്പം മനോരമ ഒരു ഗാനം ആലപിച്ചു. എട്ടാം ക്ളാസ്സിലെ കുട്ടികൾ അധ്യാപകൻ ലീവായത് കാരണം ആ പിരിയഡ് പന്ത് കളിക്കുകയാണ്. കളിച്ചു കൊണ്ടിരിക്കെ പന്തടിച്ച് സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തല തകർന്നു. ഹെഡ്‌മാസ്റ്റർ 1200 പിഴ വിധിച്ചു. പാവപ്പെട്ട രാജു…

    Read More »
  • പൊതു ചടങ്ങിനിടെ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്‍ജു പത്രോസ് – വീഡിയോ

    പൊതു ചടങ്ങിനിടെ സീരിയൽ താരങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിന് അതേ വേദിയിൽ മറുപടി നൽകി നടി മഞ്‍ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴിൽ മേഖലയാണെന്ന് മഞ്‍ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നിൽ എത്താൻ എളുപ്പല്ലെന്നും മഞ്‍ജു പറഞ്ഞു. പെരുമ്പിലാവിൽ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്‍ജുവിന്റെ വാക്കുകൾ സീരിയിൽ നടികൾ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴിൽ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പിൽ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം എന്നുമായിരുന്നു മഞ്ജു പത്രോസ് വ്യക്തമാക്കിയത്. ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ…

    Read More »
Back to top button
error: