Movie

  • കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധായകനാകുന്ന ആദ്യ ചിത്രം, ‘മധുരം മനോഹരം’ പ്രദർശനത്തിന്

    പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുരം മനോഹരം’ എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. മദ്ധ്യ തിരുവതാം കൂറിലെ ഒരു യാഥാസ്ഥിതിക നായർ കുടുംബത്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ കഥ രസാകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സമൂഹത്തിലെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി. വർണ്ണപ്പൊലിമയോ അതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്. ഈ ചിത്രത്തിലെ ഓരോ കഥാപാതങ്ങളും നമുക്കു ചുറ്റുമുള്ളവരോ നമ്മുടെയൊക്കെ കുടുംബത്തിലോ ഉള്ളവരോ ആയി അനുഭവപ്പെടും. അതുകൊണ്ടു തന്നെ റിയൽ ട്രൂ സ്റ്റോറി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത, ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബറായ സഞ്ജു എന്നിവരാണ് ഈ…

    Read More »
  • സത്യൻ, ശാരദ ജോഡി നിറഞ്ഞാടിയ എം. കൃഷ്ണൻനായരുടെ ‘കാർത്തിക’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 55 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     എം. കൃഷ്ണൻനായരുടെ ‘കാർത്തിക’യ്ക്ക് 55 വയസ്സായി. സ്വന്തം കാലിൽ നിൽക്കാനറിയാവുന്ന ഒരു ഗ്രാമീണ കന്യക എങ്ങനെ പുറംലോകത്തിന്റെ കുരുക്കുകളിൽ വശംവദയായി ബലിയാടാകുന്നു എന്ന് ചിത്രം പറയുന്നു. എസ് എൽ പുരത്തിന്റെ രചന. 1968 മെയ് 24 നായിരുന്നു റിലീസ്. ഗ്രാമീണസുന്ദരിയായ, പൂവാലന്മാരെ നിലയ്ക്ക് നിർത്തിയ കാർത്തികയായി ശാരദ. അവളോട് സ്‌നേഹപൂർണമായ അനുഭവം പുലർത്തുന്ന തോണിക്കാരൻ കുഞ്ചുവായി സത്യൻ. അവളെ ഗർഭിണിയാക്കി നാട് വിട്ട സർക്കസ്സുകാരൻ ഭരതനായി ഉമ്മർ. നസീറിന്റെ സഹോദരൻ പ്രേംനവാസ് നായികയുടെ സഹോദര റോളിൽ. യൂസഫലി- ബാബുരാജ് ടീം ഒരുക്കിയ ഗാനങ്ങൾ നിത്യഹരിത ഹിറ്റുകളായി. കാർത്തികയ്ക്ക് സഹോദരൻ മാത്രമേയുള്ളൂ. അവനാകട്ടെ ഒരു പണക്കാരി പെൺകുട്ടിയുടെ (മല്ലിക) പിന്നാലെയാണ്. ഗ്രാമത്തിലെ സർവ്വ ചെറുപ്പക്കാരും കാർത്തികയുടെ പിന്നാലെയും. അവൾ അതൊന്നും ഗൗനിച്ചില്ല. പക്ഷെ അവളുടെ മനസ്സിടിഞ്ഞത് ഗ്രാമത്തിൽ സർക്കസ്സ് വന്നപ്പോഴാണ്. സർക്കസിലെ ഭരതനുമായി കൂടാരത്തിന് പുറത്തേയ്ക്കും പ്രണയം വളർന്നപ്പോൾ അവൾ ഗർഭിണിയായി. സർക്കസ്സുകാർ…

    Read More »
  • ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി ഡിസ്നി; 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും

    മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി എന്റർടെയ്ൻമെന്റ് രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നി. മൂന്നാം റൗണ്ട് പിരിച്ചുവിടലിന്റ ഭാഗമായി 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. രണ്ടാം ഘട്ടപിരിച്ചുവിടലിൽ കനത്ത തിരിച്ചടി നേരിട്ട ടെലിവിഷൻ ഡിവിഷനിൽ നിന്നും ഇത്തവണ കൂടുതൽപേരെ പിരിച്ചുവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7,000 തൊഴിലാളികളെ വെട്ടികുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ മാർച്ചിൽ ഡിസ്നി സിഇഒ ബോബ് ഇഗർ മൂന്ന് റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചതോടെയാണ് പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമായത്. നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് തീരുമാനം. 5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് മാസത്തിലാണ് ആദ്യഘട്ട പിരിച്ചുവിടൽ നടന്നത്. ഏപ്രിൽ മാസത്തിലെ രണ്ടാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി 4000 ജീവനക്കാരെ ഡിസ്നിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2022 നവംബറിലാണ് മുൻ സിഇഒ ബോബ്…

    Read More »
  • പാട്ടിന്റെ പാലാഴി ഒരുക്കിയ, കെ സുകുവിന്റെ ‘കൊട്ടാരം വിൽക്കാനുണ്ട്’ പ്രദർശനത്തിനെത്തിയിട്ട് മെയ് 23 ന് 48 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച പാട്ടുമായി വന്ന ‘കൊട്ടാരം വിൽക്കാനുണ്ട്’ 48 വർഷം പിന്നിടുന്നു. 1975 മെയ് 23 റിലീസ്. കെ സുകു ആണ് കഥയും, സംവിധാനവും, നിർമ്മാണവും. തിരക്കഥ ജഗതി. പ്രേംനസീറും ജയഭാരതിയും ആയിരുന്നു മുഖ്യതാരങ്ങൾ. ആ പഴഞ്ചൻ കൊട്ടാരത്തിന് സുഖകരമല്ലാത്ത ഓർമ്മകളുണ്ട്. കൊട്ടാരത്തിന്റെ അവകാശിയായ ഭാസ്ക്കര വർമ്മയുടെ ഭാര്യ മാർഗരറ്റ് തമ്പുരാട്ടി പിണങ്ങിപ്പോയതാണ്. തമ്പുരാൻ പിന്നെ അധികകാലം ജീവിച്ചില്ല. അത് മാത്രമല്ല, അതിലും ഭൂതകാലത്ത് അവിടെ ദുർമ്മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് സ്വിമ്മിങ് പൂൾ ആയി മാറിയ താമരക്കുളത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടിരുന്നു. ആ കൊട്ടാരത്തിൽ ദുർഭരണം നയിച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു. മാത്രമല്ല ഒരു വിപ്ലവകാരിയും അവനെ  പ്രണയിച്ച ഒരു പെൺകൊടിയുമുണ്ടായിരുന്നു. രണ്ട് പ്രണയപക്ഷികളുടെ കണ്ണീരും രക്തവും വീണൊഴുകുന്നത് കാണാനായിരുന്നു ആ കൊട്ടാരത്തിന് യോഗം.  കൊട്ടാരം ഇപ്പോൾ അനന്തരാവകാശികളില്ലാതെ അനാഥമായി നിലകൊള്ളുന്നു. വയലാർ-…

    Read More »
  • ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സിംഹാദ്രി വീണ്ടും ബി​ഗ് സ്ക്രീനിൽ; ഫാന്‍സ് പടക്കം പൊട്ടിച്ചു, തീയറ്ററില്‍ തീപിടുത്തം – വീഡിയോ

    ഹൈദരാബാദ്: ജൂനിയർ എൻടിആറിൻറ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദർശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയർ എൻടിആറിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാൻ ജൂനിയർ എൻടിആർ ആരാധകർ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകർ തീയറ്റർ ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററിൽ തീ പടർന്നത്. കാണികളെ തീയറ്ററിൽ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയിൽ തീപിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബാൽക്കണിയിൽ നിന്നും മറ്റും എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തീയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പോലീസിനെ സഹായത്തിനായി നിയോഗിച്ചതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിൻറെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലർ കമൻറ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാൻസ് നടത്തിയതെന്നാണ് ചിലർ ആരോപിക്കുന്നത്. #JrNTR…

    Read More »
  • കുഞ്ചാക്കോ ബോബനും ദര്‍ശന രാജേന്ദ്രനും കമല്‍ ഹാസനും കെ.പി കുമാരനും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച ചിത്രങ്ങൾ ഹെഡ്മാസ്റ്റര്‍, ബി 32-44 വരെ; സംവിധായകന്‍ മഹേഷ് നാരായണന്‍

      മികച്ച സിനിമയ്ക്കുള്ള 2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം: അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി.(ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) ഇക്കുറി 82 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല,…

    Read More »
  • റിനോഷ് ആരാധകർ കലിപ്പിലാണ്! റിനോഷിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതായി ആരോപണം; പിന്നിൽ ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ ആരാധകരെന്ന്, കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്ന് ടീം റിനോഷ്

    ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥി റിനോഷ് ജോർജിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി ആരോപണമുയർത്തി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. ബിഗ് ബോസിലെ മറ്റു ചില മത്സരാർഥികളുടെ ആരാധകരാണ് റിനോഷിനെ ഡീഗ്രേഡ‍് ചെയ്യുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്നതെന്നും ഇത് ഇങ്ങനെ തുടരുന്നപക്ഷം നിയമത്തിൻറെ വഴി സ്വീകരിക്കുമെന്നും അവർ പറയുന്നു. റിനോഷ് ജോർജിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീം റിനോഷ് എന്ന പേരിലാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. “റിനോഷിനും അദ്ദേഹത്തിൻറെ കുടുംബത്തിനും വ്യക്തിത്വത്തിനുമൊക്കെയെതിരെ തുടർച്ചയായ ഡീഗ്രേഡിംഗും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് ഇനി നിശബ്ദത പറ്റില്ല എന്ന ഒരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ് ഞങ്ങൾ. മറ്റ് മത്സരാർഥികളുടെ പിന്തുണയ്ക്കുന്ന ചില മോശം ആരാധകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം വ്യക്തികൾക്കെതിരെ സൈബർ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ അക്കൗണ്ടുകളും ഞങ്ങൾ പരസ്യപ്പെടുത്തുന്നതായിരിക്കും. ഇത്തരം പ്രവർത്തികൾ…

    Read More »
  • സിനിമയിലെ മസാലച്ചേരുവകളെ പരിഹസിച്ച ‘സെക്സില്ല സ്റ്റണ്ടില്ല’ എത്തിയിട്ട് ഇന്ന് 47 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ക്ലീൻ സിനിമ നിർമ്മിക്കാൻ പുറപ്പെട്ട് ഒടുവിൽ മസാല സിനിമയെടുത്ത നിർമ്മാതാവിന്റെ കഥ പറഞ്ഞ ‘സെക്സില്ല സ്റ്റണ്ടില്ല’ പ്രദർശനത്തിനെത്തിയിട്ട് 47 വർഷം. സിനിമയ്ക്കുള്ളിലെ കച്ചവടച്ചേരുവകളെ കളിയാക്കിയ ഈ ചിത്രം 1976 മെയ് 22 നാണ് റിലീസ് ചെയ്‌തത്‌. നിർമ്മാണം റ്റി.ഇ വാസുദേവൻ. സംവിധാനം ബി.എൻ പ്രകാശ്. കഥ വി ദേവൻ. സംഭാഷണം ജഗതി എൻ.കെ ആചാരി. പ്രധാന താരങ്ങൾ വിൻസന്റ്, ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി, മണവാളൻ ജോസഫ് എന്നിവർ. സിനിമാ നിർമ്മാതാവിന് പുതിയ ചിത്രത്തിൽ സെക്‌സ്- സ്റ്റണ്ട് സീനുകൾ  വേണ്ട. തിരക്കഥാകൃത്തിന്റെ കൈയിൽ തൽക്കാലം ഉള്ള കഥയിൽ അന്ന് സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഇവ രണ്ടും വേണ്ടുവോളം ഉണ്ട്. എങ്കിലും കഥാകൃത്ത് കഥ സമർത്ഥമായി അവതരിപ്പിച്ചു. ഗത്യന്തരമില്ലാതെ നിർമ്മാതാവ് വഴങ്ങുന്നതാണ് കഥ. ജയഭാരതി അവതരിപ്പിക്കുന്ന നർത്തകിക്ക് ക്ളാസിക്കൽ നൃത്തമവതരിപ്പിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കേ അവർ കാബറെയിലേയ്ക്ക് തിരിയുന്നു. അവരുടെ മാദകനൃത്തം…

    Read More »
  • മലയാളിക്ക് ഭാവരാഗങ്ങളുടെ ഋതുപ്പെയ്ത്ത് സമ്മാനിച്ച താരരാജകുമാരന്, മോഹൻലാലിന് ഇന്ന് പിറന്നാൾ

    ജിതേഷ് മംഗലത്ത്    ലാലിനെക്കുറിച്ച് എപ്പോഴൊക്കെ എഴുതാറുണ്ട്…? കൃത്യമായൊരുത്തരമില്ല എന്നതാണ് സത്യം. ഓർക്കുമ്പോഴൊക്കെ എഴുതാറുണ്ട്. കാക്കത്തൊള്ളായിരം വട്ടം കണ്ടുശീലിച്ച നിമിഷങ്ങളോരോ തവണ പുനർസന്ദർശനം നടത്തുമ്പോൾ ലഭിക്കുന്ന പുതുമകളെ, വജ്രക്കഷണങ്ങളെ കണ്ടുകിട്ടുന്ന ദിവസങ്ങളിലൊക്കെയും എഴുതാറുണ്ട്. എഴുതാനൊന്നുമില്ലാതെ വലയുന്ന ദിവസങ്ങളിൽ കണ്ണൊന്നടയ്ക്കുമ്പോൾ അക്ഷരപ്രവാഹവുമായി ആ മുഖം ഓർമ്മയുടെ സിരാപടലങ്ങളെ നനയ്ക്കാറുണ്ട്. മലയാളികളുടെ ലാലേട്ടന്റെ, മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്…! മോഹൻലാൽ…! എത്രയൊക്കെ എതിർത്താലും, എത്രയൊക്കെ എഴുതിത്തള്ളിയാലും ലാൽ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. ഇടയ്ക്കു ചിന്തിക്കാറുണ്ട്, ആയിരക്കണക്കിന് അഭിനേതാക്കൾ അരങ്ങു തകർത്തിട്ടുള്ള നമ്മുടെ ചലച്ചിത്ര മേഖലയിൽ ലാലിനുമാത്രം ലഭിക്കുന്ന, ലഭിച്ചിട്ടുള്ള ലാളനയ്ക്ക് കാരണമെന്തായിരിക്കും? ഉത്തരങ്ങളിലൊന്ന് ആ പേര് തന്നെയാണ്. ലകാരത്തിന്റെ ഇരട്ടിപ്പിൽ ചേർക്കപ്പെടുന്ന മോഹന ഭാവത്തിലാണ് ആ നടന്റെ പേര് അടയാളപ്പെടുന്നത്. ലാൽ എന്ന, പ്രത്യക്ഷത്തിൽ യാതൊരു മലയാളിത്ത ഭാവവും പേറാത്ത ഒരു വാക്ക് ഏറ്റവും പ്രിയതരരാഗങ്ങളിലൊന്നിനോട് ചേരുമ്പോൾ ലഭിക്കുന്ന കോൺട്രാസ്റ്റിലാണ് മോഹൻലാലെന്ന നാമം സുന്ദരമാകുന്നത്. മറ്റൊരു അഭിനേതാവിനും ഇത്തരമൊരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ലാലിനെ മലയാളികളുടെ…

    Read More »
  • മലയാള സിനിമയിലെ ഇതിഹാസ സമാനമായ ചിത്രങ്ങൾ സമ്മാനിച്ച ശോഭന പരമേശ്വരൻ നായർ വിട പറഞ്ഞിട്ട് ഇന്ന് 14 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ      ശോഭന പരമേശ്വരൻ നായരുടെ പതിനാലാം ചരമവാർഷികമാണ് ഇന്ന് 1927-2009). പുകൾ പെറ്റ ഒരുപിടി ചിത്രങ്ങൾ സൃഷ്ടിക്കാൻ നിമിത്തമായ ഈ നിർമ്മാതാവിന്റെ അന്ത്യം 2009 മെയ് 21 നായിരുന്നു. തിരുവനന്തപുരത്തുകാരൻ തൃശൂരിൽ ശോഭന എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങിയതിനെ തുടർന്നാണ് പേരിനൊപ്പം ശോഭന സ്ഥാനം പിടിച്ചത്. അദ്ദേഹം നിർമ്മിച്ച ചില ചിത്രങ്ങൾ: 1. നിണമണിഞ്ഞ കാൽപ്പാടുകൾ (1963). കഥ പാറപ്പുറത്ത്. സംവിധാനം എൻ എൻ പിഷാരടി. ബാബുരാജിന്റെ മാമലകൾക്കപ്പുറത്ത്, അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധം. 2. മുറപ്പെണ്ണ് (1965). എംടി വാസുദേവൻ നായരുടെ ആദ്യചിത്രം. എ.വിൻസെന്റ് സംവിധാനം. ബി.എ ചിദംബരനാഥ് സംഗീതം നൽകിയ കരയുന്നോ പുഴ ചിരിക്കുന്നോ, കടവത്ത് തോണിയടുത്തപ്പോൾ എന്നീ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നു. 3. നഗരമേ നന്ദി (1967). എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം. മഞ്ഞണിപ്പൂ നിലാവ്, നഗരം നഗരം മഹാസാഗരം…

    Read More »
Back to top button
error: