Movie
-
നോവലിസ്റ്റും തിരക്കഥാകൃത്തുമായി സാഹിത്യത്തിലും സിനിമയിലും ഒരേ പോലെ തിളങ്ങിയ മുട്ടത്ത് വർക്കി ഓർമയായിട്ട് ഇന്ന് 34 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഇന്ന് മുട്ടത്ത് വർക്കി ചരമദിനം. 20ൽപ്പരം ചിത്രങ്ങളുടെ കഥാകൃത്തായിരുന്ന, ഒരു കാലഘട്ടത്തിന്റെ തന്നെ യുവ ഹൃദയസ്പന്ദനമായിരുന്ന എഴുത്തുകാരൻ മുട്ടത്ത് വർക്കി അന്തരിക്കുന്നത് 1989 മെയ് 28 നാണ്. അദ്ദേഹത്തിന്റെ ചില പ്രധാന സിനിമകളിലൂടെ. 1. പാടാത്ത പൈങ്കിളി (1957). നസീർ-മിസ് കുമാരി ചിത്രം. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. സാമ്പത്തികാന്തരങ്ങൾ സ്നേഹബന്ധങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന സാമൂഹ്യാവസ്ഥയാണ് പ്രമേയം. 2. ജയിൽപ്പുള്ളി (1957). കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ എന്നിവർ പാടിയ സംഗീതമീ ജീവിതം ഈ ചിത്രത്തിലേതാണ്. തിരുനയിനാർകുറിച്ചി മാധവൻ നായർ ഗാനരചനയും ബ്രദർ ലക്ഷ്മൺ സംഗീതവും നിർവ്വഹിച്ചു. പണം മനുഷ്യനെ ചതിയനും സ്വാർത്ഥനുമാക്കുമെങ്കിലും ത്യാഗം, ഉപാധികളില്ലാത്ത സ്നേഹം അന്തിമമായി വിജയിക്കുമെന്ന് ചിത്രം പറഞ്ഞു. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. 3. ജ്ഞാനസുന്ദരി (1961). രാജഭരണത്തിലെ അധികാരമോഹവും നഷ്ടപ്പെടലും വീണ്ടെടുക്കലുമൊക്കെയാണ് പ്രതിപാദ്യവിഷയങ്ങൾ. രാജാവിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്തെഴുതുക, വധിക്കുക എന്ന വ്യാജകൽപ്പന…
Read More » -
മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത 2018ന് തെലുങ്ക് റിലീസിലും മികച്ച പ്രതികരണം; ആദ്യ ദിനം നേടിയ കളക്ഷന്‍
ഒടിടി റിലീസിലൂടെ ഭാഷാതീതമായ സ്വീകാര്യത പല മലയാള ചിത്രങ്ങളും സമീപ വർഷങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾ നേടുന്നതുപോലെ ഇതരഭാഷാ പതിപ്പുകളിലൂടെ മറ്റു സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് വിജയം നേടാൻ മലയാള സിനിമയ്ക്ക് സമീപകാലത്ത് സാധിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത 2018 ന് അത് സാധിച്ചേക്കും എന്ന ആദ്യ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ഇന്നലെ ആയിരുന്നു. ഭേദപ്പെട്ട സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണെന്നാണ് വിതരണക്കാർ അറിയിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂർവ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിൻറെ ഹൈദരാബാദിൽ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലും പങ്കെടുക്കാൻ ടൊവിനോ തോമസ്, അപർണ ബാലമുരളി, ജൂഡ് ആന്തണി…
Read More » -
ജിഗു..ജിഗു റെയില്‍… കുട്ടികള്‍ക്കൊപ്പം ആടി പാടി എ.ആര്‍. റഹ്മാൻ; മാമന്നനിലെ രണ്ടാം ഗാനം എത്തി
ചെന്നൈ: മാമന്നൻ എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിൾ ജിഗു ജിഗു റെയിൽ റിലീസ് ചെയ്തു. മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന മാമന്നന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനാണ്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുട്ടികൾക്കൊപ്പം ജിഗു ജിഗു റെയിൽ എന്ന ഗാനം പാടുന്ന എആർ റഹ്മാനെയാണ് ഇന്ന് പുറത്തുവിട്ട ഗാനത്തിൽ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകൻ മാരി സെൽവരാജ് എന്നിവരും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിൻറെ വരികൾ എഴുതിയത്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരു മുഴുനീള രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായും ഇറങ്ങും മുൻപ് അഭിനേതാവെന്ന നിലയിൽ ഉദയനിധിയുടെ അവസാന ചിത്രമായിരിക്കും മാമന്നൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നൻ’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും…
Read More » -
‘ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം… ‘ ഇന്ന് ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനമാണിന്ന്. ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ കവിയും ഗാനരചയിതാവുമായ ഒറ്റപ്ളാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് 1931 മെയ് 27 ന് കൊല്ലം ചവറയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളുടെ ഒരു ഹ്രസ്വ കണക്കെടുപ്പ്. 1. 250 ൽപ്പരം ചിത്രങ്ങളിലായി 940 ലധികം ഗാനങ്ങൾ. 2. കൂടുതൽ ഒരുമിച്ച് പ്രവർത്തിച്ച സംഗീതസംവിധായകൻ ദേവരാജൻ. രണ്ടാമത് എംബി ശ്രീനിവാസൻ. ജോൺസണും രവീന്ദ്രനും യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. 3. കൂടുതൽ പാടിയ ഗായകൻ യേശുദാസ് (230 ഗാനങ്ങൾ). രണ്ടാമത് ചിത്ര. 4. ആദ്യഗാനം പുറത്തിറങ്ങിയ വർഷം 1955. ചിത്രം കാലം മാറുന്നു. സംഗീതം ദേവരാജൻ. ‘ആ മലർപൊയ്കയിൽ’ പ്രശസ്ത ഗാനം. 5. അവസാനഗാനം പുറത്തിറങ്ങിയ വർഷം 2022. ഗാനരചയിതാവ് അന്തരിച്ച് 6 വർഷങ്ങൾക്ക് ശേഷം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ ‘കാതോട് കാതോര’ത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം ഉപയോഗിച്ചു. നിർമ്മാണത്തിലിരിക്കുന്ന പെസഹാ എന്ന…
Read More » -
സത്യന്റെ അവസാന ചിത്രം ‘കളിപ്പാവ’, ഷീല നായികയായ ‘അഹല്യ’, എം.കൃഷ്ണൻനായരുടെ ‘അവൾ കണ്ട ലോകം’ എന്നീ സിനിമകൾ തീയേറ്ററുകളിലെത്തിയത് മെയ് 26 ന്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഇന്ന് മെയ് 26. വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം റിലീസ് ചെയ്‌ത മൂന്ന് ചിത്രങ്ങൾ: 1. കളിപ്പാവ (1972). നിർമ്മാണം പൂർത്തിയാകും മുൻപേ നായകവേഷം ചെയ്‌തിരുന്ന സത്യൻ അന്തരിച്ചത് മൂലം കഥയിൽ മാറ്റങ്ങൾ വരുത്തി പ്രദർശനസജ്ജമാക്കിയ ചിത്രം. ആലപ്പി ഷെരീഫിന്റെ രചനയിൽ എ.ബി രാജ് സംവിധാനം. മാനസികരോഗം ബാധിച്ച സഹോദരിയെ (വിജയനിർമ്മല) ചികിൽസിക്കാൻ ബദ്ധപ്പെടുന്ന സഹോദരനായി സത്യൻ (‘ഈ വീട്ടിലേയ്ക്ക് വരുമ്പോൾ എനിക്കും ഭ്രാന്ത് വരുന്നു’). സഹോദരിയുടെ രോഗം ഭേദമാകുന്ന ശുഭാന്ത്യം. സുഗതകുമാരിയുടേതാണ് ഗാനങ്ങൾ. ബി.എ ചിദംബരനാഥ് സംഗീതം. 2. അഹല്യ (1978). രചന കാർത്തികേയൻ ആലപ്പുഴ. സംവിധാനം ബാബു നന്തൻകോട്. ഷീല, ലത, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ മുഖ്യതാരങ്ങൾ. ഗാനവിഭാഗം ബിച്ചു- കെജെ ജോയ്. ‘വെള്ളത്താമരയിതളഴകോ’ എന്ന ഗാനം ഇമ്പമാർന്നത്. സ്വപ്‌നം എന്ന ആദ്യചിത്രത്തിലൂടെ (സലീൽ ചൗധരിയുടെ മനോഹര ഗാനങ്ങളുമായി) ശ്രദ്ധേയനായ സംവിധായകന്റെ അവസാനചിത്രമാണ് അഹല്യ. 3. അവൾ കണ്ട…
Read More » -
ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിജു വിൽസൺ പൊലീസ് ഓഫീസറാകുന്നു
വാഴൂർ ജോസ് പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. എം.പി.എം പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്ന് നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ചിത്രത്തിലൂടെയാണ് ജഗൻ ഷാജി കൈലാസിന്റെ അരങ്ങേറ്റം. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് സർവ്വീസിൽ പുതുതായി ചുമതലയേറ്റ എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ക്രിസ്റ്റി സെബാസ്റ്റ്യൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് . പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ: ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും…
Read More » -
‘വൈകാരികമായ’ ചിത്രം; 2018നെ പുകഴ്ത്തി തെലുങ്ക് താരം നാഗ ചൈതന്യ
ഹൈദരാബാദ്: മലയാളത്തിൽ ഇൻട്രസ്ട്രീ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കഴിഞ്ഞു കളക്ഷൻ. അതിനിടെ ചിത്രത്തിൻറെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകൾ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദിൽ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങൾ ഈ മലയാള പടത്തെ പ്രശംസയാൽ മൂടുകയാണ്. . തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്. നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കിൽ റിലീസാകുന്നു കാണാൻ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയിൽ ടൊവിനോ ഉടൻ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും…
Read More » -
‘കാർത്തി’യുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് ‘ജപ്പാൻ’ ടീസർ എത്തി
സി.കെ അജയ് കുമാർ, പി ആർ ഒ നടൻ കാർത്തിയുടെ 25-മത്തെ സിനിമ ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ‘ആരാണു ജപ്പാൻ ? അവന് കുമ്പസാരത്തിൻ്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ്.’ എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ജപ്പാൻ.’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ‘ജപ്പാൻ’ അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ…
Read More » -
പൊന്മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ, പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ ഭാവമായി എം.ജി മലയാളിയുടെ കനവുകളിൽ ചേക്കേറി, എം.ജി ശ്രീകുമാറിന് ഇന്ന് 66-ാം പിറന്നാൾ
ജിതേഷ് മംഗലത്ത് അയാൾ പാടിയതൊക്കെയും ഓർമ്മകളിലേക്കുളള കിളിവാതിലുകളിലൂടെയായിരുന്നു. ഒരു കാലമാകെ അയാളുടെ ‘നേസൽ ടോണി’ലൂടെ പൂത്തുലഞ്ഞു. ആ ശബ്ദം തൊട്ടുണർത്തുന്ന ഓർമ്മയുടെ മഴക്കാടുകൾക്കെന്ത് പുതുമഴഗന്ധമാണെന്നോ…? വെള്ളാരംകുന്നിന്റെ താഴ്‌വരയിൽ രാവിലയാൾ പാടിയപ്പോൾ ഒരു പാലമരം പൂത്തു… അയാളുടെ പാട്ടിലെ മുഗ്ദ്ധമോഹനഭാവം നമ്മെ തൊട്ടുണർത്തി… അയാളുടെ സ്വരം ഒരു പൊൻവീണയെപ്പോൽ നമ്മുടെയുള്ളിലെ മൗനം വാങ്ങി ജന്മങ്ങൾ പുൽകുന്ന നാദം നൽകി… അയാൾ പാടുമ്പോൾ ഒരു പൂ വിരിയുന്ന സുഖവും, നറുമഞ്ഞുരുകുന്ന ലയവും നമ്മളറിഞ്ഞു. പഞ്ചമം തേടുന്ന കുയിലിന്റെ താളമിയലും പോലെ, പൊന്മുരളിയൂതുന്ന കാറ്റിൽ ഈണമലിയുന്ന പോലെ ആരുമറിയാത്ത ഭാവമായി അയാൾ നമ്മുടെയൊക്കെ കനവുകളിലൊഴുകി. നമ്മുടെയൊക്കെ സ്വപ്നങ്ങളെ അണിയിക്കാൻ താമരനൂലിനാൽ അയാളൊരു പൂത്താലി എന്നും പണിതുവെച്ചു. തിരുനെല്ലിക്കാടു പൂത്ത രാവുകളിൽ കരിവളയും ചാന്തും വാങ്ങാൻ അയാൾ നമ്മുടെ പ്രണയത്തെ തിരുകാവിൽ പോകാൻ ക്ഷണിച്ചു. അയാളുടെ ശ്വാസത്തിലെ വയൽമണ്ണിന്റെ ഗന്ധവും,പുറവേലിത്തടത്തിലെ താഴമ്പൂവിന്റെ മദിപ്പിക്കുന്ന ഗന്ധവും നമ്മളറിഞ്ഞു. പാടുവാനയാൾ ഓർമ്മകളിൽ പദങ്ങൾ തേടുമ്പോൾ നമ്മുടെ മോഹങ്ങളും…
Read More » -
മലയാള സിനിമയ്ക്ക് വ്യത്യസ്‍തങ്ങളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ പി.വേണു വിട പറഞ്ഞിട്ട് ഇന്ന് 12 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ വ്യത്യസ്‍തതകൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകൻ പി വേണു ഓർമ്മയായിട്ട് 12 വർഷം. 32 ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചിത്രങ്ങൾ ചെയ്തത്. ആദ്യ ചിത്രമായ ഉദ്യോഗസ്ഥയ്ക്ക് ശേഷം ‘ഉദ്യോഗസ്ഥ വേണു’ എന്ന പേരിൽ അറിയപ്പെട്ടു. മലയാളത്തിലെ ആദ്യ മൾട്ടി സ്റ്റാർ ചിത്രം ഉദ്യോഗസ്ഥ, ആദ്യ ഡിറ്റക്ടീവ് ചിത്രം സിഐഡി നസീർ, മുഴുനീള കോമഡി ചിത്രം വിരുതൻ ശങ്കു തുടങ്ങിയ ബഹുതരം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌ത വേണു ചെന്നൈയിൽ 2011 മെയ് 25 നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിലൂടെ: 1. ഉദ്യോഗസ്ഥ (1967).മുഖ്യതാരങ്ങൾ: സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ, വിജയനിർമ്മല. കെജി സേതുനാഥിന്റെ കഥ. ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ‘അനുരാഗഗാനം പോലെ’, ‘എഴുതിയതാരാണ്സുജാത’ (യൂസഫലി- ബാബുരാജ്) എന്നീ ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്. 2. സിഐഡി നസീർ (1971). ജെയിംസ് ബോണ്ടിന്റെ മലയാള അവതാരം…
Read More »