Breaking NewsKeralaLead NewsNEWS

ചേച്ചി, ചെവി കേഴ്ക്കുന്നില്ല, ഈ ടീ ഷർട്ട് ഒന്ന് ഊരിത്തരുമോ? ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു, അവന്റെ തല മുഴുവൻ കരിഞ്ഞിരുന്നു…മുണ്ടത്തിക്കോട് ദുരന്തം ഓർത്തെടുത്ത് പരിസരവാസി

തൃശൂർ: ആ​ഘോഷം നടക്കേണ്ട ദിവസങ്ങളിൽ വലിയൊരു ദുരന്തം കൺമുന്നിൽ നടന്നതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടത്തിക്കോട് നിവാസികൾ ഇതുവരെ മുക്തരായിട്ടില്ല. അപകടത്തിൽപ്പെട്ട നാലുപേർ ഓടിയെത്തിയത് അപകടം നടന്ന വെടിക്കെട്ട് പുരയുടെ തൊട്ടടുത്തുളള അനീഷ് എന്നയാളുടെ വീട്ടിലേക്കായിരുന്നു. അവർ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു വീട്ടിലേക്ക് ഓടിക്കയറിയത്. ഒരാളുടെ ശരീരം പൊളളലേറ്റ് തൊലി അടർന്ന നിലയിലും. ഇന്നലെ അപകടത്തിന്റെ വ്യാപ്തി വിശദീകരിക്കുകയാണ് അനീഷിന്റെ അമ്മയുടെ സഹോദരി മാധ്യമങ്ങളോടേ.

കൺമുന്നിൽ നടന്ന ദുരന്തം വിവരിച്ചതിങ്ങനെ- ‘മൂന്നുമണി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടന്നതുപോലെ ശബ്ദവും കുലുക്കവുമുണ്ടായത്. വീടിന്റെ ജനൽ എന്റെ പുറത്തേക്ക് വന്ന് ഇടിച്ചു. ഞങ്ങൾ പുറത്തേക്ക് ഓടിയപ്പോഴാണ് പടക്കപ്പുരയാണ് കത്തുന്നതെന്ന് മനസിലായത്. ആ നിമിഷം മൂന്ന് ചേട്ടന്മാർ പറമ്പിൽ നിന്ന് ഓടിവന്നത്. അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു. മുടിയൊന്നുമില്ലായിരുന്നു. ഇവിടെ നഴ്‌സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്.

Signature-ad

എന്റെ മകളും ചേച്ചിയുടെ മരുമകളും നഴ്‌സുമാരാണ്. അവർ രണ്ടുപേരും ചേർന്ന് അവരെ കസേരയിലിരുത്തി വെളളമൊക്കെ കൊടുത്തു. പ്രാഥമിക ചികിത്സ കൊടുക്കാൻ ശ്രമിച്ചു. അവരുടെ ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല. അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു. അവന്റെ തല മുഴുവൻ കരിഞ്ഞ നിലയിലായിരുന്നു. ചെവി കേൾക്കുന്നില്ല എന്ന് പറഞ്ഞു. അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു. ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു’…

എന്നാൽ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്‌ഫോടക വസ്തുക്കൾ പൊട്ടിതെറിക്കാൻ സാധ്യത കുറവാണെന്ന് പെസോയുടെ വിലയിരുത്തൽ. ഇനി ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 14 ആയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: