തിരുവനന്തപുരം: കെഎസ് ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഇനി മുതല്‍ വെല്‍ക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നല്‍കും.പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുക.വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും ലഭിക്കും.കണ്ടക്ടർക്കാണ് ഇതിന്റെ ചുമതല.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കും.ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും.
ശമ്പളത്തിന് പുറമേ യാത്രക്കാര്‍ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചു ലഭിക്കുന്ന കമ്മിഷന്‍ തുകയും കണ്ടക്ടര്‍ക്ക് കമ്ബനി നല്‍കും.ബസില്‍ ആഹാരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ബോക്സും ഫ്രിജും സജ്ജമാക്കും.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ മാസവും സമ്മാനവും ഉണ്ടാകും.