LIFE
-
അശ്വിൻ മാജിക്, ഇംഗ്ലണ്ട് 134 റൺസിന് ഓൾ ഔട്ടായി
ഇന്ത്യക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്. ഇതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് ലീഡ് 195 റൺസ് ആയി. 42 റൺസെടുത്ത ബെൻ ഫോക്സ് ആണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിൻ ആണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇഷാന്ത് ശർമയും അക്സർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. 329 റൺസിന് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പുറത്തായിരുന്നു. രണ്ടാംദിനം ഋഷഭ് പന്ത് അർധസെഞ്ചുറി നേടിയതാണ് ഇന്ത്യൻ ഇന്നിങ്സിലെ പ്രത്യേകത. ഇംഗ്ലണ്ടിനായി മുഈനലി നാല് വിക്കറ്റുകൾ വീഴ്ത്തി.
Read More » -
പ്രണയദിനത്തില്‍ ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ കഥ
ലോകം മുഴുവൻ പ്രണയ ദിനം ആചരിക്കുന്ന ഫെബ്രുവരി 14ന് തൃശൂർ സ്വദേശികളായ കൃഷ്ണൻ യാമിനി ദബതികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കണ്ണീരോർമ്മയാണ്. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മകൾ സജിനി കൊല്ലപ്പെട്ട ദിവസമാണ് ഫെബ്രുവരി 14. മകളെ കൊലപ്പെടുത്തിയതാകട്ടെ അവളെ വിശ്വസിച്ചേൽപ്പിച്ച ഭർത്താവും. കാമുകിക്കൊപ്പം ജീവിക്കുവാൻ വേണ്ടിയാണ് സജിനിയെ ഭർത്താവ് തരുണ്‍ ജിന്‍രാജ് കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടയിൽ സജിനി മരിച്ചു എന്ന വരുത്തി തീര്‍ക്കുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. സജിനിയുടെ മരണത്തില്‍ സംശയംതോന്നിയ കൃഷ്ണൻ യാമിനി ദമ്പതികളാണ് തരുണിനെതിരെ ആദ്യമായി രംഗത്തെത്തിയത്. തന്റെ ശ്രമം പരാജയപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പിന്നീട് നാടുവിടുകയായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് പിന്നീട് തരുണിന്റെ ജീവിതത്തിലും സജിനി കൊലക്കേസിലും സംഭവിച്ചത്. 2003ലാണ് സജിനി കൊല്ലപ്പെടുന്നത്. മോഷണശ്രമത്തിനിടെ സജിനി മരിച്ചു എന്ന് വരുത്തിതീർക്കാൻ ആണ് ഭർത്താവ് ശ്രമിച്ചത്. കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു സജിനി എന്ന പാവം പെൺകുട്ടിയെ ഭർത്താവ് കൊല കളത്തിലേക്ക് തള്ളിവിട്ടത്. മോഷണ ശ്രമത്തിനിടെയാണ് സജിനി മരിച്ചത് എന്ന് വരുത്തി…
Read More » -
1965-ലെ ഒരു ശനിയാഴ്ചയിൽ ലണ്ടനിലെ ഒരു റസ്റ്റോറന്റ്, ആദ്യനോട്ടത്തിൽ പ്രണയം പൂവിട്ട രാജീവിന്റെയും സോണിയയുടേയും കഥ
വടക്കൻ ലണ്ടനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കാംബ്രിഡ്ജ് നഗരം. ഉച്ചഭക്ഷണ സമയത്തെ ഒരു റസ്റ്റോറന്റ്. ടേബിൾ നമ്പർ 11ൽ ഇരിക്കുകയാണ് രാജീവ്. വീട്ടുകാരെ പിരിഞ്ഞ് ജീവിക്കുന്നതിന്റെ വിഷമത്തിലായിരുന്നു സോണിയ. സോണിയക്ക് അപ്പോൾ പ്രായം 18. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പഠിക്കാൻ കാംബ്രിഡ്ജിൽ എത്തിയതായിരുന്നു സോണിയ. ശനിയാഴ്ച ഉച്ചഭക്ഷണത്തിനായി ആ ഗ്രീക്ക് റെസ്റ്റോറന്റിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉടമ ചാൾസ് സോണിയയെ സ്വാഗതം ചെയ്തു. തനിക്ക് ജനലരികിൽ ഉള്ള ടേബിൾ വേണമെന്ന് സോണിയ ആവശ്യപ്പെട്ടു. എന്നാൽ തിരക്കുള്ളതിനാൽ അത് ലഭ്യമായിരുന്നില്ല. ടേബിൾ നമ്പർ 11 ന് അടുത്തുകൂടെ സോണിയ നടന്നു പോയി. സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുകയായിരുന്നു രാജീവ്. ഒരു നോട്ടം, അനുരാഗം. പതറിയ രാജീവിന് പിന്നീട് സുഹൃത്തുക്കളോട് സംസാരിക്കാനായില്ല. ആദ്യനോട്ടത്തിൽ തന്നെ സോണിയയും അനുരക്തയായിരുന്നു. മേശപ്പുറത്തുള്ള നാപ്കിൻ പേപ്പറിൽ രാജീവ് ഒരു കവിത എഴുതാൻ തുടങ്ങി. റസ്റ്റോറന്റിൽ ലഭ്യമായ ഏറ്റവും മുന്തിയ ഒരു ബോട്ടിൽ വൈൻ രാജീവ് ചാൾസിനോട് ആവശ്യപ്പെട്ടു. ഒരു കൂട്ടം പെൺകുട്ടികളോടൊപ്പം ആയിരുന്നു…
Read More » -
വാലന്റ്റൈൻസ് ഡേ പാർട്ടി ഒരുക്കി, ഒപ്പം വരാൻ കൂട്ടാക്കാത്ത മുൻ കാമുകിയായ രണ്ട് കുട്ടികളുടെ അമ്മയെ തട്ടിക്കൊണ്ടുപോയ മുൻ കാമുകൻ അറസ്റ്റിൽ
വാലന്റ്റൈൻസ് ഡേ പാർട്ടിക്ക് ഒപ്പം വരാൻ കൂട്ടാക്കാത്ത മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. ഇയാളുടെ രണ്ടു കുട്ടികളുടെ അമ്മയെയാണ് മുൻകാമുകൻ തട്ടിക്കൊണ്ടുപോയത്. അമേരിക്കയിലെ അരിസോണയിൽ ആണ് സംഭവം. ഇരുപതുകാരൻ ഇസയ്യ കസ്പ്പാഡ് ആണ് അറസ്റ്റിലായത്. ഫെബ്രുവരി 10ന് ഇയാൾ മുൻ കാമുകിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ മുൻ കാമുകി പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വാലന്റ്റൈൻസ് ഡേ പാർട്ടിക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വീണ്ടും മുൻകാമുകിയുടെ വീട്ടിൽ ചെന്നു. ഇയാളുടെ കൂടെ പോകാൻ മുൻകാമുകി തയ്യാറായില്ല. തുടർന്ന് ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി അതിവേഗത്തിൽ ഓടിച്ചുപോയി. യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിളിക്കുകയും പൊലീസ് പിന്തുടരുകയും ചെയ്തു. ഏറെ നേരത്തെ മത്സര ഓട്ടത്തിന് ശേഷം പൊലീസ് ഇയാളെ പിടികൂടി. വാലന്റ്റൈൻസ് ദിനത്തിൽ ഇരുമ്പഴിക്കുള്ളിൽ ആണ് യുവാവ്.
Read More » -
അവരോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി സാമൂഹിക അകലം ഉറപ്പുവരുത്തണം: അജു വര്‍ഗീസ്
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ചലച്ചിത്ര താരമാണ് അജുവർഗീസ്. പിൽക്കാലത്ത് നടനായും ഗായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും അജു വർഗീസ് തിളങ്ങി. തന്റെ ചിത്രങ്ങളുടെ പ്രൊമോഷന് വേണ്ടി സോഷ്യൽ മീഡിയ കൃത്യമായി ഉപയോഗിക്കുന്ന വ്യക്തിയാണ് അജുവർഗീസ്. സോഷ്യല്‍ മീഡിയയില്‍ അജു വര്‍ഗീസ് പോസ്റ്റ് ചെയ്യുന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. തന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്ന ചലച്ചിത്ര ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൃത്യമായി മറുപടി നല്‍കാന്‍ അജു തയ്യാറാകാറുണ്ട്. കഴിഞ്ഞ ദിവസം അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്ന സിനിമ പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം തനിക്ക് നിരാശയാണ് സമ്മാനിച്ചതെന്നു പറഞ്ഞ ആരാധകന്റെ കമന്റിന് താഴെ അജുവർഗീസ് വിമർശനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നും അടുത്ത ചിത്രത്തിൽ തെറ്റുകൾ ഒഴിവാക്കാമെന്നും രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അജുവർഗീസിന്റെ മറ്റൊരു പോസ്റ്റാണ്. കേൾവി ശേഷിയില്ലാത്തവരോ കേൾവി ഉപകരണങ്ങൾ ഉപയോഗിക്കുന്നവരോ ആയ വ്യക്തികള്‍ ഉപയോഗിക്കുന്ന മാസ്കിനെക്കുറിച്ചാണ് അജുവർഗീസ് തന്റെ സോഷ്യൽ…
Read More » -
ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാർ തട്ടിയെടുത്തു, ഒരു കുഞ്ഞു മരിച്ചു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കുരങ്ങന്മാർ ഇരട്ടക്കുഞ്ഞുങ്ങളെ തട്ടിയെടുത്തു. എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട പെൺകുട്ടികളെയാണ് തട്ടിയെടുത്തത്. ഇതിൽ ഒരു ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മേൽക്കൂര തകർത്താണ് കുരങ്ങന്മാർ വീടിനുള്ളിൽ എത്തിയത് എന്നാണ് അമ്മ ഭുവനേശ്വരി പറയുന്നത്. വീടിനുമുകളിൽ കുരങ്ങന്മാരുടെ കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. കുരങ്ങന്മാരെ കണ്ടു ഭയന്ന താൻ നിലവിളിച്ചു. കുഞ്ഞുങ്ങളെ കിടത്തിയിടത്ത് നോക്കുമ്പോഴാണ് ഇരുവരെയും കാണാനില്ല എന്ന് മനസ്സിലാക്കിയത്. അയൽക്കാർ ഓടിയെത്തി മേൽക്കൂരയ്ക്ക് മുകളിൽ കിടന്ന് ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ മറ്റേ കുഞ്ഞിനെയുംകൊണ്ട് കുരങ്ങന്മാർ ഓടി പോയിരുന്നു. സമീപ പ്രദേശത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
Read More » -
പ്രണയദിനത്തിൽ പ്രായം മറന്ന് രാജനും സരസ്വതിയും വിവാഹിതരായി
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് 58കാരനായ രാജൻ. 65 കാരിയായ സരസ്വതി അടൂര്‍ മണ്ണടി സ്വദേശി. അടൂർ ശരണാലയത്തിലെ അന്തേവാസികളായ ഇരുവരുടെയും വിവാഹം പ്രണയദിനമായ ഇന്നു രാവിലെ 11നും 11.30നും ഇടയിലെ മുഹൂര്‍ത്തത്തില്‍ നടന്നു. ശബരിമല സീസൺ കാലത്ത് പമ്പയിലും പരിസരത്തുമുള്ള കടകളില്‍ പാചകം ചെയ്തുവരികയായിരുന്നു രാജന്‍. സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിച്ചതിനിടെ സ്വന്തം വിവാഹത്തെക്കിറിച്ച് രാജന്‍ ചിന്തിച്ചില്ല. ജോലി ചെയ്തു കിട്ടുന്ന പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കും. ലോക്ക്ഡൗണായതോടെ രാജൻ ഉള്‍പ്പെടെ ആറുപേരെ പമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എം ലിബിയാണ് 2020 ഏപ്രില്‍ 18ന് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ വയോജന സംരക്ഷണവും പാചകവും രാജന്‍ സ്വയം ഏറ്റെടുത്തു. 2018 ഫെബ്രുവരി മുതല്‍ മഹാത്മയിലെ അംഗമാണ് സരസ്വതി. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇവരെ മഹാത്മയിലെത്തിച്ചത്. തുല്യ ദുഃഖിതരായ രാജനും സരസ്വതിയും പ്രണയത്തിലായത് ലോക്ക്ഡൗണ്‍ കാലത്താണ്. പരസ്പരം ഇഷ്ടമാണെന്ന…
Read More » -
ഓട്ടോ, പ്രണയം, സന്നദ്ധ സേവനം: ഒരു അപൂര്‍വ്വ വാലന്റൈന്‍ കഥ
പ്രണയം പോലെ മനോഹരമായ മറ്റൊരു വികാരം ഈ ഭൂമിയിലുണ്ടോ.? പ്രണയത്തിനു വേണ്ടി, പ്രീയപ്പെട്ടവര്‍ക്ക് വേണ്ടി മനുഷ്യൻ ഏതറ്റം വരെയും പോവാറുണ്ട് എന്നു പറയും. പാലക്കാട്ടെ ഒരു അഗ്രഹാരത്തിൽ നിന്നും ചെന്നൈ നഗരത്തിലെ വിശാലതയിലേക്ക് രാജി എന്ന 19കാരിയെ കൊണ്ടുവന്നു നിർത്തിയതും പ്രണയം അല്ലാതെ മറ്റെന്താണ്. രാജിയുടെയും അശോക് കുമാറിന്റെയും പ്രണയം സിനിമ കഥകളേക്കാൾ വെല്ലുവിളികളും സങ്കീർണ്ണതകളും ട്വിസ്റ്റും നിറഞ്ഞതാണ്. പ്രണയത്തിനു വേണ്ടിയും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും രാജി സഞ്ചരിച്ച വഴികൾ ആർക്കും അത്ഭുതത്തോടെ മാത്രമേ നോക്കി കാണാനാവു. അശോക് കുമാർ എന്ന പ്രിയപ്പെട്ടവന് വേണ്ടി പത്തൊമ്പതാം വയസ്സിലാണ് രാജി സ്വന്തം വീടും നാടും ഉപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് പോകുന്നത്. മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ചെന്നൈ നഗരത്തിലെ ഓട്ടോ അക്കയായി അവർ ഒരുപാട് പേരുടെ ജീവിതത്തിലേക്ക് പ്രകാശവും പ്രണയവും നിറയ്ക്കുന്നു. പയ്യലൂരിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് രാജി ജനിച്ചത്. സാമ്പത്തികമായി മോശം അവസ്ഥയിൽ ആണെങ്കിലും കുടുംബമഹിമയിലും പ്രതാപത്തിലും അവർ ഒരുപിടി മുന്നിലായിരുന്നു. സ്കൂൾ പഠനത്തിനു…
Read More » -
ഭയചകിതയായി അമ്മ വിളിച്ച ഫോൺ കോളുകൾ രക്ഷിച്ചത് മകനെ മാത്രമല്ല 25 ജീവനുകളെ
ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവറാണ് 27 കാരനായ വിപുൽ കൈറേളി. മഞ്ഞുമല സ്ഫോടനമുണ്ടായ ഡെറാഡൂണിലെ എൻടിപിസി ഹൈഡ്രോ പവർ പ്രോജക്ടിൽ ആണ് വിപുൽ ജോലി ചെയ്യുന്നത്. ഞായറാഴ്ച രാവിലെ അമ്മയുടെ ഫോണിൽ നിന്നും വന്ന ഫോൺകോളുകൾ ആദ്യമൊന്നും വിപുൽ ശ്രദ്ധിച്ചില്ല. എന്നാൽ തുടർച്ചയായി ഫോണുകൾ വന്നപ്പോൾ അവസാനം ഫോൺ അറ്റൻഡ് ചെയ്തു. ” ഞങ്ങളുടെ ഗ്രാമം മുകളിലാണ്. പൊടുന്നനെ വെള്ളം കുത്തി ഒഴുകാൻ തുടങ്ങിയപ്പോൾ അമ്മ അത് മുകളിൽ നിന്ന് കണ്ടു. അങ്ങനെയാണ് എന്നെ തുരുതുരാ വിളിച്ചത്. ആ ഫോൺ കോൾ ഞാൻ അറ്റൻഡ് ചെയ്തിരുന്നില്ലെങ്കിൽ ഇന്ന് ഞാനോ എന്റെ 25 സഹപ്രവർത്തകരോ ജീവിച്ചിരിക്കുന്നുണ്ടാകില്ല. “വിപുൽ അമ്മ മാങ്ശ്രീയുടെ ഫോൺ കാളുകളെ കുറിച്ച് പറഞ്ഞു. ” ഓടാൻ അമ്മ ഉച്ചത്തിൽ പറയുമ്പോൾ ആദ്യമൊക്കെ തമാശ ആണെന്നാണ് കരുതിയത്. പർവ്വതങ്ങൾ വെറുതെ പൊട്ടിത്തെറിക്കില്ല എന്ന് ഞാൻ അവരോട് പറഞ്ഞു. തുടർച്ചയായി അവർ വിളിച്ച് അവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ ഞങ്ങൾ ഓടി…
Read More » -