ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാർ തട്ടിയെടുത്തു, ഒരു കുഞ്ഞു മരിച്ചു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കുരങ്ങന്മാർ ഇരട്ടക്കുഞ്ഞുങ്ങളെ തട്ടിയെടുത്തു. എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട പെൺകുട്ടികളെയാണ് തട്ടിയെടുത്തത്. ഇതിൽ ഒരു ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മേൽക്കൂര തകർത്താണ് കുരങ്ങന്മാർ വീടിനുള്ളിൽ എത്തിയത് എന്നാണ് അമ്മ ഭുവനേശ്വരി പറയുന്നത്. വീടിനുമുകളിൽ കുരങ്ങന്മാരുടെ കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. കുരങ്ങന്മാരെ കണ്ടു ഭയന്ന താൻ നിലവിളിച്ചു. കുഞ്ഞുങ്ങളെ കിടത്തിയിടത്ത് നോക്കുമ്പോഴാണ് ഇരുവരെയും കാണാനില്ല എന്ന് മനസ്സിലാക്കിയത്.

അയൽക്കാർ ഓടിയെത്തി മേൽക്കൂരയ്ക്ക് മുകളിൽ കിടന്ന് ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ മറ്റേ കുഞ്ഞിനെയുംകൊണ്ട് കുരങ്ങന്മാർ ഓടി പോയിരുന്നു. സമീപ പ്രദേശത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *