LIFETRENDING

വാലന്റ്റൈൻസ് ഡേ പാർട്ടി ഒരുക്കി, ഒപ്പം വരാൻ കൂട്ടാക്കാത്ത മുൻ കാമുകിയായ രണ്ട് കുട്ടികളുടെ അമ്മയെ തട്ടിക്കൊണ്ടുപോയ മുൻ കാമുകൻ അറസ്റ്റിൽ

വാലന്റ്റൈൻസ് ഡേ പാർട്ടിക്ക് ഒപ്പം വരാൻ കൂട്ടാക്കാത്ത മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. ഇയാളുടെ രണ്ടു കുട്ടികളുടെ അമ്മയെയാണ് മുൻകാമുകൻ തട്ടിക്കൊണ്ടുപോയത്. അമേരിക്കയിലെ അരിസോണയിൽ ആണ് സംഭവം.

ഇരുപതുകാരൻ ഇസയ്യ കസ്പ്പാഡ് ആണ് അറസ്റ്റിലായത്. ഫെബ്രുവരി 10ന് ഇയാൾ മുൻ കാമുകിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ മുൻ കാമുകി പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വാലന്റ്റൈൻസ് ഡേ പാർട്ടിക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വീണ്ടും മുൻകാമുകിയുടെ വീട്ടിൽ ചെന്നു. ഇയാളുടെ കൂടെ പോകാൻ മുൻകാമുകി തയ്യാറായില്ല. തുടർന്ന് ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി അതിവേഗത്തിൽ ഓടിച്ചുപോയി.

യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിളിക്കുകയും പൊലീസ് പിന്തുടരുകയും ചെയ്തു. ഏറെ നേരത്തെ മത്സര ഓട്ടത്തിന് ശേഷം പൊലീസ് ഇയാളെ പിടികൂടി. വാലന്റ്റൈൻസ് ദിനത്തിൽ ഇരുമ്പഴിക്കുള്ളിൽ ആണ് യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: