LIFE

  • എസ്. ഹരീഷിനും പി.രാമനും സത്യൻ അന്തിക്കാടിനും പുരസ്കാരം; സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

    എസ്. ഹരീഷിന്‍റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം. പി.രാമന്റെ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ‘ എന്ന കവിതയ്ക്കും പുരസ്കാരം. നാടക പുരസ്കാരം സജിത മഠത്തിലിന്റെ ‘അരങ്ങിലെ മത്സ്യഗന്ധികൾ’ എന്ന കൃതിയ്ക്ക്. പി. വത്സലയ്ക്കും, ഡോ. എൻ.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം. ഹാസ്യസാഹിത്യ പുരസ്കാരം സത്യൻ അന്തിക്കാടിന്. കൃതി ‘ഈശ്വരൻമാത്രം സാക്ഷി.’ സന്ദീപാനന്ദ ഗിരിക്ക് സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്. വൈദിക സാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് സന്ദീപാനന്ദ ഗിരിക്ക്. സമഗ്ര സംഭാവന പുരസ്കാരങ്ങൾ: ദളിത് ബന്ധു എൻ.കെ ജോസ്, പാലക്കീഴ് നാരായണൻ, റോസ് മേരി, പി.അപ്പുക്കുട്ടൻ, യു.കലാനാഥൻ, സി.പി അബൂബക്കർ എന്നിവർക്ക് .

    Read More »
  • ബിഗ്‌ബോസ് സീസണ്‍ 3ക്ക് തുടക്കമായി; നേര്‍ക്കുനേര്‍ അങ്കത്തിന് ഇനി ഇവര്‍

    ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 കോവിഡ് കാരണം പാതി വഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കോവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിച്ച് 2020 മാര്‍ച്ച് 20ഓടെ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ ബിഗ് ബോസ് സീസണ്‍ 3 വീണ്ടും എത്തിയിരിക്കുന്നു. വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് സീസണ്‍ 3യ്ക്ക് ആവേശോജ്ജ്വലമായ തുടക്കം കുറിച്ചത്. ഇത്തവണ മോഹന്‍ലാല്‍ തന്നെയാണ് ബിഗ്‌ബോസിന്റെ സാരഥി. കഴിഞ്ഞ് രണ്ട് മാസത്തോളമായി താരം വമ്പന്‍ പ്രൊമോഷന്‍ നല്‍കിയാണ് ബിഗ് ബോസിന് തുടക്കമായത്. 14 മത്സരാാര്‍ത്ഥികളാണ് ഇക്കുറി ബിഗ് ബോസിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഇക്കുറി ഷോ നടത്തുന്നത്. മത്സരാര്‍ത്ഥികളുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷോയില്‍ പങ്കെടുപ്പിക്കുന്നത്. ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ മത്സരാര്‍ഥികളെ കുറിച്ചറിയാനുള്ള…

    Read More »
  • ആരാധകർക്കായി ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും…വരുന്നു “പാപ്പൻ “

    മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. “പാപ്പൻ “എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ലേലം, പത്രം, വാഴുന്നോർ, ഭൂപതി എന്നീ ചിത്രങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് “പാപ്പൻ”. സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചു ചെയ്തത് സലാം കാശ്മീർ ആയിരുന്നു. സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ,സംഗീതം ജേക്സ്…

    Read More »
  • പുതുമുഖങ്ങളുടെ ഡെഡ് ലൈന്‍ ; റിലീസ് ഫെബ്രുവരി 16ന്

    ഫയർ ഫ്രെയിംസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെഡ്‌ലൈൻ. ഫ്ലാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന മൂന്നാമത് സിനിമയാണ് ഡെഡ്‌ലൈൻ. പ്രണയവും ആകാംഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോർത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകൾ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിൻ ജോസഫാണ്. എഡിറ്റിംഗ് ജിതിൻ മനോഹർ നിർവ്വഹിച്ചിരിക്കുന്നു. ഒരു പക്കാ ത്രില്ലർ മൂഡിൽ കഥ പറയുന്ന ഡെഡ്‌ലൈനിൽ അമൃത ടിവിയിലെ ജസ്റ്റ് ഫൺ ചുമ്മാ എന്ന പ്രോഗ്രാമിലൂടെയും ഹാപ്പി വെഡിങ് എന്ന സിനിമയുടെയും ശ്രദ്ധിക്കപ്പെട്ട ഗോപൻ, വിഷ്ണു രവീന്ദ്രൻ, റിയാസ് എം.ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം സുനിൽ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പിൽ അശോകൻ, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയ പ്രമുഖരും ഏതാനും പുതുമുഖങ്ങളും വേഷമിടുന്നു. അസ്ത്ര…

    Read More »
  • “പത്രോസിന്റെ പടപ്പുകള്‍” പറവൂരില്‍

    ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല്‍ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ” പത്രോസിന്റെ പടപ്പുകൾ “എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വടക്കന്‍ പറവൂരില്‍ ഇന്ന് ആരംഭിച്ചു. മരിക്കാര്‍ എന്റര്‍ടെെയ്ന്‍ മെന്റ്സിന്റെ ബാനറിൽ ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്നു. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒപ്പം,നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്‌. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-ആഷിക്. എസ്,വസ്ത്രലങ്കാരം- ശരണ്യ ജീബു,എഡിറ്റര്‍- സംഗീത് പ്രതാപ്,മേക്കപ്പ്- സിനൂപ് രാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കണ്ണൻ എസ് ഉള്ളൂർ,സ്റ്റിൽ-സിബി ചീരൻ ,സൗണ്ട് മിക്സ്‌ – വിഷ്ണു സുജാതൻ, പരസ്യക്കല-യെല്ലോ ടൂത്ത്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ വരട്ടിപ്പള്ളിയാല്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു…

    Read More »
  • “കോവിഡ് പ്രതിരോധം: ഹോമിയോ മരുന്നിന് വിസമ്മതവുമായി ഒരു സ്കൂൾ “

    കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്നിന് വിസമ്മതവുമായി ഒരു സ്കൂൾ. പത്തനംതിട്ട മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് ഹോമിയോ മരുന്നിനോട് “നോ “പറഞ്ഞതെന്ന് സ്കൂളിലെ അധ്യാപകൻ രാകേഷ് വി പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പിൽ പറയുന്നു. രാകേഷ് വിയുടെ ഫേസ്ബുക് കുറിപ്പ് – 10 ,+2 ക്‌ളാസിലെ കുട്ടികൾക്കുള്ള ക്‌ളാസ്സുകളുമായി ഈ ജനുവരി ഒന്നിന് സ്‌കൂളുകൾ തുറന്നുവല്ലോ .ഈയവസരത്തിൽ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ഉൾപ്പടെ വിവിധ ജില്ലകളിൽ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് വിതരണം ചെയ്യാൻ DMO കൾ ഹോമിയോ ഡോക്ടേർസിനു സർക്കുലർ ഇറക്കിയിരുന്നു. കുട്ടികൾക്ക് ആദ്യം സമ്മതപത്രം നൽകും ,,സമ്മതമാണെന്ന് അറിയിച്ചാൽ മരുന്ന് വിതരണം .ഇതിന്റെ ഭാഗമായി മിക്ക സ്‌കൂളുകളിലും മരുന്ന് എത്തി . ചിലയിടങ്ങളിൽ എത്തിയിട്ടില്ല. എത്തിയ ഇടങ്ങളിൽ എല്ലാം കുട്ടികൾ മരുന്ന് കഴിച്ചു,എന്റെ സ്‌കൂളിലും എത്തി. ഹോമിയോ ശാസ്ത്രീയ ചികിത്സ രീതിയല്ലെങ്കിലും ഒരു അംഗീകൃത ചികിത്സ ആയതിനാലും, മറ്റൊരു സർക്കാർ വകുപ്പിന്റെ പരിപാടി ആയതിനാലും…

    Read More »
  • വിവാഹം കഴിഞ്ഞ ഉടനെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം,സ്വന്തം വീട്ടുകാരും ഒടുവിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു

    വിവാഹത്തലേന്ന് വധു കാമുകനൊപ്പം നാടുവിട്ട കഥ നാം കേട്ടിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ വച്ചു തന്നെ എല്ലാവരെയും ഞെട്ടിച്ച് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിച്ചെന്ന കഥയും നമുക്കപരിചിതമല്ല. പക്ഷേ കല്യാണം കഴിഞ്ഞ ഉടന്‍ ഭർത്താവുമായി ഉടക്കി ഭർതൃഗൃഹത്തിൽ കയറുകയില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നും പ്രഖ്യാപിച്ച യുവതിയുടെ കഥ കേട്ട് പയ്യന്നൂർ, വണ്ണാറപ്പാറ, കോറോം പ്രദേശങ്ങളിലെ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. കല്യാണം കഴിഞ്ഞ് ഭർതൃഗൃഹത്തിലേയ്ക്കുള്ള യാത്രക്കിടയിൽ പരസ്പരം ഉടക്കി പിരിഞ്ഞ നവവധൂവരന്‍മാര്‍ ഒടുവിൽ രണ്ടു വഴിക്കു പിരിഞ്ഞു.വിവാഹത്തിനു മുമ്പും അതിനു ശേഷവും കാമുകനോടൊപ്പം ഒളിച്ചോടിയ പോലുള്ള കഥയല്ല ഇത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ച് പിണങ്ങി വധു പോലീസ് സ്റ്റേഷനിൽ കയറിയ കഥയാണ് ഇപ്പോൾ തളിപ്പറമ്പിൽ നിന്നും എത്തുന്നത്. ഒരു വർഷം മുൻപാണ് ദുബായിൽ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയും പയ്യന്നൂർ കോറോത്തെ യുവതിയുമായി വിവാഹം നിശ്ചയിച്ചത്. ദുബായിൽ നിന്നും നവവരൻ ഭാവിഭാര്യക്ക് മൊബൈൽ ഉൾപ്പെടെ ധാരാളം സമ്മാനങ്ങളും…

    Read More »
  • “മാർഗംകളിക്കാരി ഇനി മാർപ്പാപ്പക്ക് സ്വന്തം “,നടി റബേക്ക സന്തോഷിന് പ്രണയസാഫല്യം, ശ്രീജിത്ത് വിജയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവെച്ച് താരം

    കസ്തൂരിമാനിലെ കാവ്യയും ജീവയും സീരിയൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡികളാണ്. റബേക്ക സന്തോഷ് ആണ് കാവ്യ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. റബേക്ക വിവാഹിതയാവുകയാണ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. പ്രണയദിനത്തിൽ ആയിരുന്നു വിവാഹ നിശ്ചയം. സമൂഹ മാധ്യമത്തിലൂടെ റബേക്ക ഇക്കാര്യം ആരാധകരെ അറിയിച്ചു. മാർഗ്ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. ” മാർഗംകളിക്കാരി ഇനി മാർപാപ്പക്ക് സ്വന്തം” എന്നെഴുതിയ മോഷൻ പോസ്റ്റർ പങ്കുവെച്ച് വിവാഹനിശ്ചയ വിവരം ശ്രീജിത്തും അറിയിച്ചിട്ടുണ്ട്. തങ്ങൾ പ്രണയബദ്ധരാണെന്ന് റബേക്ക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരാണ് റബേക്കയുടെ വീട്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തെത്തുന്നത്.

    Read More »
  • പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി,14 കാരി ഉമ ആത്മഹത്യ ചെയ്തത് എന്തിന്?

    മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന് ശേഷം പോപ്പ് സ്റ്റാർ അരിയാന ഗ്രാൻടെയുടെ മാഞ്ചസ്റ്റർ പരിപാടിയിൽ കോറസിനെ നിയന്ത്രിച്ച സുന്ദരിയായ മിടുക്കി ഉമാ ഗുപ്ത ലണ്ടനിൽ ആത്മഹത്യ ചെയ്തത് എന്തിന്?14 വയസ് മാത്രമാണ് ഉമാ ഗുപ്തയ്ക്ക് ഉണ്ടായിരുന്നത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുക ആയിരുന്നു.2019 മാർച്ചിൽ നടന്ന കേസിന്റെ വിചാരണ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മരിക്കുന്നതിന്റെ അന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയിൽ ഉമ പങ്കെടുത്തിരുന്നു. ” എനിക്ക് ജീവിക്കേണ്ട ” പാർട്ടിക്കിടെ ഉമ ഇത് പറയുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. അമ്മ തന്നെ കൂട്ടാൻ വരും എന്നായിരുന്നു തിരികെ പോകുമ്പോൾ ഉമ പറഞ്ഞത്. എന്നാൽ ഉമ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു എന്നാണ് വിവരം. ഈസ്റ്റ്‌ ഡിഡ്സ്ബറിയിലെ പാർസ്വുഡ് ഹൈസ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ഉമ. അന്വേഷണത്തിൽ പോലീസ് ഉമയുടെ രഹസ്യ ഡയറി കണ്ടെത്തി. ഡയറിയിൽ ഇടയ്ക്കിടെ ആത്മഹത്യാപ്രവണത ഉമ പ്രകടിപ്പിച്ചിരുന്നു. 2018 ഒക്ടോബർ 10 ലെ ഡയറിക്കുറിപ്പ് ഇങ്ങനെ പറയുന്നു, ” ഞാൻ സന്തോഷവതി അല്ല. കാര്യങ്ങളൊന്നും മാറാനും…

    Read More »
  • ഉണ്ടാക്കുന്നത് എന്തുകൊണ്ട് എന്നതിലല്ല മാസ്ക് കൃത്യമായ ധരിക്കുന്നുണ്ടോ എന്നതിലാണ് കാര്യം, മാസ്ക് സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നത്

    മാസ്ക് ധരിക്കുന്നത് സംബന്ധിച്ച മിഥ്യാധാരണകളെ പൊളിക്കുന്നതാണ് മാസ്കുകൾ സംബന്ധിച്ച പുതിയ പഠനം. എന്തു കൊണ്ട് മാസ്ക് ഉണ്ടാക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോ എന്നത്. കൊറോണ വൈറസ് വ്യാപനം ഒരുപരിധിവരെ തടയുന്നത് ഫേസ് മാസ്കുകൾ ആണ്. ബ്രിട്ടണിലെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനത്തിലാണ് മാസ്ക് സംബന്ധിച്ച മിഥ്യാധാരണകൾ പൊളിയുന്നത്. മുഖത്തിനു ചേരുന്ന വലിപ്പത്തിലുള്ള മാസ്കുകൾ ആണ് ഫലപ്രദമായി കൊറോണ വൈറസിനെ പ്രതിരോധിക്കുക. പാകമല്ലാത്ത എൻ 95 മാസ്കുകളെക്കാൾ ഫലപ്രദം പാകമുള്ള തുണി മാസ്കുകൾ ആണ്. മുഖത്തിന്റെ ആകൃതിക്ക് അനുസരിച്ചുള്ളതാകണം മാസ്ക്. കൃത്യമായും മൂക്കും വായും അടഞ്ഞിരിക്കണം. മാസ്ക് നിർമാതാക്കളുടെയും ഉപഭോക്താക്കളുടെയും കണ്ണ് തുറപ്പിക്കുന്നതാണ് പഠനം. മറ്റു മാസ്കുകളെക്കാൾ സുരക്ഷിതമായത് എൻ 95 മാസ്കുകൾ തന്നെയാണ്. എന്നാൽ പാകമാകാത്തത് ധരിച്ചാൽ ഗുണം ലഭിക്കില്ല. പാകമുള്ള എൻ 95 മാസ്കുകൾ ധരിച്ചാൽ 95 ശതമാനം വരെ സുരക്ഷാ ഉറപ്പാണ് എന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.

    Read More »
Back to top button
error: