ഇന്ത്യക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്. ഇതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് ലീഡ് 195 റൺസ് ആയി.
42 റൺസെടുത്ത ബെൻ ഫോക്സ് ആണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിൻ ആണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇഷാന്ത് ശർമയും അക്സർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.
329 റൺസിന് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പുറത്തായിരുന്നു. രണ്ടാംദിനം ഋഷഭ് പന്ത് അർധസെഞ്ചുറി നേടിയതാണ് ഇന്ത്യൻ ഇന്നിങ്സിലെ പ്രത്യേകത. ഇംഗ്ലണ്ടിനായി മുഈനലി നാല് വിക്കറ്റുകൾ വീഴ്ത്തി.