LIFE
-
-
ഭാവി വധുവിന്റെ വിവാഹമോതിരം മോഷ്ടിച്ച് മറ്റൊരു കാമുകിയ്ക്ക് അണിയിച്ച കാമുകൻ കുരുക്കിൽ
തന്റെ ഭാവി വധുവിന്റെ വിവാഹമോതിരം മോഷ്ടിച്ച് മറ്റൊരു കാമുകിക്ക് അണിയിച്ച കാമുകന് പിന്നാലെ പൊലീസ്. അമേരിക്കയിലെ ഫ്ലോറിഡയിൽ ആണ് സംഭവം. 48 കാരനായ ജോസഫ് ഡേവിസ് ആണ് കഥയിലെ വില്ലൻ. തനിക്ക് വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ട ഡേവിസ് ആ മോതിരം തന്നെ മോഷ്ടിച്ച് മറ്റൊരു സ്ത്രീക്ക് മോതിരം അണിയിക്കുക ആയിരുന്നു എന്നാണ് പരാതി. ഫ്ളോറിഡയിലെ ഓറഞ്ച് സിറ്റിക്കാരിയാണ് പരാതിക്കാരി . ഭാവി വരന്റെ ഫേസ്ബുക്കിലെ ഒരു ഫോട്ടോയാണ് പണി പറ്റിച്ചത്. അതിൽ ഒരു സ്ത്രീ അണിഞ്ഞ വിവാഹ മോതിരം തന്റെ വിവാഹ മോതിരം പോലെ ഇരിക്കുന്നത് കണ്ടാണ് ഭാവിവധു വിവാഹമോതിരം തിരഞ്ഞത്. നോക്കുമ്പോൾ വിവാഹമോതിരം മോഷ്ടിക്കപ്പെട്ടിരുന്നു. ഒപ്പം ചില ആഭരണങ്ങളും കാണാതെ പോയിരുന്നു. ഭാവി വധു ഭാവി വരനോട് കാര്യം പറഞ്ഞപ്പോൾ കുറച്ച് ആഭരണങ്ങൾ തിരികെ കിട്ടി. പിന്നെ അയാൾ മുങ്ങുകയായിരുന്നു. ഭാവി വധു വീട്ടിലില്ലാത്ത അവസരത്തിൽ കാമുകിയെ അവിടെ കൊണ്ടുവന്നാണ് ഡേവിസ് വിവാഹ മോതിരം അണിയിച്ചത്. എന്തായാലും പൊലീസ്…
Read More » -
ബന്ധുക്കളെ പാകിസ്താനിൽനിന്ന് പറിച്ചുനട്ട് ദാവൂദ് ഇബ്രാഹിം
ഭീകരവാദികൾക്കെതിരെയുള്ള നടപടികൾക്ക് പാകിസ്ഥാന്റെ മുകളിൽ രാജ്യാന്തര സമ്മർദ്ദം ഏറുമ്പോൾ ബന്ധുക്കളെ പാകിസ്താനിൽനിന്ന് പറിച്ചുനട്ട് അധോലോക നായകനും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിം. തന്റെ മകനെയും രണ്ടു സഹോദരങ്ങളുടെ മക്കളെയും ആണ് ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ നിന്ന് മാറ്റുന്നത്. നിലവിൽ കറാച്ചി കേന്ദ്രീകരിച്ചാണ് ദാവൂദ് ഇബ്രാഹിം പ്രവർത്തിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റർ ജാവേദ് മിയാൻദാദിന്റെ മകനെ വിവാഹം ചെയ്ത തന്റെ മൂത്തമകൾ മഹ്‌റൂക്കിന് പോർച്ചുഗീസ് പാസ്പോർട്ട് ദാവൂദ് സംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ദാവൂദിന്റെ ഇളയ സഹോദരൻ മുസ്താകീം കസ്കറിനെ ദാവൂദ് ദുബായിലേക്ക് മാറ്റി കഴിഞ്ഞു. ഡി കമ്പനിയുടെ ദുബായിലെ ” നിയമപരമായ ” കച്ചവടം നോക്കി നടന്നത് ഈ സഹോദരനാണ്. ഒരു വസ്ത്ര നിർമ്മാണ ശാലയുടെ മേൽനോട്ടം ആണ് കസ്‌കർ നടത്തുന്നത് . ദാവൂദിന്റെ ചില ബന്ധുക്കൾ കൂടി ഇയാൾക്കൊപ്പം കൂടിയിട്ടുണ്ട്. കറാച്ചി ഡിഫൻസ് ഹൗസിംഗ് മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം രണ്ടാഴ്ചയായി പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷനാണ്. ദാവൂദിന്റെ വലംകൈ എന്നറിയപ്പെടുന്ന…
Read More » -
സാജൻ ബേക്കറി ഇഷ്ടമായില്ല: പ്രേക്ഷകന്റെ കമന്റിന് ഉടനടി മറുപടിയുമായി അജുവർഗീസ്
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് അജുവർഗീസ്. പില്‍ക്കാലത്ത് നടനായും, ഗായകനായും, തിരക്കഥാകൃത്തായും, സഹസംവിധായകനായും നിർമ്മാതാവായും അജുവർഗീസ് തിളങ്ങി. കോവിഡ് മഹാമാരിയില്‍ പൂട്ടിക്കിടന്ന തിയേറ്ററുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചു തുടങ്ങിയ വേളയിലാണ് അജു വർഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന സാജൻ ബേക്കറി പ്രദർശനത്തിനെത്തിയത്. ഓപ്പറേഷൻ ജാവ, യുവം എന്നീ ചിത്രങ്ങൾക്കൊപ്പം ആണ് സാജൻ ബേക്കറി കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയത്. 200 ലധികം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ സാജൻ ബേക്കറിക്ക് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നത് അജു വര്‍ഗീസ് ആരാധകന് നല്‍കിയ മറുപടിയാണ്. സാജൻ ബേക്കറിയെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് ഷെയർ ചെയ്ത പോസ്റ്റിലാണ് മറ്റൊരു പ്രേക്ഷകൻ തനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല സാജൻ ബേക്കറി എന്നെ നിരാശനാക്കി എന്ന കമൻറ് ഇട്ടിരിക്കുന്നത്. ഈ കമ്മിന്റിന് താഴെ ”താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി അടുത്ത തവണ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് ചിത്രം മികച്ചതാക്കാൻ ശ്രമിക്കുമെന്ന്” സാക്ഷാൽ അജുവർഗീസ്…
Read More » -
ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളുടെ “തനിനിറം” കാണിക്കുന്ന ഡോക്ടർ ക്രോമെന്റൽ വിവാദം – വീഡിയോ
ഫെബ്രുവരി ഏഴിന് ഒരു ചെറുപ്പക്കാരി ബ്ലോഗർ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ശ്രീയ നമ്പനാത്ത് എന്ന തൃശൂർകാരി ആർക്കിടെക്ചർ വിദ്യാർഥി ആയിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഡോക്ടർ ക്രോമെന്റൽ 500 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ചായിരുന്നു ആ വീഡിയോ. ഒമ്പത് ലക്ഷം പേർ പിന്തുടരുന്ന അക്കൗണ്ടാണ് അത്. അജിത് ടി എന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടറുടേത് ആണ് ആ അക്കൗണ്ട്. ശൈശവ ലൈംഗികത ഉൾക്കൊള്ളുന്ന, സ്ത്രീവിരുദ്ധമായ നിരവധി വീഡിയോകൾ ഈ അക്കൗണ്ടിന്റെ സമാന്തര അക്കൗണ്ട് ആയ അനോണിമസ് മല്ലൂസ് 2.0 എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്നു എന്നായിരുന്നു ശ്രീയയുടെ പരാതി.ടോക്സിക് ആയ, റേസിസ്റ്റ് ആയ, കാസ്റ്റിസ്റ്റ്, മിസൊജനിസ്റ്റിക്, ബോഡി ഷെയ്മിംഗ്, സെക്സിറ്റ് കണ്ടന്റ് ആണ് ഇയാൾ ഷെയർ ചെയ്യുന്നതെന്നും ഒപ്പം മൃഗ പീഡനത്തിന്റെ കണ്ടന്റുകളും ഇയാൾ ഷെയർ ചെയ്തിട്ടുണ്ട് എന്നാണ് ശ്രീയ വ്യക്തമാക്കുന്നത്.പ്രായപൂർത്തിയാകുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായ കുട്ടികളുടെതടക്കം അനുഭവ കഥ പറയുന്ന ഒരു ടെലഗ്രാം ഗ്രൂപ്പ് ഇയാളുടെത് ആയി…
Read More » -
ജയ് സുല്‍ത്താന്‍: കാര്‍ത്തിയുടെ പുതിയ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവേകും മെര്‍വിനും സംഗീതം നല്‍കിയിരിക്കുന്ന ജയ് സുല്‍ത്താന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനും ജൂനിയര്‍ നിത്യയും ഗണ ഗുണയും ചേര്‍ന്നാണ്. കാര്‍ത്തിക്കൊപ്പം നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രശ്മിക മന്ദനയാണ് ചിത്രത്തിലെ നായിക. മലയാളികളായ ലാലും ഹരീഷ് പേരാടിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രില്‍ 2 ന് തീയേറ്ററുകളിലെത്തും. ശിവകാര്‍ത്തികേയനെ നായകനാക്കി റെമോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണന്റെ രണ്ടാമത്തെ ചിത്രമാണ് സുല്‍ത്താന്‍. കൈതിയുടെ വലിയ വിജയത്തിന് ശേഷം ഡ്രീംസ് വാരിയേഴ്‌സ് പിക്‌ചേഴ്‌സുമായി ചേര്‍ന്ന് കാര്‍ത്തി സഹകരിക്കുന്ന പുതിയ ചിത്രമാണ് സുല്‍ത്താന്‍. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മുന്‍ചിത്രങ്ങള്‍ പോലെ സുല്‍ത്താനും ബോക്‌സ് ഓഫീസില്‍ വലിയ വിജയമാവുമെന്നാണ്…
Read More » -
മാസ്റ്ററിലെ പുതിയ ഗാനം പുറത്തിറങ്ങി
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച അന്ത കണ്ണ് പാത്തക്കാ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ജനുവരി 13 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങളിലും 50% ഒക്കുപെന്‍സിയിലും ചിത്രം ഇതിനോടകം തന്നെ 200 കോടി രൂപയോളം നേടിക്കഴിഞ്ഞതായി എന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. വിജയിക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, നാസര്‍, ആന്‍ഡ്രിയ, ഗൗരി, ശാന്തനു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും തീയേറ്ററുകളില്‍ ഇപ്പോഴും ചിത്രം കാണാന്‍ ധാരാളം പ്രകേഷകരെത്തുന്നുണ്ട്.
Read More » -
“പിന്നില്‍ ഒരാള്‍ “
വിശ്വ ശില്പി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന ” പിന്നില്‍ ഒരാള്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി. പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ് എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ ,ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍, എെ എം വിജയൻ,ആനന്ദ്,ഉല്ലാസ് പന്തളം,നെല്‍സണ്‍,അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്,ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജു ആര്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-വിജില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,കല-ജയന്‍ മാസ്, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,മേക്കപ്പ്- രാജേഷ് രവി, സ്റ്റില്‍സ്-_വിനീത് സി ടി,പരസ്യക്കല-ഷിറാജ് ഹരിത, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-ഷാന്‍ അബ്ദുള്‍ വഹാബ്,അസിസ്റ്റന്റ് ഡയറക്ടർ-അതുല്‍…
Read More » -
ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്കിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ എത്തി
ഷെയിന്‍ നിഗം, ആന്‍ ശീതല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുനാര് മനോഹര്‍ സംവിധാനം ചെയ്ത് ഇഷ്‌ക് മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വാണിജ്യപരമായും നിരൂപക പരമായും ഏറെ സ്വീകാര്യത നേടിയിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലെ ആദ്യഗാനത്തിന്റെ പ്രൊമോ പുറത്ത് വന്നിരിക്കുകയാണ്. തേജ് സജ്ജ, പ്രിയ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More »
