ലോകം മുഴുവൻ പ്രണയ ദിനം ആചരിക്കുന്ന ഫെബ്രുവരി 14ന് തൃശൂർ സ്വദേശികളായ കൃഷ്ണൻ യാമിനി ദബതികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കണ്ണീരോർമ്മയാണ്. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മകൾ സജിനി കൊല്ലപ്പെട്ട ദിവസമാണ് ഫെബ്രുവരി 14. മകളെ കൊലപ്പെടുത്തിയതാകട്ടെ അവളെ വിശ്വസിച്ചേൽപ്പിച്ച ഭർത്താവും. കാമുകിക്കൊപ്പം ജീവിക്കുവാൻ വേണ്ടിയാണ് സജിനിയെ ഭർത്താവ് തരുണ്‍ ജിന്‍രാജ് കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടയിൽ സജിനി മരിച്ചു എന്ന വരുത്തി തീര്‍ക്കുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. സജിനിയുടെ മരണത്തില്‍ സംശയംതോന്നിയ കൃഷ്ണൻ യാമിനി ദമ്പതികളാണ് തരുണിനെതിരെ ആദ്യമായി രംഗത്തെത്തിയത്. തന്റെ ശ്രമം പരാജയപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പിന്നീട് നാടുവിടുകയായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് പിന്നീട് തരുണിന്റെ ജീവിതത്തിലും സജിനി കൊലക്കേസിലും സംഭവിച്ചത്.
2003ലാണ് സജിനി കൊല്ലപ്പെടുന്നത്. മോഷണശ്രമത്തിനിടെ സജിനി മരിച്ചു എന്ന് വരുത്തിതീർക്കാൻ ആണ് ഭർത്താവ് ശ്രമിച്ചത്. കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു സജിനി എന്ന പാവം പെൺകുട്ടിയെ ഭർത്താവ് കൊല കളത്തിലേക്ക് തള്ളിവിട്ടത്. മോഷണ ശ്രമത്തിനിടെയാണ് സജിനി മരിച്ചത് എന്ന് വരുത്തി തീർക്കുന്നതിനു വേണ്ടി വീട്ടിലെ സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ട് കവർച്ച ശ്രമത്തിന് തെളിവുകൾ ഉണ്ടാക്കാനും ഭർത്താവ് മറന്നില്ല. സജിനിയുടെ മാതാപിതാക്കൾക്ക് തരുണിനെ സംശയമുണ്ടായിരുന്നു. അന്വേഷണം തരുണിനെ നേരെ നീളുന്നു എന്ന് കണ്ടതോടെയാണ് ഇയാള്‍ അഹമ്മദാബാദിലേക്ക് മുങ്ങിയത്.
പേരും ഐഡന്റിറ്റിയും മാറ്റി 15 വർഷമാണ് തരൂണ്‍ അഹമ്മദാബാദിൽ ജീവിച്ചത്. പ്രവീൺ ഭട്ല എന്ന പുതിയ പേരിലാണ് തരുൺ അഹമ്മദാബാദിൽ ജീവിച്ചത്. കോളേജിൽ തരുണിന്റെ ജൂനിയറായി പഠിച്ച വ്യക്തിയാണ് പ്രവീൺ ഭട്ല. എന്നാൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ ചെറിയൊരു സംശയം ആണ് തരുണിനെ കുടുക്കിയത്. കാമുകയോടൊപ്പം ജീവിക്കാനായിരുന്നു സജിനിയെ തരുൺ കൊലപ്പെടുത്തിയതെങ്കിലും കൊലപാതക വാര്‍ത്ത അറിഞ്ഞതോടെ കാമുകി തരുണിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
2009 ല്‍ സഹപ്രവർത്തകയായ പൂനെ സ്വദേശിനി നിഷ എന്ന യുവതിയെ തരൂണ്‍ വിവാഹം കഴിച്ചു. മാതാപിതാക്കൾ മരിച്ചു എന്ന് കള്ളം പറഞ്ഞാണ് നിഷയെ തരൂണ്‍ വിവാഹം കഴിച്ചത്. പിന്നീട് കുടുംബവുമൊത്ത് തരുണ്‍ ബാംഗ്ലൂരിലേക്ക് താമസം മാറി. ഇവിടെ പ്രമുഖ ഐ.ടി കബിനിയിലെ സീനിയർ മാനേജർ ആയി തരുണ്‍ ജോലി ചെയ്തു. ഇതിനിടയിൽ അകന്ന ബന്ധു എന്ന പേരിൽ തരുണിന്റെ അമ്മ അന്നമ്മ ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂരിൽ എത്തിയിരുന്നു. 2012 ല്‍ സജിനി കൊലക്കേസ് അന്വേഷണം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വീണ്ടും ആരംഭിച്ചു. തരുണിന്റെ അമ്മയെ കേന്ദ്രീകരിച്ച് ഒരുപാട് അന്വേഷിച്ചെങ്കിലും യാതൊരുവിധ ഫലവുമുണ്ടായില്ല. ഇതിനിടെയാണ് അന്നമ്മയുടെ ബാംഗ്ലൂർ യാത്രകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബാംഗ്ലൂരിലെ ഒരു ഐടി സ്ഥാപനത്തിന്റെ നമ്പറിൽ നിന്നും അന്നമ്മയ്ക്ക് കോളുകൾ വരുന്നതും സംശയത്തിന് ഇടയാക്കി. പൂനെ സ്വദേശി നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ ഇടയ്ക്ക് പോകുന്നതെന്ന് പോലീസ് കണ്ടെത്തി. ഈ വഴി അന്വേഷണം തിരിച്ചുവിട്ടു. അപ്പോഴാണ് തരുണിനെക്കുറിച്ച് പോലീസ് കണ്ടെത്തിയത്. നിഷയുടെ ഭർത്താവായ പ്രവീൺ ഭട്ലയും സജിനിയെ കൊലപ്പെടുത്തിയ തരുൺ ജിന്‍രാജും ഒരാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കായികാധ്യാപകനായിരിക്കെ വിരലിനു പരിക്കേറ്റ അടയാളവും പ്രതിയെ തിരിച്ചറിയാൻ സഹായകമായി.