LIFENEWS

അവരോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി സാമൂഹിക അകലം ഉറപ്പുവരുത്തണം: അജു വര്‍ഗീസ്

ലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ചലച്ചിത്ര താരമാണ് അജുവർഗീസ്. പിൽക്കാലത്ത് നടനായും ഗായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും അജു വർഗീസ് തിളങ്ങി. തന്റെ ചിത്രങ്ങളുടെ പ്രൊമോഷന് വേണ്ടി സോഷ്യൽ മീഡിയ കൃത്യമായി ഉപയോഗിക്കുന്ന വ്യക്തിയാണ് അജുവർഗീസ്. സോഷ്യല്‍ മീഡിയയില്‍ അജു വര്‍ഗീസ് പോസ്റ്റ് ചെയ്യുന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. തന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്ന ചലച്ചിത്ര ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൃത്യമായി മറുപടി നല്‍കാന്‍ അജു തയ്യാറാകാറുണ്ട്.
കഴിഞ്ഞ ദിവസം അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്ന സിനിമ പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം തനിക്ക് നിരാശയാണ് സമ്മാനിച്ചതെന്നു പറഞ്ഞ ആരാധകന്റെ കമന്റിന് താഴെ അജുവർഗീസ് വിമർശനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നും അടുത്ത ചിത്രത്തിൽ തെറ്റുകൾ ഒഴിവാക്കാമെന്നും രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അജുവർഗീസിന്റെ മറ്റൊരു പോസ്റ്റാണ്. കേൾവി ശേഷിയില്ലാത്തവരോ കേൾവി ഉപകരണങ്ങൾ ഉപയോഗിക്കുന്നവരോ ആയ വ്യക്തികള്‍ ഉപയോഗിക്കുന്ന മാസ്കിനെക്കുറിച്ചാണ് അജുവർഗീസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Signature-ad

”മാസ്കില്‍ ഇങ്ങനെ ഒരു അടയാളം കണ്ടാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഈ മാസ്ക് ധരിച്ചിരിക്കുന്നയാള്‍ കേൾവി ഇല്ലാത്തതോ, കേൾവി ഉപകരണങ്ങൾ ഉപയോഗിക്കുന്നതോ ആയ വ്യക്തിയാണെന്ന് നമ്മോട് പറയുകയാണ്. മാസ്ക്ക് കാലത്തിനു മുൻപ് സംസാരിക്കുന്നവരുടെ ചുണ്ടനക്കങ്ങള്‍ ശ്രദ്ധിച്ചായിരുന്നു അവർ കാര്യങ്ങൾ പൊതുവിൽ മനസ്സിലാക്കിയിരുന്നത് എല്ലാവരും മാസ്ക് ധാരികൾ ആയതോടെ അവരുടെ ആ ചാൻസ് നഷ്ടപ്പെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. ഇവരോട് സംസാരിക്കേണ്ടി വരുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കി മാസ്ക് താഴ്ത്തി വെച്ച് സംസാരിക്കണം. അതാരു ഹെല്‍പ് ആണ്. അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യണേ.

Back to top button
error: