LIFE
-
അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ
മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയിൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസിൽ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ഇത്. റിലീസിന് ശേഷം ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടർന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. https://twitter.com/DisneyPlusHS/status/1658373935313076224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658373935313076224%7Ctwgr%5Ebd7daeceef3aa184c43257307896002d01c538c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDisneyPlusHS%2Fstatus%2F1658373935313076224%3Fref_src%3Dtwsrc5Etfw നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാർ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ്…
Read More » -
രജിത്ത് സാർ എത്തി, ഉപദേശം തുടങ്ങി! ‘നീയാര് കാസനോവയോ?’ സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസൺ 5 അമ്പത് ദിവസം പിന്നിട്ടതിന് ശേഷം ബിബി ഹോട്ടൽ എന്ന വീക്കിലി ടാസ്കാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിലേക്ക് മുൻ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി. ഇതുവരെ വീട്ടിലുള്ളവരുടെ കളികൾ എല്ലാം കണ്ട് വ്യക്തമായ ധാരണയോടെയാണ് ഇരുവരും എത്തുന്നത്. അതിനാൽ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങൾ അറിയാനും. മുൻ മത്സരാർത്ഥികൾ എന്ന നിലയിൽ ഉപദേശങ്ങൾ സ്വീകരിക്കാനും ഇപ്പോൾ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരത്തിൽ രജിത്ത് കുമാർ സാഗറിന് വലിയ ഉപദേശമാണ് ബാത്ത് റൂം ഏരിയയിൽ വച്ച് നൽകിയത്. സാഗറിൻറെ ഇപ്പോഴത്തെ കളിയെക്കുറിച്ചാണ് രജിത്ത് കുമാർ ഉപദേശിച്ചത്. പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവർക്ക് മോശമായി തോന്നുന്നു എന്ന കാര്യം കൃത്യമായി തന്നെ രജിത്ത് സാഗറിനോട് പറഞ്ഞു. സെറീന, നദീറ വിഷയങ്ങൾ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിൻറെ ഉപദേശം. ഒരുഘട്ടത്തിൽ ‘നീയാര് കാസനോവയോ?’ എന്നും രജിത്ത്…
Read More » -
ഇങ്ങനെ കൃഷി ചെയ്താൽ മൾബറിയിൽ നിറയേ ഫലം കായ്ക്കും
മോറേസ്യ കുടുംബത്തിൽ പെടുന്ന ചെടിയാണ് മൾബറി. ഇന്ത്യയിലുടനീളം ഇത് കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വാണിജ്യ സാധ്യത ഇല്ലാത്തതിനാൽ ആണ് കേരളത്തിൽ ഇത് വ്യാപകമായി ഇല്ലാത്തത്. എന്നാൽ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾ സ്ഥല പരിമിതി ഉള്ള ആളാണെങ്കിൽ നിങ്ങൾക്ക് കണ്ടെയ്നറിൽ തന്നെ ഇത് വളർത്തിയെടുക്കാം. ഒരു കുറ്റിച്ചെടിയാണ് മൾബറി മരം. ചില ഇനം ഇനങ്ങൾ 30 അടി ഉയരത്തിൽ കൂടുതലാകുമെങ്കിലും മരം വെട്ടിമാറ്റാനും ഉയരം നിയന്ത്രിക്കാനും കഴിയും. ഏത് കാലാവസ്ഥയിലും മൾബറി വളരും എന്നത് ഒരു പ്രത്യേകത ആണ്. ചെടിയുടെ 100 ലധികം ഇനങ്ങളുണ്ടെങ്കിലും പത്തോ അതിലധികമോ ഇനങ്ങൾ മാത്രമാണ് കൃഷി ചെയ്യുന്നത്. മരത്തിന്റെ വലിപ്പവും പഴങ്ങളുടെ രുചിയും കൃഷിയനുസരിച്ച് വ്യത്യാസപ്പെടുന്നു. കായ്ക്കുന്ന എല്ലാ മൾബറി ഇനങ്ങളെയും അവയുടെ പഴങ്ങളുടെ നിറമനുസരിച്ച് മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു – ചുവപ്പ്, വെള്ള, കറുപ്പ്. ഇരുണ്ട മൾബറികൾ മധുരവും കൂടുതൽ സ്വാദുള്ളതുമാണെന്ന് ശ്രദ്ധിക്കുക. ഇനങ്ങൾ ധാരാളം മൾബറി ട്രീ…
Read More » -
ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ്… വാഹനങ്ങളുടെ വായു മലിനീകരണം തലച്ചോറിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം
ട്രാഫിക് സംബന്ധമായ വായു മലിനീകരണം തലച്ചോറിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ് തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി കാലിഫോർണിയ ഇർവിൻ സർവകലാശാലയുടെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. വായു മലിനീകരണവും അൽഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം ആശങ്കാജനകമാണെന്നും യുസിഐ പ്രോഗ്രാമിലെ എൻവയോൺമെന്റൽ ആൻഡ് ഒക്യുപേഷണൽ ഹെൽത്തിന്റെ അസോസിയേറ്റ് പ്രൊഫസറായ മസാഷി കിറ്റാസാവ പറഞ്ഞു. കിറ്റാസാവയും സംഘവും രണ്ട് പ്രായത്തിലുള്ള എലികളെ ഇതിനായി പരീക്ഷിക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു. മൂന്നു ഒമ്പതും മാസം വീതം പ്രായമുള്ള ഒരു കൂട്ടം എലികളിലാിയരുന്നു പരീക്ഷണം. ഗവേഷകർ പുറത്തുനിന്നും ശേഖരിച്ച അന്തരീക്ഷവായുവിൽ ആദ്യ ഗ്രൂപ്പിലെ എലികളെ 12 ആഴ്‌ച താമസിപ്പിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് എലികളെ ശുദ്ധീകരിക്കപ്പെട്ട വായുവിലും താമസിപ്പിച്ചു. അന്തരീക്ഷത്തിലെ കണികാ പദാർത്ഥങ്ങളുടെ ആഘാതസാധ്യത നിർണ്ണയിക്കാനാണ് വ്യത്യസ്ത പ്രായങ്ങൾ ഉപയോഗിച്ചത്. അതായത് യുവാക്കളിലും പ്രായമായവരിലും ഇതെങ്ങനെ ബാധിക്കും എന്നായിരുന്നു അന്വേഷണം. തുടർന്നാണ് ഗവേഷകർ പുതിയ നിഗമനത്തിൽ എത്തിയത്.…
Read More » -
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തു
കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ്…
Read More » -
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം; ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
“സൗദി വെള്ളക്ക”യ്ക്ക് വീണ്ടും അന്തർദേശീയ അംഗീകാരം. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ” സൗദി വെള്ളക്ക’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ നടന്ന വേൾഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചത്. സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങൾ കീഴടക്കി. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തീയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്…
Read More » -
പിതാവിനോടുള്ള ആരാധനയിൽ പോലീസിൽ ചേർന്നു; വേർപാടും അച്ഛനെപ്പോലെ സർവീസിലിരിക്കെ…
പൊൻകുന്നം: പോലീസ് ഓഫീസറായിരുന്ന അച്ഛനോടുള്ള ആരാധനയിൽ പോലീസ് സേനയിലെത്താൻ മോഹിച്ച ജോബി ജോർജ്. ബിരുദപഠനവേളയിൽ തന്നെ പി.എസ്.സി. പരീക്ഷയെഴുതി സേനയുടെ ഭാഗമായി. അച്ഛൻ വി.വി. ജോർജിന്റെ പാതയിൽ എന്നും സഞ്ചരിക്കാൻ മോഹിച്ച ജോബിയുടെ വേർപാട് അച്ഛനെപ്പോലെ തന്നെ സർവീസിലിരിക്കുമ്പോൾ. കഴിഞ്ഞദിവസം രാത്രി രാമപുരത്ത് ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ ജോബി ജോർജ് 1993-ൽ 18-ാം വയസ്സിലാണ് പോലീസ് കോൺസ്റ്റബിളായി സർവീസിൽ കയറിയത്. അച്ഛൻ ജോർജ് അന്ന് സി.ബി.സി.ഐ.ഡി.യിൽ പോലീസ് ഓഫീസർ. ജോബി കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക്‌സ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് അഞ്ജലി കോളേജിൽ ബിരുദപഠനത്തിന് ചേർന്ന വേളയിലാണ് പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂർ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് രാമപുരം സ്റ്റേഷനിലെത്തിയത്. ഗ്രേഡ് എസ്.ഐ.യായിരുന്നു. 1999-ൽ കേസന്വേഷണത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെത്തിയ അച്ഛൻ ജോർജ് അവിടെവെച്ച് രക്തസമ്മർദ്ദം…
Read More » -
ബീറ്റ്റൂട്ട് കൃഷി ചെയ്ത് നല്ല വരുമാനം നേടൂ
ധാരാളം പോഷകങ്ങളടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ സി, സോഡിയം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ബീറ്ററൂട്ടിൽ അടങ്ങിയിരിക്കുന്ന ന്യൂട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ബീറ്റാനിൻ കരളിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ചില ആന്റി ഓക്സിഡന്റുകളും കാണപ്പെടുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും കിഴങ്ങും പാചകത്തിനായി ഉപയോഗിക്കാം. ബെറ്റാനിൻ എന്ന വർണകമാണ് ബീറ്റ്റൂട്ടിന് തനത് നിറം നൽകുന്നത്. ബീറ്റ്റൂട്ട് തോരൻ, ജ്യൂസ് കൂടാതെ സാലഡിലും ചേർക്കുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും ചീരയെ പോലെ പോഷക സമ്പുഷ്ടമാണ്. തണുപ്പുള്ള പ്രദേശങ്ങളിൽ ആണ് ബീറ്റ്റൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. തായ്‌വേരിലാണ് ബീറ്റ്‌റൂട്ടിൽ ഭക്ഷണം ശേഖരിച്ച് വെയ്ക്കുന്നത്. ബീറ്റ്റൂട്ട് വിത്തുകൾ നടുമ്പോൾ മൂന്ന് നാല് ഇഞ്ച് അകലത്തിൽ വിത്തുകൾ നടാം. ഒരാഴ്ചയൊക്കെ ആകുമ്പോൾ വിത്തുകൾ മുളക്കാൻ തുടങ്ങും. ഒരു വിത്തിൽ നിന്നു തന്നെ ഒന്നിൽ കൂടുതൽ തൈകൾ ഉണ്ടാകാം അങ്ങനെയുള്ള തൈകൾ പറിച്ച് മാറ്റാം. ഫോസ്ഫറസ് അടങ്ങിയ വളങ്ങളാണ് ബീറ്റ്‌റൂട്ടിനൊക്കെ നല്ലത്. ചാണകം, എൻ.പി.കെ.…
Read More » -
മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാൻ പ്രയോഗിക്കാം ഈ ജൈവവളങ്ങൾ
അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്. മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം. ഈ ജൈവവളം തയ്യാറാക്കാനായി വേണ്ടത് നിങ്ങളുടെ വീട്ടില്‍ ഉള്ള പച്ചക്കറി മാലിന്യങ്ങളാണ്. നിങ്ങള്‍ അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം. അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് നന്നായി അരച്ച് വെള്ളം പോലെ നിങ്ങള്‍ക്ക് കിട്ടും. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത്…
Read More » -
ഉര്‍വശി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ ട്രെയിലര്‍ പുറത്തു
ഉർവശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതാണ് പുതിയ വാർത്ത. മെയ്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം പ്രദീപ് മേനോൻ…
Read More »