LIFEMovie

ഹോട്ട്സ്റ്റാറി​ന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തു

കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും.

പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.

Back to top button
error: