LIFEMovie

രജിത്ത് സാർ എത്തി, ഉപദേശം തുടങ്ങി! ‘നീയാര് കാസനോവയോ?’ സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസൺ 5 അമ്പത് ദിവസം പിന്നിട്ടതിന് ശേഷം ബിബി ഹോട്ടൽ എന്ന വീക്കിലി ടാസ്കാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിലേക്ക് മുൻ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി. ഇതുവരെ വീട്ടിലുള്ളവരുടെ കളികൾ എല്ലാം കണ്ട് വ്യക്തമായ ധാരണയോടെയാണ് ഇരുവരും എത്തുന്നത്.

അതിനാൽ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങൾ അറിയാനും. മുൻ മത്സരാർത്ഥികൾ എന്ന നിലയിൽ ഉപദേശങ്ങൾ സ്വീകരിക്കാനും ഇപ്പോൾ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരത്തിൽ രജിത്ത് കുമാർ സാഗറിന് വലിയ ഉപദേശമാണ് ബാത്ത് റൂം ഏരിയയിൽ വച്ച് നൽകിയത്. സാഗറിൻറെ ഇപ്പോഴത്തെ കളിയെക്കുറിച്ചാണ് രജിത്ത് കുമാർ ഉപദേശിച്ചത്.

Signature-ad

പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവർക്ക് മോശമായി തോന്നുന്നു എന്ന കാര്യം കൃത്യമായി തന്നെ രജിത്ത് സാഗറിനോട് പറഞ്ഞു. സെറീന, നദീറ വിഷയങ്ങൾ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിൻറെ ഉപദേശം. ഒരുഘട്ടത്തിൽ ‘നീയാര് കാസനോവയോ?’ എന്നും രജിത്ത് ചോദിച്ചു.

അതേ സമയം ബിഗ്ബോസ് വീട്ടിൽ എത്തിയപ്പോൾ തൻറെ അടുത്ത പങ്കാളി ജുനൈസായിരുന്നുവെന്നും. ജുനൈസുമായി താൻ ഇപ്പോൾ അകലം പാലിച്ചെന്നും രജിത്ത് കുമാറിനോട് സാഗർ വ്യക്തമാക്കി. അത് പോലെ മറ്റ് രണ്ടും അതായത് സെറീന, നദീറ വിഷയങ്ങൾ ഒഴിവാക്കാൻ രജിത്ത് സാഗറിനെ ഉപദേശിക്കുന്നുണ്ട് എപ്പിസോഡിൽ.

Back to top button
error: