LIFE

  • ബീറ്റ്റൂട്ട് കൃഷി ചെയ്ത് നല്ല വരുമാനം നേടൂ

    ധാരാളം പോഷകങ്ങളടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.  ഇതിൽ  മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ സി, സോഡിയം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ബീറ്ററൂട്ടിൽ അടങ്ങിയിരിക്കുന്ന ന്യൂട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.  ബീറ്റാനിൻ കരളിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ചില ആന്റി ഓക്സിഡന്റുകളും കാണപ്പെടുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും കിഴങ്ങും പാചകത്തിനായി ഉപയോഗിക്കാം.  ബെറ്റാനിൻ എന്ന വർണകമാണ് ബീറ്റ്റൂട്ടിന് തനത് നിറം നൽകുന്നത്.   ബീറ്റ്റൂട്ട് തോരൻ, ജ്യൂസ് കൂടാതെ സാലഡിലും ചേർക്കുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും ചീരയെ പോലെ പോഷക സമ്പുഷ്ടമാണ്. തണുപ്പുള്ള പ്രദേശങ്ങളിൽ ആണ് ബീറ്റ്റൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. തായ്‌വേരിലാണ് ബീറ്റ്‌റൂട്ടിൽ ഭക്ഷണം ശേഖരിച്ച് വെയ്ക്കുന്നത്.  ബീറ്റ്റൂട്ട് വിത്തുകൾ നടുമ്പോൾ മൂന്ന് നാല് ഇഞ്ച് അകലത്തിൽ വിത്തുകൾ നടാം. ഒരാഴ്ചയൊക്കെ ആകുമ്പോൾ വിത്തുകൾ മുളക്കാൻ തുടങ്ങും. ഒരു വിത്തിൽ നിന്നു തന്നെ ഒന്നിൽ കൂടുതൽ തൈകൾ ഉണ്ടാകാം അങ്ങനെയുള്ള തൈകൾ പറിച്ച് മാറ്റാം. ഫോസ്ഫറസ് അടങ്ങിയ വളങ്ങളാണ് ബീറ്റ്‌റൂട്ടിനൊക്കെ നല്ലത്. ചാണകം, എൻ.പി.കെ.…

    Read More »
  • മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാൻ പ്രയോഗിക്കാം ഈ ജൈവവളങ്ങൾ

    അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്.  മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം. ഈ ജൈവവളം തയ്യാറാക്കാനായി വേണ്ടത് നിങ്ങളുടെ വീട്ടില്‍ ഉള്ള പച്ചക്കറി മാലിന്യങ്ങളാണ്. നിങ്ങള്‍ അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം. അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് നന്നായി അരച്ച് വെള്ളം പോലെ നിങ്ങള്‍ക്ക് കിട്ടും. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത്…

    Read More »
  • ഉര്‍വശി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’​ന്റെ ട്രെയിലര്‍ പുറത്തു

    ഉർവശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതാണ് പുതിയ വാർത്ത. മെയ്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം പ്രദീപ് മേനോൻ…

    Read More »
  • ശബരിമല നട തുറന്നു, മെയ് 19 വരെ ദർശനം നടത്താം

    പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം,…

    Read More »
  • മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ല്‍ ‘അലക്സാ’യി നരേൻ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    മീരാ ജാസ്‍മിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേനും പ്രധാന വേഷത്തിലെത്തുന്നു. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ക്വീൻ എലിസബത്ത് ചിത്രത്തിന്റെ നരേനന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ ‘ക്വീൻ എലിസബത്തി’ൽ അലക്സ്’ ആയിട്ടാണ് നരേൻ വേഷമിടുന്നത്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ‘ക്വീൻ എലിസബത്തി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഖിലേഷ് മോഹനാണ് ചിത്രത്തിന്റെ എഡിറ്റർ. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ നിങ്ങള് കാത്തോളീ’ എന്നീ ഹിറ്റുകൾ സമ്മാനിച്ച…

    Read More »
  • ‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നു

    ‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും നായകനാകുന്നു. ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക. ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക. ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് ഇത്. ശാന്തി കൃഷ്‍ണയും പ്രധാന…

    Read More »
  • മുറിച്ചുവെച്ച ആപ്പിൾ നിറം മാറാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ

    ചില പഴവർഗ്ഗങ്ങൾ മുറിച്ചു വെച്ചാൽ ആ ഭാഗം കുറച്ചു കഴിഞ്ഞാൽ നിറം മാറുന്നത് കാണാം. ഇതിന് പ്രധാന കാരണം ഇത്തരം പഴങ്ങളിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി  പ്രവര്‍ത്തിക്കുന്നത് മൂലമാണ്.  ആപ്പിൾ, വാഴപ്പഴം എന്നിവയാണ് പ്രധാനമായും മുറിച്ചുവയ്ച്ചാൽ നിറം മാറുന്നത്.  മുറിച്ചു വയ്ച്ചാലും ഫലവർഗ്ഗങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്ക്കുന്നത്. മുറിച്ച ശേഷം കഴുകുക ആപ്പിള്‍ മുറിച്ച് കഴിഞ്ഞാല്‍ ഉടൻ തന്നെ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക, ഇത് എന്‍സൈംസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ആപ്പിള്‍ കുറേ നേരത്തേക്ക് നല്ല ഫ്രഷ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നു. ഉപ്പ് വെള്ളത്തിലിടുക പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പുവെള്ളത്തില്‍ മുക്കി വെക്കുന്നത്. ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ ഉപ്പ് വെള്ളത്തില്‍ കുറച്ച്…

    Read More »
  • താരൻ മാറ്റാനും മുടി വളരാനും റോസ് വാട്ടർ; ഉപയോഗിക്കേണ്ട വിധം

    റോസ് വാട്ടർ എന്നറിയപ്പെടുന്ന പനിനീരിന് ഗുണങ്ങൾ നിരവധിയാണ്. കേശസംരക്ഷണങ്ങളിലും സൗന്ദര്യസംരക്ഷണങ്ങളിലും ഉപയോഗിക്കുന്നു. റോസ് വാട്ടർ മാത്രമായി നിങ്ങൾക്ക് ഉപയോഗിക്കാം അല്ലെങ്കിൽ മറ്റ് ചേരുവകൾക്കൊപ്പം തലയോട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാം. ഹെയർ പാക്കുകളിലും ഹെയർ സെറമുകളിലും കണ്ടീഷണറുകളിലും റോസ് വാട്ടർ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. മുടിക്ക് റോസ് വാട്ടർ ഗുണങ്ങൾ റോസ് വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അതിനാൽ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നായ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. തലയോട്ടിയിലെ സോറിയാസിസ്, തലയോട്ടിയിലെ തിളപ്പിക്കൽ എന്നിവയ്ക്കും ഇത് ഉത്തമമാണ്. റോസ് വാട്ടറിന് നേരിയ രേതസ് ഗുണങ്ങളുണ്ട്, അതിനാൽ നിങ്ങൾക്ക് അമിതമായ എണ്ണമയവും താരനും പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ തലയോട്ടിയിൽ പതിവായി റോസ് വാട്ടർ ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കും. റോസ് വാട്ടർ തലയോട്ടിയുടെ ആരോഗ്യത്തിനെ സഹായിക്കുന്നു, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, തലയോട്ടിയിലെ അണുബാധകളെ വളരെ ഫലപ്രദമായി ചികിത്സിക്കാനും ഇത് സഹായിക്കുന്നു. നരച്ച മുടിയെ മെരുക്കാൻ റോസ് വാട്ടർ…

    Read More »
  • റിനോഷ്- മിഥുൻ കോഡ് ഭാഷ ക്രാക്ക് ചെയ്ത് സോഷ്യൽ മീഡിയ! ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി ഇരുവരോടും ചോദിക്കണമെന്നും പ്രേക്ഷകർ

    ബി​ഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ​ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോ​ഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാ​ഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പല്ലു- ഷിജു, നാവ് – അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ​ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് – അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ…

    Read More »
  • ‘വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’ പഠാൻ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക

    തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമായിരുന്നു പഠാൻ. റിലീസിന് മുൻപെ തന്നെ ഷാരൂഖ് ഖാൻ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. സിനിമയിലെ ഒരു ​ഗാനരം​ഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. ബിക്കിനി വിവാ​ദത്തിൽ സിനിമയുമായി ബന്ധപ്പെട്ട പലരും പ്രതികരിച്ചിരുന്നുവെങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ദീപിക. വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്., എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിൻറേതായി റിലീസിനെത്തിയ ചിത്രമാണ് പഠാൻ. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ…

    Read More »
Back to top button
error: