LIFE
-
പൂവച്ചൽ ഖാദർ രചിച്ച “അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ..” ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം: മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ സിന്ദൂരസന്ധ്യ 2023′ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഖാദർ രചിച്ച ” അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ… ” ആണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചൽ ഖാദർ രചിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു . കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി. പുത്തൻകട വിജയൻ, ടി. പി. ശാസ്തമംഗലം, കെ. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി, ഹനീഫ, സമിതി കൺവീനർ യൂ. എം.…
Read More » -
മഴക്കാല രോഗങ്ങൾ വ്യാപിക്കുന്നു, മരണം മുടിയഴിച്ചാടുന്നു, ജാഗ്രത പാലിക്കുക: കനത്ത മഴയിൽ ഏവരും ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഗോകുൽ എന്ന14കാരൻ മരിച്ചത് എച്ച്1 എൻ1 രോഗബാധ മൂലമാണെന്ന് കണ്ടെത്തിയത് ഇന്നലെയാണ്. കേരളമാകെ പതിനായിരങ്ങളാണ് എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി, എച്ച്1 എൻ1, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ മൂലം ചികിത്സക്കായി പ്രതിദിനം ആശുപത്രികളിൽ അഭയം തേടുന്നത്. ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് 8 പേരും മഞ്ഞപ്പിത്തം മൂലം 19 പേരും ഡെങ്കിപ്പനി ബാധിച്ച് 12 പേരും എച്ച്1 എൻ1 ബാധിച്ച് 2 പേരും മരിച്ചു. രോഗംസ്ഥിരീകരിച്ച് രോഗികളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ മെഡിക്കല്‍ കോളജുകളിലെ ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ് ലെറ്റിനും കടുത്ത ക്ഷാമം നേരിട്ട് തുടങ്ങി. വിവിധതരം മഴക്കാല രോഗങ്ങള്‍ വൈറല്‍ പനി: മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിലെ പ്രധാനിയാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍പനി ഉണ്ടാകുന്നു. ഇത്തരം പനി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നു പോവുന്നവയാണ്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന,…
Read More » -
ദിവസവും മുന്തിരി കഴിക്കൂ, കുരുവുള്ള മുന്തിരി ക്യാന്സര്രോഗത്തെ തടയും
പണ്ട് അപൂർവ്വമായി ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. പുതിയ ഭക്ഷണ രീതികളും ജീവിതചര്യകളുമാണ് രോഗത്തെ ക്ഷണിച്ചു വരുത്തുന്നത്. കടുത്ത മരുന്നുകള്‍ കുത്തിവച്ചും സങ്കീർണമായ ചികിത്സകൾ നടത്തിയും രോഗത്തെ പ്രതിരോധിക്കുന്നതിനു മുന്‍പ് രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ആദ്യ ലക്ഷണത്തില്‍ തന്നെ ക്യാന്‍സറിനെ ചെറുക്കാനാകണം. അതിന് നമ്മുടെ ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. ക്യാന്‍സറിനെ ചെറുക്കുന്ന ഒരു ഫലമാണ് മുന്തിരി. കുരുവുള്ള മുന്തിരി ഇതിന് നല്ലൊരു പരിഹാരം തരുമെന്നാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. കുരു കളയാനുള്ള ബുദ്ധിമുട്ട് കാരണം നാം കുരുവുള്ള മുന്തിരി ഒഴിവാക്കും. എന്നാല്‍, പോഷക ഗുണങ്ങള്‍ അത്തരം മുന്തിരിപ്പഴങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. ക്യാന്‍സറിനെ കൂടാതെ, ആസ്തമ, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍, ഹൃദയ പ്രശ്‌നങ്ങള്‍, എല്ലിന്റെ ആരോഗ്യം, കിഡ്‌നി പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹത്തിന്, പല്ലിന്റെ ആരോഗ്യത്തിന് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ലഭിക്കും.…
Read More » -
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല; ഈഡിസ് കൊതുകുകളെ തിരിച്ചറിയാം
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്‌ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ വിഭാഗത്തിൽപ്പെട്ട കൊതുകുകളെ ല്ലാം തന്നെ രോഗം പരത്തുന്നതായി കണ്ട് വരുന്നു. കൊതുക് കുത്തുമ്ബോള്‍ വൈറസ് മനുഷ്യരിലെത്തുന്നു.തുടര്‍ന്ന് എട്ടുമുതല്‍ 11 വരെയുളള ദിവസങ്ങളില്‍ രോഗം മനുഷ്യരിൽ പകരും.രോഗിയെ കുത്തിയ കൊതുക് മറ്റൊരാളെ കുടിക്കുമ്പോഴും വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ നാട് മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു. രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്.…
Read More » -
പടം കാണാന്‍ ആളില്ല; ആദിപുരുഷ് ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു
മുംബൈ: തീയറ്ററിൽ ചിത്രത്തിന് ആളുകൾ കുറഞ്ഞതോടെ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറിച്ച് നിർമ്മാതാക്കൾ. ചിത്രത്തിൻറെ നിർമ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്. വ്യാഴം, വെള്ളി ദിനങ്ങളിൽ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ചിത്രത്തിൻറെ സംഭാഷണങ്ങളും, വിഎഫ്എക്സും വലിയ വിമർശനം നേരിടുന്നഘട്ടത്തിലാണ് പുതിയ തന്ത്രം നിർമ്മാതാക്കൾ എടുക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റിൽ പറയുന്നു. അതേ സമയം ചിത്രത്തിൽ വിവാദമായ സംഭാഷണങ്ങൾ തിരുത്തിയിട്ടുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. അതേ സമയം 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളിൽ മാത്രമായിരിക്കും ഈ ഓഫർ. അതേ സമയം ബുധനാഴ്ച ചിത്രത്തിൽ വിവാദമായ ഹനുമാൻറെ ഡയലോഗ് തിരുത്തിയിട്ടുണ്ട്. ഇതിൻറെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മേഘനാഥൻറെ ക്യാരക്ടറിനോട് നിൻറെ പിതാവിൻറെ എന്ന് പറയുന്നത്, നിൻറെ ലങ്കയുടെ എന്നാണ് അണിയറക്കാർ…
Read More » -
‘കെജിഎഫ്’ നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം ‘ധൂമം’ നാളെ മുതല്‍; മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ്
ഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം നാളെ തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണിത്. മാനസാരെ, ലൂസിയ, യു ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രവുമാണ് ധൂമം. ഫഹദിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്,…
Read More » -
ജിസ് ജോയിയുടെ ആദ്യ മാസ് ചിത്രം; ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചു
ഫീൽ ഗുഡ് ചിത്രങ്ങളുടെ ഒരു ബ്രാൻഡ് ആയിത്തന്നെ മാറിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഇന്നലെ വരെ എന്ന അദ്ദേഹത്തിൻറെ അവസാന ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അദ്ദേഹത്തിൻറെ ഇതുവരെയുള്ള ഫിലിമോഗ്രഫി പരിശോധിക്കുമ്പോൾ വേറിട്ട ഒന്നാണ്. സംവിധായകൻറെ കരിയറിലെ ആദ്യ മാസ് ചിത്രമാണിത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാനിച്ചു. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അനുശ്രീ, മിയ, കോട്ടയം…
Read More » -
‘ആര്‍ഡിഎക്സ്’ ഓണത്തിന് തിയറ്ററുകളില്‍
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫാമിലി ആക്ഷന്‍ ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ഓഗസ്റ്റ് 25 ആണ് റിലീസ് തീയതി. പരസ്യ പ്രചരണങ്ങളുടെ ഭാഗമായി ജൂൺ 23ന് ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും ബക്രീദ് ദിനത്തിൽ ടീസറും റിലീസ് ചെയ്യും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ…
Read More » -
സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത മർഫി ദേവസ്സിയുടെ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ ജൂൺ 30ന്
‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിലുള്ള ചിത്രം ജൂൺ 30നാണ് റിലീസ്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റർ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ആയിട്ട് ആണ് ‘നല്ല നിലാവുള്ള രാത്രി’ ഒരുങ്ങുന്നത്. സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്. ‘നല്ല…
Read More » -
‘തുനിവി’ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍
മലയാളത്തിന്റെ പ്രിയ നടി മഞ്‍ജു വാര്യർ ‘അസുരനി’ലൂടെയായിരുന്നു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തിൽ മഞ്‍ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്‍ജു തമിഴകത്തെ മനംകവർന്നു. ഇപ്പോഴിതാ വീണ്ടും മഞ്‍ജു തമിഴത്തേയ്‍ക്കെത്തുകയാണ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റർ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാർത്തിക്കുമാണ് ഈ ചിത്രത്തിൽ നായകൻമാരായി എത്തുക. സ്റ്റണ്ട് സിൽവയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാൽ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആർ’ ഒരുക്കിയതും മനു ആനന്ദ് ആണ്. Manju Warrier onboard in #MrX starring Arya, Gautham Karthick. Direction – Manu Anand (FIR) pic.twitter.com/ARvQBleT5o — Christopher Kanagaraj (@Chrissuccess) June 21, 2023 മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ…
Read More »