LIFE
-
എന്താണ് ‘കുത്തുപാള!? പാള മാഹാത്മ്യത്തെക്കുറിച്ച് റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്…
ധൂർത്തടിച്ചു ചെലവാക്കുന്ന മകനെ കുറിച്ച്….അച്ഛൻ പറയും…”അവൻ എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…” മറ്റാരെങ്കിലും…. നമ്മുടെ കയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ ഇട വരുത്തുമ്പോൾ…. നമ്മൾ… അയാളോട് ചോദിക്കും… “നീ…. എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…. അല്ലേ….” പാള….. നമുക്കറിയാം…! നമുക്കെന്നു പറഞ്ഞാൽ… ന്യൂജൻ അതിൽ പെടൂല്ല….. എന്നറിയണം. പണ്ട്….. പാള പറക്കി കൊടുത്താലും പൈസ കിട്ടുമായിരുന്നു…. അങ്ങനെ പൈസ ഞാൻ വാങ്ങിയിട്ടുണ്ട്..! ചന്തയിൽ പോയി മീൻ വാങ്ങാൻ…. പാള തന്നെ വേണം…! പാളയിൽ മീൻ വാങ്ങി ഇട്ടു…. കഴുത്തിന്റവിടെ ഒരു കെട്ടും കെട്ടി…. കയ്യിൽ തൂക്കിപ്പിടിച്ചു കൊണ്ടുവരുന്ന അച്ഛനെ ഓർക്കുന്നുണ്ടോ..!!!!? ചന്തയിലെ ഒരു സ്ഥിരം കച്ചവടക്കാരനാണ്…. പാളക്കാരൻ…! അവനില്ലാത്ത ചന്തയില്ല…! വീട്ടിൽ… ചൂട് കാലത്തു… ആശ്വാസം തരാൻ പാള വേണമായിരുന്നു…! പാളയിൽ ഉണ്ടാക്കുന്ന വിശറി ഇല്ലാതെ കാരണവന്മാർ ഉറങ്ങാറില്ലായിരുന്നു…! ചാരുകസേരയിൽ…. ചാരിക്കിടന്നു…. പാള വിശറി കൊണ്ടു വീശുന്ന… അച്ഛനെയോ… അമ്മാവനേയോ…. മറക്കാൻ കഴിയുമോ…? വീട്ടിൽ കുഞ്ഞു ജനിച്ചാൽ…. പാളയുടെ ഉപയോഗം നിർബന്ധം ആയിരുന്നു……
Read More » -
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗയെക്കുറിച്ച് അറിയേണ്ടതെല്ലാം
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഇന്ത്യയുടെ സംഭാവനയാണ് യോഗ. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നു എന്നതോടൊപ്പം ശക്തിയും വഴക്കവും വികസിപ്പിക്കുകയും ചെയ്യുന്നു യോഗ. ജൂണ്‍ 21 ന് ലോക യോഗ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ബോധവല്‍ക്കരണത്തിനായി ചരിത്രത്തിന്റെ താളുകളില്‍ ഈ ദിനം രേഖപ്പെടുത്തപ്പെട്ടു. ചരിത്രം 2014 സെപ്തംബര്‍ 27 ന് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം ആദ്യമായി നിര്‍ദേശിച്ചത്. ഉത്തരാര്‍ധ ഗോളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്. ഈ പ്രാരംഭ നിര്‍ദേശത്തിന് ശേഷം, യു.എന്‍ അതേ വര്‍ഷം തന്നെ യോഗ ദിനം എന്ന പേരില്‍ കരട് പ്രമേയം അംഗീകരിച്ചു. 2014 ഡിസംബര്‍ 11ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു. 177 അംഗരാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചു. നിരവധി ആഗോള…
Read More » -
അറിയുക മൺപാത്രങ്ങളുടെ ‘മഹത്വങ്ങൾ,’ ഇതിൽ പാചകം ചെയ്താൽ സ്വാദും ഗുണവും പതിന്മടങ്ങ് വർദ്ധിക്കും
പണ്ടുകാലത്തെ ഭക്ഷണങ്ങള്‍ വളരെയേറെ സ്വാദുള്ളവയായിരുന്നു. മൺപാത്രങ്ങളിലാണ് അന്ന് ഭക്ഷണം പാകം ചെയ്തിരുന്നത്. പുതിയ രീതിയിലെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വിപണിയിലിറങ്ങിയപ്പോള്‍ എല്ലാവരും അവ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ നാട്ടില്‍പുറങ്ങളില്‍ ഇപ്പോഴും മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു ചോറും മീന്‍കറിയും മറ്റും പാചകം ചെയ്യുന്നവരുണ്ട്. ഏറ്റവും പ്രകൃതിദത്തമായ രീതിയാണ് മൺപാത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാചകരീതി. ഇതു മൂലം രുചിയോടൊപ്പം ആരോഗ്യപരമായ ഗുണങ്ങളും ലഭിക്കുന്നു. മണ്‍പാത്ര പാചകം കൊണ്ട് നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പതിന്മടങ്ങ് വര്‍ദ്ധിക്കും. എണ്ണ അമിതമായി ഉപയോഗിക്കേണ്ടിവരുന്നില്ല. അതിലൂടെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. എണ്ണ കുറവായതു കൊണ്ട് അസുഖങ്ങളും അമിത വണ്ണവുമെല്ലാം ഒഴിവാക്കാനാവും. മൺപാത്രത്തിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ യഥാർത്ഥ സുഗന്ധം അതിൽ നിലനിൽക്കുകയും കഴിക്കുമ്പോൾ നമുക്കത് അനുഭവിച്ചറിയാൻ കഴിയുകയും ചെയ്യുന്നു. മൺപാത്രങ്ങളുടെ സുഷിര സ്വഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. മാത്രമല്ല വളരെ സാവധാനത്തിലുള്ള പാചകരീതി വിഭവങ്ങളെ കൂടുതൽ സുഗന്ധപൂരിതവും രുചിയുള്ളതുമാക്കുന്നു. മൺ കലങ്ങളിൽ മാംസം പാചകം ചെയ്യുമ്പോൾ…
Read More » -
ഞങ്ങളുടെ രാമായണം ഇങ്ങനല്ല!!! ‘ഇത് ഞങ്ങളുടെ രാമായണം അല്ല’: ആദിപുരുഷ് നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
ദില്ലി: രാമായണം അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ഓൾ ഇന്ത്യ സിനി വർക്കേർസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തിൽ പറയുന്നു. ഈ ചിത്രത്തിൻറെ പ്രദർശനം തടയണമെന്നും. സംവിധായകൻ ഓം റൌട്ടിനും നിർമ്മാതക്കൾക്കെതിരെയും എഫ്ഐആർ ഇടണമെന്നും കത്തിൽ പറയുന്നുണ്ട്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചത് ഇത് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇനി ഒടിടിയിൽ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു. അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതൽ കടുക്കുന്നു. പ്രതിപക്ഷ പാർട്ടികൾ അടക്കം ഇപ്പോൾ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി…
Read More » -
17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളി!!! മുബൈയിലെ അന്ധേരിയിലെ സലൂണിനെതിരെ കേസുമായി ഇരുപത്തിമൂന്നുകാരി യുവതി
സൗന്ദര്യവർധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ എല്ലാം നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സ്കിൻ ടൈപ്പിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങളല്ല ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും അത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കാം. പ്രത്യേകിച്ച് ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയിൽ തന്നെ ഇത്തരത്തിൽ ബ്യൂട്ടി കെയർ ഉത്പന്നങ്ങൾ ചർമ്മത്തെ ബാധിക്കാം. സമാനമായൊരു സംഭവമാണിപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. മുബൈയിലെ അന്ധേരിയിൽ ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഒരു യുവതിയുടെ മുഖത്ത് പൊള്ളലേറ്റിരിക്കുകയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നൽകി ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. 17,000 രൂപയ്ക്കാണ് യുവതി ഫേഷ്യൽ അടക്കമുള്ള പ്രൊസീജ്യറുകൾ ചെയ്തത്രേ. ജൂൺ 17നാണ് സംഭവം. ഫേഷ്യൽ തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. എന്നാൽ ചിലർക്ക് ചില ഉത്പന്നങ്ങൾ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം…
Read More » -
അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; ‘ലിയോ’യിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ എത്തി
തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ അനിരുദ്ധ് രവിചന്ദറിൻറെ സംഗീതം ഉണ്ടെങ്കിൽ അത് അവയ്ക്ക് നൽകുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു മുൻപ് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാറുള്ള ഗാനങ്ങൾ ചിത്രങ്ങളുടെ വിജയത്തിൻറെ ആക്കം കൂട്ടാറുമുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ അനിരുദ്ധിന് തിരക്കൊഴിഞ്ഞ നേരവുമില്ല. ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ വിജയ് നായകനാവുന്ന ലിയോ ആണ് അനിരുദ്ധിൻറേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിൻറെ പ്രൊമോ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാർ. ലിയോയിലെ ആദ്യ സിംഗിൾ വിജയ്‍യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിൻറെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവൻ ആണ്. അരുദ്ധിൻറെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാൽ വിജയ് തന്നെയാണ്. അനിരുദ്ധിൻറെ മറ്റു പല ഫാസ്റ്റ് നമ്പറുകളെയും പോലെ തിയറ്ററുകൾ ഇളക്കിമറിക്കും ഈ ഗാനം എന്ന കാര്യത്തിൽ സംശയമില്ല. മാസ്റ്റർ ആണ് ഇതിനു…
Read More » -
“മൂഡ് സ്വിംഗ്സ്” ആശ്വാസമേകാൻ ഡയറ്റില്‍ കരുതേണ്ട ചില കാര്യങ്ങൾ
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മുൻകാലങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ കുറെക്കൂടി ഗൗരവത്തിലാകുന്നുണ്ട് ഇന്ന്. പ്രത്യേകിച്ച് ലോകത്തിൽ തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോർട്ടെല്ലാം വലിയ തരംഗമാണ് ഈ മേഖലയിൽ തീർത്തിരിക്കുന്നത്. പക്ഷേ അപ്പോഴും മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധമെത്താത്ത, അതിന് പ്രാധാന്യം നൽകാനുള്ള അവസരം പോലുമില്ലാത്ത വലിയൊരു വിഭാഗം ജനത ഇവിടെ തുടരുന്നുണ്ട്. എന്തായാലും നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരളവ് വരെയൊക്കെ ചില മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ മൂഡ് സ്വിംഗ്സ് അഥവാ മാനസികാവസ്ഥകൾ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥയ്ക്ക് ആശ്വാസമേകാൻ ഡയറ്റിൽ കരുതേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീൻ… നല്ലതുപോലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ സാധിച്ചാൽ മൂഡ് സ്വിംഗ്സ് ചെറിയ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കാരണം ഇത് മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോർമോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. എന്നാൽ പ്രോട്ടീൻ ഫുഡ് കഴിക്കുന്നത് കൊണ്ട് മാത്രം മൂഡ് സ്വിംഗ്സ്…
Read More » -
11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കണ്മണിയെ വരവേറ്റ് രാം ചരണും ഉപാസനയും
ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷം ആഘോഷത്തിക്കുന്നതിന്റെ ത്രില്ലില്‍ ആണ് രാം ചരണും ഉപാസനയും. ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു, 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള അവരുടെ ആദ്യത്തെ കണ്മണിയാണ്. ഉപാസനയ്ക്കും മിസ്റ്റര്‍ രാം ചരണിനും 2023 ജൂണ്‍ 20-ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍ ജൂബിലി ഹില്‍സില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. 2012 ലാണ് ഉപാസനയുമായി രാം ചരണിന്റെ വിവാഹം നടക്കുന്നത്. കോളേജ് പഠനകാലത്ത് ലണ്ടനില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു. സൂപ്പര്‍ താരം ആയിരിക്കുമ്പോള്‍ തന്നെ അല്പം നാണം കുണുങ്ങിയായ രാം കോളേജില്‍ വെച്ചാണ് നേരെ വിപരീത സ്വഭാവക്കാരിയായ ഉപാസനയെ കാണുന്നത്. 2011 ല്‍ ഇരുവരും തമ്മിലുള്ള നിശ്ചയം നടന്നത്. സിനിമാ നടന്റെ ഭാര്യ എന്നതിലുപരി അറിയപ്പെടുന്ന ഒരു സംരഭകയുമാണ് ഉപാസന. ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാം ചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന…
Read More » -
വെള്ളത്തിൽ കൂടി പകരുന്ന രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
അല്പമൊന്ന് മഴ നനഞ്ഞാല്‍ തുമ്മലും മൂക്കൊലിപ്പും.ആശ്വാസത്തിനുള്ള എളുപ്പമാര്‍ഗം ആവി കൊള്ളുക തന്നെ. തുളസിയില ഇട്ടു വെന്ത വെള്ളം കൊണ്ടോ, അമൃതാഞ്ജന്‍, വിക്സ് എന്നിവയിട്ട വെള്ളം കൊണ്ടോ ആവി കൊള്ളാം.ഇതിലൊന്നും കീഴടങ്ങാതെ ജലദോഷം പനിയിലേക്കെത്തിക്കുകയാണെങ്കില്‍ ആശുപത്രിയില്‍ പോവുകയാണ് നല്ലത്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ടൈഫോയ്ഡ് എന്നിവയും വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ്.ഗ്യാസ്ട്രോ എന്‍ററയിറ്റിസാണു മറ്റൊരു വില്ലന്‍. കോളിഫോം ഇനത്തില്‍പ്പെട്ട രോഗാണുവാണ് ഇതിനു കാരണക്കാരന്‍.ചീഞ്ഞ പഴങ്ങള്‍, ചീഞ്ഞ മത്സ്യം, അതൊക്കെ കലര്‍ന്ന വെള്ളം, കേടു വന്ന പാല്‍, തൈര് എന്നിവയൊക്കെ രോഗഹേതുക്കളായ ഷീഗില്ലാ രോഗാണുക്കളുടെ സങ്കേതങ്ങളാണ്. ഗ്യാസ്ട്രോ എന്‍ററയിറ്റിസ് പിടിപെട്ടാല്‍ ശരീരത്തിലെ ജലാംശം വളരെയധികം നഷ്ടപ്പെടും. പലതരം അണുക്കളില്‍ നിന്ന് ഉണ്ടാവുന്നതിനാല്‍ പ്രത്യേകതര പ്രതിരോധ കുത്തിവയ്പ് സാധ്യമല്ല. നഷ്ടപ്പെടുന്ന ജലാംശത്തിനു പകരം ജലം ശരീരത്തിനു നല്‍കിയാല്‍ അപകടം ഒഴിവാക്കാം. വയറിളക്കവും കോളറയും മഴക്കാലത്തു പിടിപെടാം. ബാക്ടീരിയകളും വൈറസ് ബാധയും ചില ഭക്ഷണ സാധനങ്ങളോടുള്ള അലര്‍ജിയും ഇവയ്ക്കു കാരണമാവാം.കുടിവെള്ളം മോശമായാലും വയറിളക്കം ഉണ്ടാവും. എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം…
Read More » -
മഴക്കാല രോഗങ്ങളെ തടയാൻ ചിക്കൻ സൂപ്പ്
ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ ചിക്കൻ സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. കോഴിസൂപ്പ് ആയിരുന്നു പാശ്ചാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള ഒറ്റമൂലി.മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന് ” രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.അതെന്തുതന്നെയായാലും ജലദോഷത്തിന് ചിക്കൻ സൂപ്പി നേക്കാൾ മികച്ച മറ്റൊരു മരുന്നില്ല എന്നത് വർഷങ്ങളായി തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്. വേണ്ട ചേരുവകൾ… ചിക്കൻ അരക്കിലോ കുരുമുളക് അര ടീസ്പൂൺ റവ ഒരു ടേബിൾസ്പൂൺ സവാള …
Read More »