LIFEMovie

‘തുനിവി’ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍

ലയാളത്തിന്റെ പ്രിയ നടി മഞ്‍ജു വാര്യർ ‘അസുരനി’ലൂടെയായിരുന്നു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തിൽ മഞ്‍ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്‍ജു തമിഴകത്തെ മനംകവർന്നു. ഇപ്പോഴിതാ വീണ്ടും മഞ്‍ജു തമിഴത്തേയ്‍ക്കെത്തുകയാണ്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റർ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാർത്തിക്കുമാണ് ഈ ചിത്രത്തിൽ നായകൻമാരായി എത്തുക. സ്റ്റണ്ട് സിൽവയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാൽ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആർ’ ഒരുക്കിയതും മനു ആനന്ദ് ആണ്.

Signature-ad

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിച്ച ‘എഫ്ഐആർ’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. ‘എഫ്ഐആർ’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നായകൻ വിഷ്‍ണു വിശാൽ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. അശ്വത് ആയിരുന്നു ‘എഫ്‍ഐആറി’ന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ‘എഫ്ഐആർ’ രണ്ട് എപ്പോൾ തുടങ്ങുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

‘തുനിവി’ൽ നായകൻ അജിത്തിന്റെ ജോഡിയായിട്ട് തന്നെയായിരുന്നു മഞ്‍ജു വേഷമിട്ടത്. ‘കൺമണി’ എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. എച്ച് വിനോദാണ് അജിത്ത് നായകനായ ചിത്രം ‘തുനിവ്’ ഒരുക്കിയത്. മഞ്‍ജുവിന് ‘തുനിവി’ൽ ഒട്ടേറെ ആക്ഷൻ രംഗങ്ങളും ഉണ്ടായിരുന്നു. മികച്ച പ്രതികരണമായിരുന്നു മഞ്‍ജുവിന് ലഭിച്ചതും. നിരവ് ഷായാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ജിബ്രാനായിരുന്നു ‘തുനിവി’ന്റെ സംഗീത സംവിധായകൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: