ദിവസവും മുന്തിരി കഴിക്കൂ, കുരുവുള്ള മുന്തിരി ക്യാന്സര്രോഗത്തെ തടയും
പണ്ട് അപൂർവ്വമായി ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. പുതിയ ഭക്ഷണ രീതികളും ജീവിതചര്യകളുമാണ് രോഗത്തെ ക്ഷണിച്ചു വരുത്തുന്നത്. കടുത്ത മരുന്നുകള്‍ കുത്തിവച്ചും സങ്കീർണമായ ചികിത്സകൾ നടത്തിയും രോഗത്തെ പ്രതിരോധിക്കുന്നതിനു മുന്‍പ് രോഗം വരാതെ നോക്കുന്നതാണ് നല്ലത്.
ആദ്യ ലക്ഷണത്തില്‍ തന്നെ ക്യാന്‍സറിനെ ചെറുക്കാനാകണം. അതിന് നമ്മുടെ ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. ക്യാന്‍സറിനെ ചെറുക്കുന്ന ഒരു ഫലമാണ് മുന്തിരി. കുരുവുള്ള മുന്തിരി ഇതിന് നല്ലൊരു പരിഹാരം തരുമെന്നാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്.
കുരു കളയാനുള്ള ബുദ്ധിമുട്ട് കാരണം നാം കുരുവുള്ള മുന്തിരി ഒഴിവാക്കും. എന്നാല്‍, പോഷക ഗുണങ്ങള്‍ അത്തരം മുന്തിരിപ്പഴങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. ക്യാന്‍സറിനെ കൂടാതെ, ആസ്തമ, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍, ഹൃദയ പ്രശ്‌നങ്ങള്‍, എല്ലിന്റെ ആരോഗ്യം, കിഡ്‌നി പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹത്തിന്, പല്ലിന്റെ ആരോഗ്യത്തിന് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ലഭിക്കും.
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള പഴമാണ് മുന്തിരി. ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. മുത്തിരിയില്‍ ധാരാളം അയേണ്‍, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഡോ. മഹാദേവൻ