LIFE

  • ആരോഗ്യം സർവ്വധനാൽ പ്രധാനം, അമ്പതുകടക്കുന്നവർ മറക്കാതിരിക്കുക ഈ അഞ്ചു കാര്യങ്ങള്‍

        പ്രായം 40 കടക്കുമ്പോള്‍ ആരോഗ്യകാര്യങ്ങളില്‍ ജാഗരൂകരായിക്കണം. മാത്രമല്ല 50കഴിയുമ്പോള്‍ ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്നത് വലിയ അപകടങ്ങള്‍ ഒഴിവാനും സഹായിക്കും . ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ് ) എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളിലെല്ലാം കരുതല്‍ വേണം. ഇതിനൊപ്പം തന്നെ മെഡിക്കല്‍ ചെക്കപ്പുകളും കൃത്യമായി ചെയ്യണം. ഇത്തരത്തില്‍ അമ്പത് വയസിലേക്ക് എത്തിയവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട അഞ്ച് പരിശോധനകള്‍ ഏതെല്ലാമാണെന്നാണ് ഇവിടെ പറയുന്നത് ഒന്ന് പ്രമേഹം അഥവാ ഷുഗര്‍ നേരത്തെ ഉള്ളതായി കണ്ടെത്തിയിട്ടില്ലാത്തവർ ആണെങ്കില്‍ നിര്‍ബന്ധമായും ഇതിനുള്ള പരിശോധന ചെയ്ത് തുടങ്ങണം. ഒരിക്കല്‍ മാത്രം ചെയ്താല്‍ പോര. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലുമോ പ്രമേഹ പരിശോധന നടത്തുക. കാരണം പ്രായമായവരെ ബാധിക്കാന്‍ സാധ്യതകളേറെയുള്ളൊരു രോഗമാണ് പ്രമേഹം. രണ്ട് ജീവിതശൈലീരോഗങ്ങളില്‍ പെടുന്ന കൊളസ്‌ട്രോള്‍ ആണ് അടുത്തതായി പരിശോധിക്കേണ്ടത്. പല അനുബന്ധപ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കാവുന്നൊരു അവസ്ഥയാണ് കൊളസ്‌ട്രോള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തെയെല്ലാം ഏറെ ബാധിക്കാം. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍…

    Read More »
  • നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമല്ല, വെച്ചുവിളമ്പുമ്പോഴും  കഴിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

      നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണം എന്നില്ല. വയറിനും കൊള്ളുന്നതാകണം ഭക്ഷണം. ഇന്ന് സമൂഹത്തിൽ കൂടിവരുന്ന ജീവിതശൈലീ രോ​ഗങ്ങളുടെ കാര്യത്തിൽ ഭക്ഷണശീലത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഭക്ഷണം തന്നെയാണ് ഔഷധമെന്നതും പഥ്യം നോക്കുന്നവന് ഔഷധം വേണ്ട എന്ന പഴമൊഴിയും ഇവിടെ ഒപ്പം ചേർത്തു വായിക്കാം.   ഭക്ഷണത്തിന്റെ മേൻമ, ഭക്ഷ്യസാധനങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ തുടങ്ങുന്നു. കഴിക്കുന്ന ആളുടെ ശാരീരികാവസ്ഥ, പ്രായം, കാലാവസ്ഥ എന്നിവ അടിസ്ഥാനപ്പെടുത്തി ഭക്ഷണം ക്രമപ്പെടുത്തണമെന്നാണ് എല്ലാ വൈദ്യശാസ്ത്രശാഖകളും ഒരുപോലെ നിർദേശിക്കുന്നത്.   പാചകപാത്രങ്ങൾ വൃത്തിയാക്കൽ, ഉപയോ​ഗിക്കുന്ന വെള്ളം, ചേർക്കുന്ന മസാലകൾ, വേവ് തുടങ്ങി മുന്നോട്ടുള്ള എല്ലാ പാചക രീതികളിലും ശ്രദ്ധ പുലർത്തണം. ഇതിൽ ഒന്നിൽ സംഭവിക്കുന്ന പിഴവ് ഭക്ഷണത്തിന്റെ ​ഗുണനിലവാരം അപകടത്തിലാക്കും  എന്ന കാര്യത്തിൽ സംശയം വേണ്ട. അമിതചൂടിൽ പാചകം ചെയ്യുക, വിരുദ്ധവസ്തുക്കൾ ഉപയോ​ഗിച്ചുള്ള ഭക്ഷണരീതി എന്നിവ ഒഴിവാക്കണം. പഴകിയതും സ്വാദും മണവും മാറിത്തുടങ്ങിയതുമായ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്.    പാചകത്തിനുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ജാ​ഗ്രത പാലിക്കണം.…

    Read More »
  • വിഷക്കൂൺ: 3 ദിവസത്തിനിടെ ചികിത്സ തേടിയത് 7 പേര്‍; വിഷക്കൂൺ തിരിച്ചറിയുന്ന വിധം

    മഞ്ചേരി: വിഷക്കൂണ്‍ പാകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് 3 ദിവസത്തിനിടെ  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത് 7 പേർ. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. . വിഷ കൂൺ തിരിച്ചറിയുന്ന വിധം 1. കളർഫുൾ ആയിരിക്കും 2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല 3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും 4. തടിയിൽ റിംഗ് ഉണ്ടായിരിക്കും 5. ദിവസങ്ങളോളം കേട് കൂടാതിരിക്കും 6. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക … കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ് 7. വിഷ,കൂണിൽ പൊടി ഉണ്ടാകും

    Read More »
  • കോവിഡ് അനന്തര രോഗങ്ങളിൽ ജാഗ്രത പുലർത്തുക, ഹൃദയം, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങൾ വ്യാപകം

      കോവിഡ് ബാധിക്കപ്പെട്ടവരിലെ പിന്നീടുള്ള ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തില്‍ പഠനങ്ങള്‍ പലതും പാതി വഴിയിലാണ്.  കോവിഡ് തലച്ചോറിനെ ബാധിക്കുന്നതായി  പുതിയൊരു പഠനറിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നു. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള ‘റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’, ‘സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍’ എന്നിവിരുടേതാണ് പഠന റിപ്പോർട്ട്. കോവിഡ് 19 തലച്ചോറിന്റെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസിലാക്കിയത്. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അല്സാണ്ടര്‍ വോംഗ് ആണ് സിഡിഐ ഇമേജിംഗ് ടെക്നിക്ക് വികസിപ്പിച്ചെടുത്തത്. തലച്ചോറിനെ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന പരിശോധനാരീതിയാണ് ഇത്. നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും, അതിനോട് കൃത്യമായി പ്രതികരിക്കാനും, പ്രശ്ന പരിഹാരത്തിനുമെല്ലാം നമ്മെ സഹായിക്കുന്നത് തലച്ചോറിലെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗമാണ്. ഇതിനെ ദോഷകരമായി  ബാധിക്കുന്നത് പല കാര്യങ്ങളെയും പ്രശ്നത്തിലാക്കും.…

    Read More »
  • ഉപ്പ് അധികം ഉപയോഗിക്കരുത്, കാരണങ്ങൾ ഇവയാണ്

    ഏതൊരു കറി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഉപ്പ് തന്നെയാണ്.ഉപ്പ് കുറഞ്ഞാൽ പിന്നെ രുചി കാണുകയുമില്ല.എന്നാൽ ഒന്നോർക്കുക, ഭക്ഷണത്തിൽ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം അത് നല്ലതാണ്. ഉപ്പ് അധികം കഴിക്കുന്നത് ബിപി കൂട്ടാനിടവരും. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ഉപ്പ് കൂടുതൽ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനിടവരും.  ഉപ്പ് ശരീരത്തിന്റെ ക്ഷീണം വര്‍ദ്ധിപ്പിക്കും.ഉപ്പ് ഒഴിവാക്കിയാൽ ഊര്‍ജം കൂടുതല്‍ ലഭിക്കും. ഉപ്പ് അധികം കഴിക്കുന്നത് ജലാംശം കുറയ്ക്കും.ഉപ്പ് കുറച്ചാൽ ജലാംശം നില നിര്‍ത്താനാകും. ഉപ്പ് അധികം കഴിച്ചാൽ തടി കൂടാം. തടി കുറയ്ക്കാൻ ശ്രമിക്കുന്നുവർ ഉപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് അധികം കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ക്യാല്‍സ്യത്തിന്റെ അളവു കുറയ്ക്കും. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഉപ്പു കുറച്ചാല്‍ എല്ലുകളുടെ ആരോഗ്യം നില നിര്‍ത്താം.…

    Read More »
  • ഞാന്‍ ചുംബിക്കാന്‍ പോകുന്ന ആദ്യ നടന്‍ നിങ്ങളാണ്! 18 വര്‍ഷത്തെ തീരുമാനം മാറ്റിയത് വിശദീകരിച്ച് തമന്ന

    ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. 18 വര്‍ഷമായി സിനിമ രംഗത്ത് നിറസാന്നിദ്ധ്യമായ താരം നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി വേഷമിട്ട് കഴിഞ്ഞു. പല നായകന്മാരെയും ചേര്‍ത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം വിജയ് വര്‍മ്മയാണ് തമന്നയുടെ കാമുകന്‍. പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. സ്‌ക്രീനില്‍ താരം ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ‘ലസ്റ്റ് സ്റ്റോറീസ് 2’വിലൂടെ ലംഘിച്ചെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമായ തമന്ന താന്‍ ഒപ്പിടുന്ന കരാറുകളിലെല്ലാം ഈ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള താരമാണ്. സുജോയ് ഘോഷിന്റെ ഓഫീസില്‍വെച്ചാണ് തമന്നയെ കണ്ടത്. ഞങ്ങള്‍ അവിടെ വെച്ച് യാത്രകള്‍ അടക്കമുള്ള ഇഷ്ടങ്ങളെ കാര്യങ്ങളെ കുറിച്ച് പങ്കിട്ടു. കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്യുന്നു. കരാറില്‍ എനിക്ക് ‘നോ കിസ്’ പോളിസി…

    Read More »
  • ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ സ്ട്രീമിംഗ് ആരംഭിച്ചു; ക്രൈം ത്രില്ലര്‍ കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന ചേരുവകളുടെ സൂപ്പർ കോമ്പോ!

    ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ജൂണ്‍ 23 മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമാണ് സീരിസിന്‍റെ കഥ. ഒടിടി കാലം പുഷ്പിച്ചതിനൊപ്പം മലയാളി കാണികളുടെ കണ്ണുകളെ പിടിച്ചെടുത്ത വിഭാഗങ്ങളാണ് ക്രൈം സീരിസുകള്‍. കൊറിയന്‍ സീരിസുകളും, സ്കാനഡേവിയന്‍ ത്രില്ലറുകളും വരെ ആസ്വദിച്ചു കാണുന്ന മലയാളി പ്രേക്ഷകനെയും, അതിന്‍റെ വലിയ സോഷ്യല്‍ മീഡിയ ആസ്വാദന കുറിപ്പുകളും നമ്മുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ ഒരു അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമില്‍ മലയാളത്തിന്‍റെ ആദ്യത്തെ ലക്ഷമൊത്ത ക്രൈം ത്രില്ലര്‍ സീരിസ് എത്തുമ്പോള്‍ അത് മലയാളി തീര്‍ച്ചയായും ശ്രദ്ധിക്കും. ഈ…

    Read More »
  • “നന്ദി ഇല്ലാത്ത ലോകത്ത്‌ ഇങ്ങനെയൊക്കെ ചിലർ ഉണ്ടെന്ന് കാണുമ്പോ ഒരു സന്തോഷം” വീഡിയോയുമായി ഒമര്‍

    കൊച്ചി: അടുത്തിടെ നടി പ്രിയ വാര്യരുടെ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി…

    Read More »
  • ത്രില്ലടിപ്പിച്ച് അമിത് ചക്കാലക്കലി​ന്റെ ‘അസ്ത്ര’യുടെ ട്രെയിലർ

    കൊച്ചി: അമിത് ചക്കാലക്കൽ നായകനായി എത്തുന്ന പുതിയ ചിത്രം അസ്ത്രയുടെ ട്രെയിലർ റിലീസ് ചെയ്തു. ആസാദ് അലവിൽ ആണ് സംവിധാനം. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖം സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന,സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാൾ ഛായാഗ്രാഹണം…

    Read More »
  • പ്രമേഹത്തിനുള്ള അത്ഭുത മരുന്ന്: അറിയാം പാഷന്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

       പാഷൻ ഫ്രൂട്ട് ആരോഗ്യകരവും പോഷകപ്രദവുമായ ഉഷ്ണമേഖലാ ഫലമാണ്. ഒരു പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ സി ഒൻപത് ശതമാനവും, വിറ്റാമിൻ എ എട്ട് ശതമാനവും, ഇരുമ്പ്, പൊട്ടാസ്യം എന്നിവ രണ്ട് ശതമാനം വീതവും അടങ്ങിയിട്ടുണ്ട്. പാഷൻ ഫ്രൂട്ടില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു. ദഹനപ്രക്രിയയെയും സഹായിക്കും പാഷൻ ഫ്രൂട്ടില്‍ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യുന്നു. നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് മികച്ചതാകുന്നു. ലയിക്കുന്ന ഫൈബര്‍ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. പാഷൻ ഫ്രൂട്ടില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യും. പാഷൻ…

    Read More »
Back to top button
error: