LIFEMovie

പൂവച്ചൽ ഖാദർ രചിച്ച “അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ..” ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം: മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ സിന്ദൂരസന്ധ്യ 2023′ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഖാദർ രചിച്ച ” അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ… ” ആണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചൽ ഖാദർ രചിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.

ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു . കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി. പുത്തൻകട വിജയൻ, ടി. പി. ശാസ്തമംഗലം, കെ. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി, ഹനീഫ, സമിതി കൺവീനർ യൂ. എം. നഹാസ് , രക്ഷധികാരി എ. ഷാഹുൽഹമീദ്, ജനറൽ കൺവീനർ ജോർജ് തോമസ്. കെ, ജോയിന്റ് കൺവീനർ അഹമ്മദ് ഷെറിൻ തുടങ്ങിയവർ സംസാരിച്ചു .പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനങ്ങളുടെ അവതരണം’ ഗാനാജ്ഞലി ‘യും ഒരുക്കിയിരുന്നു.

Back to top button
error: