Life Style
-
ജി.പിയും ഗോപിക അനിലും വിവാഹിതരാകുന്നു; ആരാധകര്‍ക്ക് സപ്രൈസ്
നടനും ചാനല്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷന്‍ താരം ഗോപിക അനിലും വിവാഹിതരാകുന്നു. അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ജി.പിയെന്ന് ആരാധകര്‍ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍’, ഗോവിന്ദ് പത്മസൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടുപേരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ടെലിവിഷന്‍ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ്…
Read More » -
ബഹുബലിക്ക് മാംഗല്യം! പ്രഭാസിന്റെ വിവാഹം ഉടനെന്ന സൂചനകള്‍ നല്കി കുടുംബം
ഹൈദാരാബാദ്: ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം നടന്റെതായി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നെങ്കിലും ആരാധകരുടെ ഇഷ്ടതാരമാണ് പ്രഭാസ്. താരത്തിന്റെ കരിയര്‍ മാത്രമല്ല ,വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം എന്നുണ്ടാകും എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അവസാനം ഉത്തരം നല്‍കിയിരിക്കുകയാണ് കുടുംബം. പ്രഭാസിന്റെ പിതൃസഹോദരിയും അന്തരിച്ച നടന് കൃഷ്ണം രാജുവിന്റെ ഭാര്യയുമായ ശ്യാമള ദേവിയാണ് താരത്തിന്റെ ബാച്ചിലര്‍ ലൈഫ് അവസാനിക്കാന്‍ പോവുകയാണെന്നും ഉടന്‍ വിവാഹിതനാകുമെന്നും പറഞ്ഞത്. തന്റെ ഭര്‍ത്താവിന്റെയും ദുര്‍ഗാ ദേവിയുടെയും അനുഗ്രഹം പ്രഭാസിനൊപ്പം ഉണ്ടെന്ന് ശ്യാമള ദേവി പറയുന്നു. പിന്നീട്, പ്രഭാസ് ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്നും മാധ്യമങ്ങളെയും അവിടേക്ക് ക്ഷണിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി. എന്നാല്‍, വധുവിനെക്കുറിച്ചോ വിവാഹ തിയതിയെക്കുറിച്ചോ വെളിപ്പെടുത്തിയില്ല. സലാര്‍ സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ പുറത്തിറങ്ങിയതിനു ശേഷം പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന തരത്തതില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.…
Read More » -
കഴുത്തിന് പിന്നില്‍ ഇങ്ങനെ മുഴയുണ്ടോ? എന്താണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ അല്ലെങ്കില്‍ ‘ടെക് നെക്ക്’
നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പലതാണ്. മിക്കവരും ഇത്തരത്തിൽ നേരിടുന്ന പ്രശ്നങ്ങളെല്ലാം നിസാരമായി തള്ളിക്കളയാറാണ് പതിവ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കേ നമ്മെ നയിക്കൂ. കാരണം ഇന്ന് നാം അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും നാളെ നേരിടാനുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോ സൂചനകളോ എല്ലാമാകാം. സമാനമായ രീതിയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടൊരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ അല്ലെങ്കിൽ ‘ടെക് നെക്ക്’ എന്നൊക്കെയാണിത് അറിയപ്പെടുന്നത്. പേരിൽ സൂചിപ്പിച്ചിരിക്കുംപോലെ തന്നെ കഴുത്തിനെയാണിത് ബാധിക്കുന്നത്. ഇന്നത്തെ ഡിജിറ്റൽ കാലത്ത് മണിക്കൂറുകളോളമാണ് ഓരോരുത്തരും ഫോണിലും മറ്റ് ഗാഡ്ഗെറ്റുകളിലും സമയം ചിലവിടുന്നത്. ഈ ശീലത്തിൻറെ ഭാഗമായി പിടിപെടുന്നൊരു ആരോഗ്യപ്രശ്നമാണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ അഥവാ ‘ടെക് നെക്ക്’. പതിവായ കഴുത്തുവേദനയും കഴുത്തിനേൽക്കുന്ന തകരാറുമാണ് ‘ടെക് നെക്ക്’. തല താഴ്ത്തി ദീർഘനേരം ഫോൺ, ടാബ്, ലാപ് എല്ലാം ഉപയോഗിക്കുന്നത് മൂലമാണിത് പിടിപെടുന്നത്. കഴുത്തിന് പിന്നിൽ നട്ടെല്ലിൻറെ ഭാഗത്തായി ചെറിയ മുഴ കാണുന്നതും ടെക് നെക്കിൻറെ ലക്ഷണമാണ്. നമ്മുടെ…
Read More » -
ചിരിയിലൂടെ മറുപടി കൊടുത്ത മീനാക്ഷി! വാചാലമീ മൗനം
അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മാതാപിതാക്കള്‍ക്ക് പിന്നാലെ മകളും സിനിമയിലെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. പാട്ടും ഡാന്‍സും റീല്‍സുമൊക്കെയായി ഇടയ്ക്ക് സോഷ്യല്‍മീഡിയയിലും മീനാക്ഷി നിറഞ്ഞുനിന്നിരുന്നു. അഭിനേത്രിയാവാനല്ല പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് അവള്. എന്‍ട്രന്‍സൊക്കെ എഴുതിയിട്ടുണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. അധികം വൈകാതെ തന്നെ ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു മീനാക്ഷി. മകളുടെ ആഗ്രഹത്തിനൊപ്പമായി നില്‍ക്കുകയായിരുന്നു കുടുംബം. മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണെങ്കിലും മീനാക്ഷിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയ പോസ്റ്റിലെ വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം. പലര്‍ക്കുമുള്ള മറുപടി പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ എന്ന ക്യാപ്ഷനോടെ മീനാക്ഷിയെക്കുറിച്ചുള്ള പോസ്റ്റ് ഫാന്‍സ് പേജിലൂടെ വൈറലായിരുന്നു, ദിലീപിന്റെയും കാവ്യ മാധവന്റെയും ഫാന്‍സ് പേജിലൂടെയാണ് പോസ്റ്റ് വൈറലായത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ദിവസത്തെ ഫോട്ടോയായിരുന്നു കുറിപ്പിനൊപ്പമുള്ളത്. തുളസിമാലയണിഞ്ഞ് നില്ക്കുന്ന ഇരുവരേയും നോക്കി ചിരിക്കുന്ന മീനാക്ഷിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. ചര്‍ച്ചയായ വിവാഹം സ്ക്രീനിലെ…
Read More » -
കഴുത്തിൽ വരുന്ന കറുപ്പുനിറം മാറ്റാം, അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍…
കഴുത്തിൽ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും. പല കാരണങ്ങൾ കൊണ്ടും കഴുത്തിൻറെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പഴം അരച്ച് തേനിൽ ചാലിച്ച് കഴുത്തിൽ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്ചയിൽ മുന്ന് ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും. രണ്ട്… തൈരിൽ റവ കലക്കി വെണ്ണയുമായി യോജിപ്പിച്ച് സ്ഥിരമായി സ്ക്രബ് ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും. മൂന്ന്… രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം…
Read More » -
”കണ്ട ആണ്പിള്ളേരെ പിഴപ്പിക്കാനാണോടീ നിന്നെ ഞാന്‍ പഠിപ്പിച്ചത്; അമ്മ ഒരു തഗ്ഗ്റാണിയായിരുന്നു”
ഇപ്പോള്‍ മലയാള സിനിമയില്‍ സഹതാര വേഷങ്ങളില്‍ ഏറ്റവും സജീവമായിട്ടുള്ള നടിയാണ് മാല പാര്‍വ്വതി. കോമഡിയാണെങ്കില്‍ കോമഡി, സീരിയസ് ആണെങ്കില്‍ സീരിയസ്. അങ്ങനെ ഏത് റോളും പാര്‍വ്വതിയുടെ കൈയ്യില്‍ ഭദ്രമാണ്. യഥാര്‍ത്ഥ ജീവിതത്തിലും മാല പാര്‍വ്വതി അങ്ങനെയൊക്കെയാണ്. ഗൗരവമായി കാണേണ്ട കാര്യങ്ങള്‍ അത്രയും ഗൗരവത്തോടെ തന്നെ കാണും. എന്നാല്‍ ആള് വളരെ ഫണ്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് ആണ് എന്ന് ഏറ്റവുമൊടുവില്‍ ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖം കണ്ടാല്‍ മനസ്സിലാവും. അഭിമുഖത്തില്‍ മാല പാര്‍വ്വതി കൂടുതലും സംസാരിച്ചത് അമ്മ ലളിതയെ കുറിച്ചാണ്. ഒരു വര്‍ഷം മുന്‍പ് അമ്മയും അച്ഛനും തന്നെ വിട്ട് പോയി. എന്നാലും അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ എല്ലാം മാലയെ സംബന്ധിച്ച് ചിരിയുണര്‍ത്തുന്നതാണ്. അക്കാലം മുതലേ തിരക്കുള്ള ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു അമ്മ. അച്ഛന് അഭിഭാഷകനാണ്. അമ്മയുടെ പ്രശസ്തിയെയും തിരക്കുകളെയും വളരെ അഭിമാനത്തോടെ കാണുന്ന ആളായിരുന്നുവത്രെ അച്ഛന്. എന്തിനും തനിയ്ക്ക് സ്വാതന്ത്ര്യം തരുന്ന, വളരെ ഓപ്പണ്‍ മൈന്റ് ആയിട്ടുള്ള പാരന്റ്സ് ആയിരുന്നു എന്ന്…
Read More » -
ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഈ പാനീയങ്ങൾ കഴിക്കൂ; നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു
ആരോഗ്യകരമായ ജീവിതശൈലിക്ക് ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. പ്രമേഹം, ഫാറ്റി ലിവർ, കിഡ്നി തകരാർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ചില പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതിനൊപ്പം നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു. ഏതൊക്കെയാണ് ആ പാനീയങ്ങളെന്നതാണ് താഴേ പറയുന്നത്… കറുവപ്പട്ട വെള്ളം… കറുവപ്പട്ട വെള്ളം പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ്. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും തുടർന്ന് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സ്ഥിരപ്പെടുത്തുന്നതിലും കറുവാപ്പട്ട ഒരു പങ്കു വഹിക്കുന്നു. ഇത് ഭാരവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്രീൻ ടീ… ശരീരഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ.…
Read More » -
മുഖകാന്തി കൂട്ടാം; ഈ രീതിയിൽ മുൾട്ടാണി മിട്ടി ഉപയോഗിക്കൂ…
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ചേരുവകയാണ് മുൾട്ടാണി മിട്ടി. മുഖത്തിന് തിളക്കം കൂട്ടാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും മുൾട്ടാണിമിട്ടി സഹായിക്കും. മുൾട്ടാണി മിട്ടി ചർമ്മത്തിലെ അഴുക്ക് ശുദ്ധീകരണവും ചർമ്മത്തിലെ എണ്ണയും ആഗിരണം ചെയ്യാനും അതിനെ അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു. മുൾട്ടാനി മിട്ടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം കൈവരിക്കുന്നതിനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിന് മുൾട്ടാണി മിട്ടി ഇങ്ങനെ ഉപയോഗിക്കാം… ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് സ്പൂൺ റോസ് വാട്ടറും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. ഈ പാക്ക് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കാം. 1 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടേബിൾ സ്പൂൺ മുൾട്ടാണി…
Read More » -
കരുത്തുറ്റ ഇടതൂർന്ന മുടിക്ക് ഇതാ ഒരു നെല്ലിക്ക മാജിക്! മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കരുത്തുള്ളതാക്കാൻ സഹാകയമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് അകാലനര തടയാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും. നെല്ലിക്ക പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയിൽ ടാനിൻ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക കൊണ്ട് ഹെയർ പാക്കുകൾ പരിചയപ്പെടാം… രണ്ട് മുട്ടയുടെ വെള്ള, അരക്കപ്പ് നെല്ലിക്കാപ്പൊടി എന്നിവ യോജിപ്പിച്ച് ഹെയർ പാക്ക് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിൽ പുരട്ടുക.…
Read More » -
ആരെന്നുപോലും അറിയില്ല, പേരും മറന്നു; കനകലതയുടെ ജീവിതത്തിലെ വില്ലന്‍
അഭിനയചരിത്രത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് കനകലത. അല്പകാലമായി സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായ ഈ കലാകാരി ഓര്‍മകളില്ലാത്ത ലോകത്താണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളാണ് കനകലതയെ ഇത്തരം അവസ്ഥയിലെത്തിച്ചത്. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവില്‍ ആയിരുന്നു. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലും നിര്‍ത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്നു. ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ഡയപ്പര്‍ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറയുന്നു. ഡിമെന്‍ഷ്യ അഥവാ മറവിരോഗം ഇന്ന് ലോകത്ത്…
Read More »