സംഘര്‍ഷത്തിന്റെ പ്രത്യാഘാതം അടുക്കളയിലേക്കും; എല്‍പിജി ബുക്കിംഗിന് നിയന്ത്രണം; 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രം സിലിണ്ടര്‍; വാണിജ്യ സിലിണ്ടര്‍ നിയന്ത്രണം ഹോട്ടലുകള്‍ക്ക് തിരിച്ചടി

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഈ വര്‍ഷം 302.5 രൂപയാണ് കൂട്ടിയത്. വിലവര്‍ധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
വിലവര്‍ധനയ്ക്കു പിന്നാലെ പാചക വാതക സിലണ്ടറുകളുടെ വിതരണവും നിയന്ത്രിക്കുന്നത് വീടുകളെയും വ്യവസായ മേഖലെയും ഒരു പോലെ ബാധിക്കുമെന്ന് വിതരണക്കാര്‍. വാണിജ്യ സിലണ്ടറുകളുടെ റീഫില്ലിങ്ങ് ഉള്‍പ്പെടെ നിയന്ത്രിച്ചിരിക്കുകയാണ് ഇതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ആള് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് അംഗം ബാബു ജോസഫ് പറഞ്ഞു.
#LPGPriceHike, #DomesticGas, #CommonMan, #KeralaNews, #PriceRise, #LPGControl, #KitchenBudget, #CommercialCylinder, #MalayalamNews, #പാചകവാതകം, #വിലക്കയറ്റം, #അടുക്കള, #കേരളം#LPGPriceUpdate2026, #GasCylinderBookingRules, #FuelPriceIndia, #MiddleEastConflictImpact, #LPGSubsidy, #CommercialGasPrice, #OilPriceHike, #InflationIndia, #Budget2026, #BreakingNewsKerala, #EnergyCrisis






