പങ്കാളിയുടെ ആത്മീയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ളതല്ല വിവാഹം; ലൈംഗിക ബന്ധം ഒഴിവാക്കിയതിലൂടെ ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടങ്ങള്‍ വിലക്കി; നിങ്ങള്‍ക്ക് പറ്റിയത് സന്യാസമെന്നും കോടതി: വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി വിധി ശ്രദ്ധേയം

കൊച്ചി: ആത്മീയ കാര്യങ്ങളിലടക്കം പങ്കാളിയുടെ താത്പര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമല്ല വിവാഹമെന്ന് ഹൈക്കോടതി. പങ്കാളിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുന്ന അവഗ ണനയും സ്‌നേഹക്കുറവും അവകാശ നിഷേധവും ക്രൂരതയ്ക്ക് തുല്യ മാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹ ലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
അന്ധവിശ്വാസം പുലര്‍ത്തുകയും അതിനായി നിര്‍ബന്ധിക്കുക യും ചെയ്ത ഭര്‍ത്താവില്‍ നിന്ന് ആയുര്‍വേദ ഡോക്ടറായ യുവതിക്ക് വിവാഹ മോചനം അനുവദിച്ച മു വാറ്റുപുഴ കുടുംബകോടതിയുടെ വി ധി ശരിവച്ചാണ് ഉത്തരവ് 2016ലാ യിരുന്നു ദമ്പതികളുടെ വിവാഹം. പുജകളിലും തീര്‍ത്ഥാടനങ്ങളിലും മുഴുകിയ ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിലോ കുട്ടികളുണ്ടാകു ന്നതിലോ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണവതിവി വാഹമോചനം തേടിയത്.

പി.ജി പഠനം നിഷേധിച്ചെ ന്നും സ്‌റ്റൈപന്റ്‌റ് ദുരുപയോ ഗം ചെയ്‌തെന്നും പരാതിയു ണ്ടായി. ഒരു തവണ വി ഷയം ഒത്തുതീര്‍പ്പായെ ങ്കിലും ഭര്‍ത്താവ് വീണ്ടും അന്ധവിശ്വാസങ്ങളിലേ ക്ക് നീങ്ങി. പരാതിക്കാരി യെ അതിന് നിര്‍ബന്ധി ക്കുകയും ചെയ്തു. ഈ സാ ഹചര്യത്തിലാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. ഇതിനെതിരെ അപ്പീലുമായി ഭര്‍ത്താവ് ഹൈ ക്കോടതിയെ സമീപിക്കു കയായിരുന്നു.
ഭാര്യയെ താന്‍ അവഗണിച്ചെന്ന ആരോപണം ഹര്‍ജിക്കാരന്‍ നിഷേധിച്ചു. പി.ജി പഠനം പൂര്‍ത്തിയായ ശേഷം മതി കുട്ടികളെന്ന് തീ രുമാനിച്ചതു ഭാര്യയാണ്. സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യയുടെ ശമ്പളം വാങ്ങിയെടുക്കാനായി അവരുടെ മാതാപിതാക്കളാണ് പരാതിക്ക് പിന്നിലെന്നും ആരോപിച്ചു. ദാമ്പത്യ ജീവിതത്തില്‍ അനുഭവിച്ച മാ നസിക വിഷമം ഒരു സ്ത്രീ വിശദീകരിക്കുമ്പോള്‍ അവിശ്വസിക്കേണ്ട തില്ലെന്ന് കോടതി പറഞ്ഞു. ശാരീരിക ബന്ധം ഒഴിവാക്കുകയും കുട്ടി കള്‍ വേണമെന്ന ഭാര്യയുടെ ആഗ്രഹം അവഗണിക്കുകയും ചെയ്യുന്ന ഹര്‍ജിക്കാരന്‍ ഭര്‍ത്താവെന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ല. കുടുംബ ജീവിതത്തേക്കാള്‍ ആത്മീയ ജീവിതമാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങള്‍ തെളിവു സഹിതം വിലയിരുത്തിയാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി