ജീന്‍സ് ഒരിക്കലും ഇങ്ങനെ കഴുകരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ ഉപയോഗിക്കാനാവില്ല

ജീന്‍സ് മറ്റു വസ്ത്രങ്ങളെ പോലെ കഴുകേണ്ട കാര്യമില്ല എന്നതാണ് പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളത്. ഇത് അനുസരിക്കുന്നവരും എന്നാല്‍ ഉപയോഗത്തിന് ശേഷം സ്ഥിരമായി കഴുകുന്നവരുമുണ്ട്.വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ആയാസമില്ലാതെ തന്നെ ജീന്‍സ് കഴുകിയുണക്കിയെടുക്കാം എന്നുള്ളതും സ്ഥിരമായ കഴുകുന്ന പ്രവണത വര്‍ദ്ധിപ്പിക്കുന്നു. ഇടയ്ക്ക് കഴുകുന്നത് ഒഴിവാക്കാനായി തന്നെ നിര്‍മിക്കപ്പെട്ട ഒന്നാണ് ജീന്‍സ് എന്ന കാര്യം ഈ സമയത്ത് ഓര്‍ക്കുക. അതിനാല്‍ മൂന്ന് നാല് തവണയില്‍ കൂടുതല്‍ ഇട്ടതിന് ശേഷം ജീന്‍സ് കഴുകുന്നതായിരിക്കും നല്ലത്.
ഇതിനര്‍ത്ഥം എത്ര വൃത്തിഹീനമായ രീതിയിലും ജീന്‍സ് ധരിക്കാമെന്നല്ല. അഴുക്ക് പുരളുന്ന സമയത്ത് കൃത്യമായി കഴുകുക. അല്ലാത്ത സമയം വായു സഞ്ചാരമുള്ളിടത്തോ വെയിലത്തോ ഇട്ട് വിയര്‍പ്പിന്റെ അംശം മാറ്റിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്.

ഇവ ശ്രദ്ധിക്കുക
•പുതിയ ജീന്‍സ് ആണെങ്കില്‍ തണുത്ത വെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം അതില്‍ മുക്കി വെയ്ക്കുക. ഇത് നിറം പോകാതെ ഇരിക്കാന്‍ സഹായിക്കും.
•അധിക സമയം സൂര്യ പ്രകാശത്തിന് കീഴില്‍ ഉണങ്ങാനിടുന്നതും നല്ലതല്ല. വെയിലേറ്റ് ഉണങ്ങിയാല്‍ ജീന്‍സ് അവിടെ നിന്ന് മാറ്റുവാന്‍ ശ്രമിക്കുക.
•ജീന്‍സ് എപ്പോഴും അകം മറിച്ചിട്ട് ശേഷം കഴുകാന്‍ ശ്രദ്ധിക്കുക. കൈ കൊണ്ട് ഉരക്കുന്നവര്‍ അധിക സമയം ഇങ്ങനെ ചെയ്യരുത്. കഴുകിയ ശേഷം ആവശ്യമായ സമയം വെള്ളത്തില്‍ മുക്കി വെയ്ക്കുക.
•ഒരേ നിറത്തിലുള്ള ജീന്‍സുകള്‍ ഒരുമിച്ചിടുക. ഒരിക്കലും നാലില്‍ കൂടുതല്‍ ജീന്‍സുകള്‍ ഒരുമിച്ച് കഴുകാനിടാന്‍ പാടില്ല.
•വാഷിംഗ് മെഷീനില്‍ നിന്ന് ഉണക്കി പുറത്തെടുക്കുന്നതിനേക്കാള്‍ കഴുകിയതിന് ശേഷം പുറത്തിട്ട് ഉണക്കാന്‍ ശ്രമിക്കുക.