ബ്യൂട്ടി ക്യൂനായി എസ്തര്‍, ബ്രാലെറ്റ് ടോപ്പില്‍ സ്‌റ്റൈലിഷായി താരം

സ്‌റ്റൈലിഷ് ലുക്കില്‍ പതിവിലും സുന്ദരിയായി യുവനടി എസ്തര്‍ അനില്‍. ഏതു വേഷത്തിലും എസ്തര്‍ ബ്യൂട്ടി ക്യൂന്‍ എന്നു ആരാധകര്‍. ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ ഏറെ ശ്രദ്ധിക്കുന്ന എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് . അടുത്തിടെ ബ്രാലെറ്റ് ടോപ്പ് ധരിച്ചുള്ള ചില ഫോട്ടോകള്‍ എസ്തര്‍ പങ്കുവച്ചിരുന്നു. ‘ബ്യൂട്ടി ക്യൂന്‍’ എന്നാണ് ആരാധകരില്‍ ഒരാള്‍ ചിത്രത്തിന് കമന്റിട്ടത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റ് ടോപ്പിലെ നെറ്റില്‍ ഹാന്റ് എംബ്രോയിഡറി വര്‍ക്കുകളുമുണ്ട്. വസ്ത്രത്തിനിണങ്ങും വിധമുള്ള മേക്കപ്പും എസ്തറിനെ സുന്ദരിയാക്കുന്നു. സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസ് ലുക്കിലും താരം എത്താറുണ്ട്.

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ മകളായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിയാണ് എസ്തര്‍. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. മിന്‍മിന്‍ എന്ന തമിഴ് ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.