Breaking NewsKeralaLead NewsNEWS

തണ്ണിയടിക്കണേൽ ഇനിമുതൽ സ്മാർട്ടാകണം!! വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം!! തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

തിരുവനന്തപുരം: കുടിയന്മാർക്കിട്ട് എട്ടിന്റെ പണിയുമായി വെബ്കോയും. തിങ്കളാഴ്ച മുതൽ ബെവ്കോയുടെ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിൽ ‘നോട്ട് നിരോധനം’. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവിൽപന നടത്താൻ പാടുള്ളൂവെന്ന് എംഡി ഹർഷിത അട്ടലൂരിയുടെ നിർദേശം. ഇതു കർശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ തിങ്കളാഴ്ച മുതൽ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയിൽ ഉൾപ്പെടെ നോട്ടിസുകൾ ഔട്ട്‌ലറ്റുകൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ പൂർണമായും നടപ്പിലാക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: