ആദ്യം വാങ്കഡെ സ്‌റ്റേഡിയത്തില്‍; പിന്നീടു കുടുംബാംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുംബൈ ഇന്ത്യന്‍സ് ബസില്‍; നീലപ്പടയെ വിടാതെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ; ഹര്‍ദിക് പാണ്ഡ്യയെ വിടാതെ ആരാധകര്‍

മുംബൈ: ആദ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ചുറ്റിപ്പറ്റി വീണ്ടുമൊരു പ്രണയകഥ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മിന്‍ വാലിയ. മുംബൈ കൊല്‍ക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ ടീം ബസിലും ജാസ്മിന്‍ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ചര്‍ച്ചയായത്.

മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയില്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കുമായി ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പൊതുവെ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ടീം ബസിലും അതിന്റെ പരിസരത്തും പ്രവേശനമുള്ളത്. ഇവിടെ ജാസ്മിന്‍ വാലിയയെ കണ്ടതോടെ, ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു.
നേരത്തെ, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ ഇന്ത്യപാക്കിസ്ഥാന്‍ മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലും ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരവേദിയിലും ടീം ബസിലും വരെ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധ നേടിയത്.