LIFELife Style

അവള്‍ക്ക് കുറച്ചിലാണ്! ഭര്‍ത്താവിന്റെ ജോലി മറച്ചുവെച്ച യുവതി; സ്റ്റാഫിനോട് പൊട്ടിത്തെറിച്ച് ഉര്‍വ്വശി

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരം. ഒരുകാലത്ത് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു ഉര്‍വ്വശി. അഭിനയത്തില്‍ ഇന്നും ഉര്‍വ്വശി തന്നെയാണ് ബെഞ്ച് മാര്‍ക്ക്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് ഉര്‍വ്വശിയെ കണക്കാക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരൊക്കെ പ്രയോഗത്തില്‍ വരും മുമ്പേ അത്തരത്തിലുള്ള സ്വാധീനമുണ്ടായിരുന്നു ഉര്‍വ്വശിയ്ക്ക്.

ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാറാണ് ഉര്‍വ്വശി. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് ഉര്‍വ്വശിയുടെ ശീലം. തനിക്ക് ചുറ്റുമുള്ളവരെ ഒരമ്മയെ പോലെ ശകാരിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന ഉര്‍വ്വശിയെ കാണാം.

Signature-ad

ഒരിക്കല്‍ തന്റെ സ്റ്റാഫില്‍ ഒരാളോട് താന്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ച് ഉര്‍വ്വശി സംസാരിച്ചു. തന്റെ ജോലിക്കാരിയായ പെണ്‍കുട്ടിയെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് ഉര്‍വ്വശി സംസാരിക്കുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ മുമ്പ് ഉര്‍വ്വശി ആ കഥ പങ്കുവെക്കുന്നത്.

”എന്റെ കൂടെ സ്റ്റാഫ് ആയി വര്‍ക്ക് ചെയ്യുന്ന തമിഴ് പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തി. എന്താണ് ജോലിയെന്ന് ചോദിച്ചപ്പോള്‍ ബിസിനസാണ്, ഷോപ്പ് ഉണ്ടെന്ന് പറഞ്ഞു. എന്ത് ഷോപ്പ് ആണെന്ന് ഞാന്‍ ചോദിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞ് ആ പയ്യന്‍ എന്റെയടുത്ത് വന്ന് എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ തരണം താനിപ്പോള്‍ ഫ്രീയായിട്ട് ഇരിക്കുകയണെന്ന് പറഞ്ഞു. അപ്പോള്‍ ഷോപ്പ് എന്താക്കുമെന്ന് ഞാന്‍ ചോദിച്ചു. അത് വേറെ ആള്‍ നോക്കിക്കോളും, ഞാന്‍ വെറുതെ ഇരിക്കുകയാണ്. ഞാന്‍ നിങ്ങളുടെ കൂടെ വരാമെന്ന് പറഞ്ഞു” ഉര്‍വ്വശി പറയുന്നു.

”തുണിക്കടയോ മറ്റോ ആകുമെന്നാണ് ഞാന്‍ കരുതിയത്. നിങ്ങള്‍ക്ക് ഈ ജോലി ശരിയാകുമോ എന്ന് ഞാന്‍ ചോദിച്ചു. അത് കുഴപ്പമില്ലെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഒരാഴ്ചയൊക്കെ കഴിഞ്ഞപ്പോള്‍ എന്ത് ഷോപ്പാണ് ഇട്ടിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇസ്തിരി വണ്ടിയാണ്, പക്ഷെ അത് ആരോടും പറയരുതെന്ന് അവള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ആരും കാണാത്ത ഒരു സ്ഥലത്താണ് വണ്ടി ഇട്ടിരിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ഇവിടെ നിന്നാല്‍ ആരെങ്കിലും കാണുമെന്ന് പറയും. അങ്ങനെ ഞാന്‍ അറ്റത്ത് പോയി നില്‍ക്കും. ആ ജോലി അവള്‍ക്ക് മാനക്കേടാണ് അതിനാലാണ് ഇവിടെ വന്നതെന്നും പറഞ്ഞു”.

ഞാന്‍ ആ പെണ്ണിനെ വിളിച്ച് നല്ല ചീത്ത പറഞ്ഞു. അധ്വാനിച്ച് ജീവിക്കുന്നതില്‍ അഭിമാനിക്കണം. അത് എന്ത് ജോലിയായാലും ശരി. ചില അച്ഛന്മമാര്‍ക്കാണ് മക്കള്‍ ചെറിയ ജോലി ചെയ്യാന്‍ പാടില്ല. വലിയ ജോലി ചെയ്യണം. ഇല്ലെങ്കില്‍ മോശമാണ്. ഈയ്യൊരു ബോധം ഉണ്ടാക്കിയെടുത്ത് മക്കള്‍ ഒരു വഴിക്കും പോകാതെയാക്കുമെന്നും ഉര്‍വ്വശി തുറന്നടിക്കുന്നുണ്ട്.

തന്റെ പത്താം വയസില്‍ ബാലതാരമായാണ് ഉര്‍വ്വശി കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് നായികയാകുന്നത്. തമിഴിലൂടെയാണ് ഉര്‍വ്വശി നായികയായി കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ മലയാളത്തിലേക്കുമെത്തി. അധികം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ നായികയായി മാറാന്‍ ഉര്‍വ്വശിയ്ക്ക് സാധിച്ചു. ഒരേ സമയം തമിഴിലും മലായളത്തിലുമെല്ലാം സൂപ്പര്‍ ഹിറ്റ് നായികയായി നിറഞ്ഞു നില്‍ക്കാന്‍ ഉര്‍വ്വശിയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒരു ദേശീയ പുരസ്‌കാരവും രണ്ട് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഉര്‍വ്വശിയെ തേടിയെത്തിയിട്ടുണ്ട്.

സൂപ്പര്‍ നായികയായിരിക്കെ തന്നെ വലിപ്പച്ചെറുപ്പം നോക്കാതെ സഹനടിയാകാനും തന്നേക്കാളും താരമൂല്യം കുറഞ്ഞ നായകന്മാരുടെ നായികയാകാനുമെല്ലാം ഉര്‍വ്വശി തയ്യാറായിരുന്നു. ഉര്‍വ്വശിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ ഉള്ളൊഴുക്കാണ്. പാര്‍വ്വതി തിരുവോത്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉര്‍വ്വശിയും പാര്‍വ്വതിയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു ചിത്രത്തില്‍. എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി ആണ് ഉര്‍വ്വശിയുടെ പുതിയ സിനിമ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: