ശ്രീദേവിയെക്കുറിച്ച് പറഞ്ഞത് അച്ചട്ടായി, മരണം പ്രവിചിച്ച് ന്യൂമറോളജി!

ബോളിവുഡില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ആദ്യമായി സ്വന്തമാക്കിയ നായികനടിയാണ് ശ്രീദേവി. താരറാണി പദത്തിലിരിക്കെയുള്ള നടിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 2018 ഫെബ്രുവരി 24നാണ് ശ്രീദേവി മരിച്ചത്. താരത്തിന്റെ മരണത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള ജ്യോതിഷപ്രവചനമാണ് ശ്രദ്ധനേടുന്നത്.
ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ച ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ച നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ മുങ്ങിമരണമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അബോധാവസ്ഥയിലാണ് നടി ബാത്ത്ടബ്ബില്‍ വീണതെന്നും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍, 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണമുയര്‍ന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത ഡയറ്റിങ് ശീലമാക്കിയിരുന്ന ശ്രീദേവി ഇടയ്ക്കിടെ തലകറങ്ങി വീഴാറുണ്ടായിരുന്നു എന്നായിരുന്നു ബോണിയുടെ വിശദീകരണം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ജ്യോതിഷ പ്രകാരമുള്ള വാദങ്ങളാണ് ശ്രദ്ധനേടുന്നത്.
1963 ഓഗസ്റ്റ് 13നാണ് ശ്രീദേവി ജനിച്ചത്. ശ്രീദേവിയുടെ ന്യൂമറോളജി നമ്പര്‍ നാല് ആണ്. ഈ സംഖ്യയിലുള്ളവരുടെ മരണം അപ്രതീക്ഷിതമായിരിക്കുമെന്നാണ് ജ്യോതിഷ വാദങ്ങള്‍. അപ്രതീക്ഷിത മരണം, അപകട മരണം തുടങ്ങിയ ഇവര്‍ക്ക് സംഭവിക്കാന്‍ ഇടയുണ്ട്. പലപ്പോഴും മരണത്തില്‍ ദുരൂഹതയുമുണ്ടാവുമെന്നും ജ്യോതിഷത്തില്‍ പറയുന്നുവെന്ന വാദങ്ങളാണ് ഉയരുന്നത്.