Life Style

    • പ്രസവത്തോടെ സ്മിത മരിച്ചു, വേദന മറക്കാന്‍ രേഖയുമായി അവിഹിതം; കാര്യം കഴിഞ്ഞപ്പോള്‍ ആദ്യ ഭാര്യയിലേക്ക് മടക്കം

      ബോളിവുഡിലെ ഐക്കോണിക് നായികയാണ് രേഖ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളില്‍ ഒരാള്‍. തന്റെ സിനിമകളിലെ പ്രകടനങ്ങള്‍ പോലെ തന്നെ രേഖയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ ഇഷ്ടത്തിന് അനുസരിച്ചിരുന്ന രേഖ എന്നും പൊതുബോധത്തെ വെല്ലുവിളിച്ചു കൊണ്ടേയിരുന്നു. സിനിമയേക്കാള്‍ നാടകീയവും സംഭവ ബഹുലവുമായിരുന്നു രേഖയുടെ ജീവിതം. രേഖയുടെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്. അമിതാഭ് ബച്ചനടക്കമുള്ള രേഖയുടെ പ്രണയങ്ങള്‍ ഇന്നും ഗോസിപ്പ് കോളങ്ങള്‍ ഭരിക്കുന്നവയാണ്. ബച്ചനുമായുള്ള രേഖയുടെ ബന്ധം ഇപ്പോഴും അവസാനിക്കാത്ത ചര്‍ച്ചയാണ്. അതേസമയം രേഖയുടെ, ഇന്ന് പലരും മറന്ന ബന്ധമാണ് രാജ് ബബ്ബറുമായുള്ളത്. വിശദമായി വായിക്കാം തുടര്‍ന്ന്. തങ്ങളുടെ ജീവിതത്തിലെ മോശം സമയത്തിലൂടെ കടന്നു പോകുന്ന സമയത്താണ് രേഖയും രാജ് ബബ്ബറും കണ്ടുമുട്ടുന്നത്. വലിയൊരു പ്രണയതകര്‍ച്ച നേരിടുകയായിരുന്നു രേഖ. രാജ് ബബ്ബറാകട്ടെ തന്റെ ഭാര്യ സ്മിത പാട്ടീലിന്റെ വേര്‍പാടിന്റെ വേദനലയിലുമായിരുന്നു. പ്രസവസമയത്തുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്മിത പാട്ടീല്‍ മരിക്കുന്നത്. സ്മിതയുടെ മരണം രാജ് ബബ്ബറിനെ…

      Read More »
    • കൊതുകും ഈച്ചയും പറപറക്കും; ഒരു കഷ്ണം ഏലയ്ക്ക മതി…

      കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം പരത്തുന്ന ജീവിയാണ് കൊതുക്. കൊതുക് കുത്തുന്നതിലൂടെ പലര്‍ക്കും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എത്രതന്നെ ശ്രമിച്ചാലും കൊതുക് എപ്പോഴും വീട്ടിലും പരിസരത്തും ഉണ്ടാകും. ഇതിനെ തുരത്താനായി പല തരത്തിലുള്ള കെമിക്കലുകളാണ് നമ്മളില്‍ പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ദീര്‍ഘനാള്‍ ഇങ്ങനെ ചെയ്യുന്നത് മനുഷ്യരില്‍ പല തരത്തിലുള്ള രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കെമിക്കലുകള്‍ ഇല്ലാതെ കൊതുകുകളെയും ഈച്ചയെയും തുരത്തുന്ന വഴി പരിചയപ്പെടാം. ആവശ്യമായ സാധനങ്ങള്‍ പഞ്ഞി – ഒരു പിടി ഗ്രാമ്പു – 4 എണ്ണം കറുവപ്പട്ട – 1 കഷ്ണം പെരുംജീരകം – 20 എണ്ണം വയണയില ഉണക്കിയത് – ചെറിയ കഷ്ണം വെളിത്തുള്ളിയുടെ തോല് – ചെറിയ കഷ്ണം ഏലയ്ക്കയുടെ തോല് – 2 എണ്ണത്തിന്റേത് കോട്ടണ്‍ തുണി – 1 എണ്ണം എള്ളെണ്ണ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഞ്ഞി നന്നായി വിടര്‍ത്തി എടുത്ത ശേഷം അതിനുള്ളിലേക്ക് ഗ്രാമ്പു, കറുവപ്പട്ട,…

      Read More »
    • ‘പുഷ്പ ഫെയിം’ ദാലി ധനഞ്ജയ വിവാഹിതനായി; വധു ഡോക്ടറാണ്‌

      തെന്നിന്ത്യന്‍ താരം ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടര്‍ ധന്യതാ ഗൗരക്ലറാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മൈസൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വിവാഹസ്ത്കാരം സംഘടിപ്പിച്ചിരുന്നു.കന്നഡ, തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദാലി ധനഞ്ജയ. സിനിമ നിര്‍മാതാവ് കൂടിയാണ്. 2013 ല്‍ പുറത്തിറങ്ങിയ ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും ഭാഗമായിരുന്നു. ഉത്തരകാണ്ഡ എന്ന കന്നഡ ചിത്രമാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്.  

      Read More »
    • വീട്ടില്‍ ഈ ചെടികള്‍ തനിയെ വളരുന്നുണ്ടോ, ധനസ്ഥിതിയും ദൈവാനുഗ്രഹവും ഒറ്റനോട്ടത്തില്‍ അറിയാം

      ഐശ്വര്യപൂര്‍ണമായ, ധനതടസമില്ലാത്ത ജീവിതത്തിനും സന്തോഷത്തിനും വേണ്ടി മനുഷ്യര്‍ എത്ര കഷ്ടപ്പെടാനും തയ്യാറാകും. എന്നാലും പലപ്പോഴും ചെറിയ നിര്‍ഭാഗ്യങ്ങളാല്‍ അത് സാധിക്കാതെ വരും. ഹൈന്ദവ വിശ്വാസപ്രകാരം ആചാര്യന്മാര്‍ ഐശ്വര്യം ലഭിക്കാന്‍ പലകാര്യങ്ങളും നിഷ്‌കര്‍ഷിക്കാറുണ്ട്. വാസ്തുശാസ്ത്രപ്രകാരവും അത്തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യം വരും എന്ന് വിശ്വസിക്കപ്പെടുന്നു. വീടിന്ചുറ്റും ചില ചെടികള്‍ വളരുന്നത് ശ്രദ്ധിക്കാതെ വെട്ടിക്കളഞ്ഞാല്‍ ചിലപ്പോള്‍ നിര്‍ഭാഗ്യവും ദോഷവുമുണ്ടാകുമെന്ന് പണ്ഡിതര്‍ പറയുന്നു. വിശ്വാസമനുസരിച്ച് അമംഗള നാശകനും വിഘ്‌നേശ്വരനുമാണ് ഗണപതി. വീട്ടുവളപ്പില്‍ മുക്കുറ്റിച്ചെടി നന്നായി വളരുന്നുണ്ടെങ്കില്‍ അത് ഐശ്വര്യമാണ്. കാരണം മുക്കുറ്റിയില്‍ ഗണപതി ദേവന്റെ അനുഗ്രഹം വേണ്ടത്ര അടങ്ങിയിരിക്കുന്നതായാണ് വിശ്വാസം. മറ്റൊരു ചെടിയാണ് തുളസി. ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രാരാധനയില്‍ വലിയ സ്ഥാനമാണ് തുളസിച്ചെടിക്കുള്ളത്. തുളസിക്കതിര്‍ ചൂടുന്നതും ഈശ്വരന് തുളസിമാല സമര്‍പ്പിക്കുന്നതുമെല്ലാം അത്തരം വിശ്വാസത്താലാണ്. നമ്മുടെ നാട്ടിലെ തനത് ചികിത്സാ രീതിയിലും തുളസിയ്ക്ക് സ്ഥാനമുണ്ട്. അണുബാധ അകറ്റാനും ജന്തുക്കള്‍ കടിച്ചതുമൂലമുള്ള പ്രശ്‌നം തടയാനും തുളസിയിലയോ നീരോ മഞ്ഞളിനൊപ്പം നാട്ടിന്‍പുറങ്ങളില്‍ പുരട്ടാറുണ്ട്. തുളസി വീട്ടില്‍ തനിയെ മുളച്ചാല്‍…

      Read More »
    • രണ്ടാം ഭാര്യയുടെ ‘പ്രേതത്തെ’ ഭയന്ന് 36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍!

      രണ്ടാം ഭാര്യയുടെ ആത്മാവിനെ ഭയന്ന് ഒരാള്‍ സ്ത്രീയായി ജീവിക്കാന്‍ തുടങ്ങിയിട്ട് 36 വര്‍ഷങ്ങളായി. സിനിമാ കഥയൊന്നുമല്ല. സംഭവം ഉള്ളതാണ്. യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഈ വിചിത്ര ജീവിതം നയിക്കുന്നത്. ഒരു പുരുഷനെപ്പോലെ ജീവിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് ഇയാള്‍ ഇക്കഴിഞ്ഞ കാലമൊക്കെ സ്ത്രീയായി സാരി ഉടുത്ത് ജീവിക്കുന്നത്. മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ ഒമ്പത് ആണ്‍മക്കളില്‍ ഏഴുപേര്‍ മരിച്ചുപോയെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആ നാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്നാണ് ഇത്. ചിലര്‍ ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി കണക്കാക്കുമ്പോള്‍, ചിലര്‍ ഇത് പ്രേതബാധയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു. അതേസമയം, പലരും ഇതിനെ അന്ധവിശ്വാസവുമായി ബന്ധപ്പെടുത്തുകയും ഈ വ്യക്തിക്ക് ശരിയായ ഉപദേശവും ചികിത്സയും ആവശ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

      Read More »
    • സ്‌റ്റൈലിഷ് ലുക്കില്‍ മൊണാലിസ കേരളത്തില്‍, വാലന്റൈന്‍ സമ്മാനമായി മാലയണിച്ച് ബോച്ചെ

      കോഴിക്കോട്: മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ചെമ്മണൂര്‍ ജ്വല്ലറിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്. 15 ലക്ഷം രൂപയാണ് മോനി ഭോസ്ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂര്‍ നല്‍കിയതെന്നാണ് വിവരം. വാലന്റൈന്‍സ് ഡേ സമ്മാനമായി ബോബി ചെമ്മണൂര്‍, മോനിയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു കൊടുത്തി. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു.

      Read More »
    • സാധാരണ ഒരു വീടല്ല എന്റേത്, അച്ഛന്‍ നക്സലൈറ്റായിരുന്നു; സഹോദരി സന്യാസം സ്വീകരിച്ചതിനെപ്പറ്റി നിഖില

      അടുത്തിടെയാണ് നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഒപ്പം സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും പങ്കുവച്ചു. അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സഹോദരി സന്യാസം സ്വീകരിച്ചതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നിഖില. ‘നിങ്ങളിത് ഇപ്പോഴല്ലേ കേള്‍ക്കുന്നത്. പെട്ടെന്നൊരു ദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതൊന്നുമല്ല. എന്റെ ചേച്ചിയായതാണ് അവള്‍ക്ക് ഈയടുത്തുണ്ടായ ഈ ബുദ്ധിമുട്ടിന് കാരണം. അവള്‍ ഭയങ്കര എഡ്യുക്കേറ്റഡാണ്. അക്കാദമിക്കായി നമ്മളെക്കാള്‍ മുകളില്‍ നില്‍ക്കുന്നയാളാണ്, ബുദ്ധിയുള്ളയാളാണ്. അവളുടെ ലൈഫില്‍ അവളെടുക്കുന്ന ഒരു ചോയിസിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് 36 വയസായി. അങ്ങനെയുള്ള ആള്‍ അവരുടെ ലൈഫില്‍ ഒരു തീരുമാനമെടുക്കുന്നത് നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. അവള്‍ ആരോടും പറയാതെ പെട്ടെന്നൊരു ദിവസം പോയതല്ല. ശാസ്ത്രമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി എല്ലാം ചെയ്തിട്ടാണ് പോയത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി നമ്മള്‍…

      Read More »
    • ‘അന്ന് എന്റെ ഷൂ വാങ്ങി മമ്മൂട്ടി നദിയിലേക്ക് വലിച്ചെറിഞ്ഞു, ശേഷം’…

      മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും സലീം കുമാറും. വളരെ അടുത്ത സൗഹൃദമാണ് ഇരുവരും സൂക്ഷിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സലീം കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. പണ്ട് മമ്മൂട്ടിക്കും മറ്റ് താരങ്ങള്‍ക്കും ഒപ്പം വിദേശയാത്ര പോയ അനുഭവമാണ് താരം പങ്കുവച്ചത്. 2000ലാണ് മമ്മൂട്ടിയുടെ കൂടെ അമേരിക്കയില്‍ പോകുന്നതെന്നും സലീം കുമാര്‍ പറഞ്ഞു. ‘2000ലാണ് മമ്മൂട്ടിയുടെ ഒപ്പം അമേരിക്കയില്‍ പോകുന്നത്. മമ്മൂട്ടിയെ അന്ന് എനിക്ക് അത്ര അറിയില്ലായിരുന്നു. പക്ഷേ ആ യാത്രയിലൂടെ നല്ല സൗഹൃദം സൃഷ്ടിക്കാനായി. അന്ന് ഞാന്‍ ഒരു ഷൂ ധരിച്ചിരുന്നു. ആ ഷൂ കീറിയതാണോയെന്ന് മമ്മൂട്ടി ചോദിച്ചു. കീറിയതല്ല അല്‍പം പഴയ ഷൂവാണെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പിന്നാലെ എന്നോട് ഷൂ അഴിക്കാന്‍ പറഞ്ഞു. ഷൂ അഴിച്ച് കൊടുത്തപ്പോള്‍ അത് അവിടത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞു. ശേഷം എന്നോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് വിലകൂടിയ ഒരു ഷൂ വാങ്ങി തന്നു’,- സലീം കുമാര്‍ വ്യക്തമാക്കി.…

      Read More »
    • അടിമുടി മാറി ജ്യോതി കൃഷ്ണ; സെറ്റും മുണ്ടും ഉടുത്ത് വന്ന ദുല്‍ഖറിന്റെ ആ പഴയ നായിക തന്നെയാണോ ഇത്?

      വിരലിലെണ്ണാവുന്നത്ര സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, ജ്യോതി കൃഷ്ണ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാണ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളും, പുതിയ പുതിയ ഫോട്ടോകളും പങ്കുവച്ച് ജ്യോതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അങ്ങനെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് നടി പങ്കുവച്ച പുതിയ ഫോട്ടോ അല്പം ഗ്ലാമര്‍ ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ജ്യോതി കൃഷ്ണ പങ്കുവച്ചിരിയ്ക്കുന്നത്. ഈ മാറ്റം ആളുകള്‍ക്ക് കൗതുകമാണ്. ദുബായ് മാളില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ബോള്‍ഡ് ബ്യൂട്ടി, ബോള്‍ഡ് വിവന്‍ എന്നിങ്ങനെ ഹാഷ് ടാഗുകള്‍ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കണ്ട ആ നടി തന്നെയാണോ ഇതെന്നാണ് ആരാധകര്‍ക്ക് സംശയം. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ലാസ്റ്റ് ബെഞ്ച്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഡോള്‍സ്, ഇത് ലിസമ്മയുടെ വീട് എന്നിങ്ങനെ നിരവധി സിനിമകള്‍ ചെയ്തു. പക്ഷേ…

      Read More »
    • ദാമ്പത്യത്തില്‍ സംഭവിച്ചത് ആ സിനിമയില്‍ നടന്നതോ? മൂന്ന് വര്‍ഷം പിരിഞ്ഞു കഴിഞ്ഞു…

      മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, എസ്റ, ലൂസിഫര്‍, തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളില്‍ വിരിഞ്ഞവയാണ്. സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുജിത് വാസുദേവ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. നടി മഞ്ജു പിള്ളയായിരുന്നു സുജിത്തിന്റെ ഭാര്യ. ഈയ്യടുത്തായിരുന്നു ഇരുവരും വിവാഹമോചിതരാകുന്നത്. 2000 ലായിരുന്നു വിവാഹം. 2024ലാണ് വിവാഹ ബന്ധം വേര്‍പെടുത്തുന്നത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജിത് വാസുദേവ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. താന്‍ സംവിധാനം ചെയ്ത സിനിമയായ ജെയിംസ് ആന്റ് ആലീസ് ജീവിതത്തില്‍ പ്രതിഫലിച്ചുവോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുജിത് വാസുദേവ്. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”പ്രതിഫലിച്ചിരുന്നുവെങ്കില്‍ നേരെ തിരിച്ചായിരിക്കുമല്ലോ സംഭവിക്കുക. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹമോചിതരുമായി.…

      Read More »
    Back to top button
    error: