LIFELife Style

15 വര്‍ഷം നീണ്ട പ്രണയം, ബാല്യകാല സുഹൃത്ത് ഇനി ജീവിത പങ്കാളി; വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിനയ

തെന്നിന്ത്യന്‍ താരം അഭിനയ വിവാഹിതയാകുന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബാല്യകാല സുഹൃത്താണ് പ്രതിശ്രുത വരനെന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും ആരാണ് ആള്‍ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. വിവാഹ നിശ്ചയ മോതിരമണിഞ്ഞ ഇരുവരുടെയും കൈകകളുടെ ചിത്രമാണ് അഭിനയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം,

വെഗേശന കാര്‍ത്തിക് (സണ്ണി വര്‍മ്മ) എന്നാണ് വരന്റെ പേര്. ഇരുവരും ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രവും താരം പങ്കുവച്ചു. പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വിവാഹം ഉണ്ടാകും. മാര്‍ച്ച് 9നായിരുന്നു വിവാഹ നിശ്ചയം. കേള്‍വിയും സംസാരശേഷിയുമില്ലാതെ, കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെണ്‍കുട്ടിയാണ് അഭിനയ. 17 വര്‍ഷമായി സിനിമയില്‍ സജീവമായി അഭിനയ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി 50ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2009ല്‍ പുറത്തിറങ്ങിയ നാടോടികള്‍ ആണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം.

Signature-ad

ഐസക് ന്യൂട്ടണ്‍ സണ്‍ ഒഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ് നായകനായ പണി എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.

Back to top button
error: