Life Style
-
ഡിസിപ്ലിന് ഉള്ളവരായതുകൊണ്ടല്ല, അടി പേടിച്ചിട്ടാണ് അവര് അടുക്കാത്തത്! ‘ബാലയ്യ’ ബൗണ്സേഴ്സിനെ വെക്കാത്തതിന് പിന്നില്!
തെലുങ്ക് സിനിമയില് മാസ് ഫാന് ഫോളോയിങ്ങുള്ള എല്ലാ നായകന്മാരും നായികമാരും ബൗണ്സര്മാരുടെ സഹായത്തോടെയാണ് പരിപാടികളില് പങ്കെടുക്കുന്നത്. അല്ലാത്തപക്ഷം ആരാധകര് തടിച്ച് കൂടി താരങ്ങള്ക്ക് ഒരടി ചലിക്കാന് പറ്റാതെയാകും. സെല്ഫികള്ക്കും ഷെയ്ക്ക് ഹാന്റ് നല്കാനും ആരാധകര് ചുറ്റും കൂടി പലപ്പോഴും സൂപ്പര് താരങ്ങള്ക്ക് ശാരീരികമായി പരിക്കേല്ക്കുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ആരാധന പ്രകടിപ്പിച്ച് അടുത്ത് കൂടുന്നവരില് ചിലരെങ്കിലും ശാരീരിക ഉപദ്രവങ്ങള് നടത്തുന്നത് ശ്രദ്ധയില്പ്പെട്ടതോടെയാണ് ബൗണ്സേഴ്സിനെ ഒപ്പം കൂട്ടി തുടങ്ങിയത്. ഇന്ത്യന് സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാന് എത്തുമ്പോള് ബൗണ്സേഴ്സിനെ വെക്കാറുണ്ട്. ചിലപ്പോഴൊക്കെ ബൗണ്സേഴ്സ് ഉണ്ടെങ്കില് പോലും നിയന്ത്രിക്കാന് പറ്റാത്ത ക്രൗഡാണ് പല വേദികളിലും ഉണ്ടാകാറുള്ളത്. മോഹന്ലാല്, മമ്മൂട്ടി, ദുല്ഖര് സല്മാന് പോലുള്ള താരങ്ങള് ബൗണ്സേഴ്സ് ഒപ്പമുണ്ടായിട്ട് പോലും ക്രൗഡില് കുടുങ്ങി പോയിട്ടുള്ളവരാണ്. തെലുങ്കിലെ യുവതാരങ്ങള് പോലും ബൗണ്സേഴ്സിനൊപ്പമാണ് പരിപാടികളില് പങ്കെടുക്കാന് എത്തുന്നത്. എന്നാല് ഒരു സൂപ്പര് താരം മാത്രം ബൗണ്സേഴ്സിനെ ഒപ്പം കൊണ്ട് നടക്കാറില്ല. അത് മറ്റാരുമല്ല നാല്പ്പത് വര്ഷത്തോളമായി തെലുങ്ക്…
Read More » -
”റൂമിലേക്ക് ഓടിപ്പോയി ചര്ദ്ദിച്ചു, നൂറു തവണ വായ കഴുകി, നടന് മാപ്പ് പോലും പറഞ്ഞു”!
തൊണ്ണൂറുകളില് ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില് ഒരാളായിരുന്നു രവീണ ടണ്ഠന്. എന്നാല് തന്റെ കരിയര് ഉടനീളം സിനിമയില് ചുംബന രംഗങ്ങള് ചെയ്യില്ലെന്ന നയം എടുത്ത നടിയാണ് രവീണ. കരിയറിലെ സുവര്ണ്ണകാലത്തും ഇപ്പോഴും അത് രവീണ പാലിക്കുന്നുണ്ട്. രവീണയുടെ മകള് റാഷ തദാനി ബോളിവുഡില് അരങ്ങേറ്റം കുറിക്കാന് ഒരുങ്ങുകയാണ്. സ്ക്രീനില് ചുംബന രംഗത്തില് അഭിനയിക്കാന് താന് ഒരിക്കലും തയ്യാറായിരുന്നില്ലെന്നും, നോ കിസിംഗ് എന്ന അതേ നിയമം തന്റെ മകള്ക്ക് ബാധകമല്ലെന്ന് രവീണ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ കരിയറിലെ ആദ്യകാല സംഭവത്തെ കുറിച്ച് സൂചിപ്പിച്ച രവീണ, സ്ക്രീനില് തനിക്ക് ഇഷ്ടപ്പെടാത്തത് ഒരിക്കലും റാഷ ചെയ്യരുതെന്ന് ഊന്നിപ്പറഞ്ഞു. സ്ക്രീനില് ഒരു നടനെ ചുംബിക്കുന്നത് മകള്ക്ക് അനായാസമാണെന്ന് തോന്നിയാല് തനിക്ക് പ്രശ്നമില്ലെന്നും രവീണ കൂട്ടിച്ചേര്ത്തു. തന്റെ കാലത്ത് കരാര് എഴുതി പറഞ്ഞില്ലെങ്കിലും താന് ഒരിക്കലും ഒരു സഹനടനെ സ്ക്രീനില് ചുംബിക്കില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു എന്ന് രവീണ പറയുന്നു. തനിക്ക് ഒരിക്കല് സംഭവിച്ച അനുഭവവും നടി വ്യക്തമാക്കി.…
Read More » -
യുവ നടന്മാരുടെ കാര്യം അതിലും മോശമാണ്, ചിലര്ക്ക് നീരസവുമുണ്ട്! തുറന്നടിച്ച് പാര്വതി തിരുവോത്ത്
അഭിപ്രായങ്ങള് തുറന്ന് പറയേണ്ടി വന്നതിന്റെ പേരില് കരിയറില് വലിയ നഷ്ടങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകാന് നടി പാര്വതി തിരുവോത്തിന് കഴിഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിയുടെ രൂപീകരണം, ഹേമ കമ്മിറ്റി റിപ്പോര്ട്ട് തുടങ്ങി മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ സംഭവങ്ങളിലെല്ലാം പാര്വതി മുന്നിലുണ്ടായിരുന്നു. എന്നും തന്റേതായ തീരുമാനങ്ങളില് ഉറച്ച് നിന്ന പാര്വതിക്ക് സിനിമാ ലോകത്ത് ശത്രുക്കളുമുണ്ട്. കടുത്ത സൈബര് ആക്രമണം ഒന്നിലേറെ തവണ നടിക്ക് നേരിടേണ്ടി വന്നു. എന്നാല് ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ട് മുന്നോട്ട് പോകാന് പാര്വതിക്ക് സാധിക്കുന്നു. മലയാള സിനിമാ രംഗത്ത് വലിയ മാറ്റങ്ങള് കൊണ്ട് വരാന് ഡബ്ല്യുസിസി അംഗങ്ങള്ക്ക് സാധിച്ചിട്ടുണ്ട്. സൂപ്പര്സ്റ്റാറുകള്ക്ക് നേരെ ജനങ്ങളുടെ ചോദ്യങ്ങള് വരാന് പോലും ഇവരുടെ പ്രവര്ത്തനങ്ങള് കൊണ്ട് സാധിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്ക്ക് പിന്നാലെ അമ്മ സംഘടന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്ലാല് രാജിവെക്കുക പോലുമുണ്ടായി. മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും മലയാളത്തിലെ യുവ താരങ്ങളില് പലരും…
Read More » -
വീടിന്റെ പ്രധാന വാതില് ഈ രീതിയിലാണോ നിര്മ്മിച്ചിരിക്കുന്നത്? ഗൃഹനാഥന് ദോഷം…
ചെറുതോ വലുതോ ആയിക്കോട്ടെ, എല്ലാവരുടെയും ആഗ്രഹങ്ങളില് സ്വന്തം വീട് എന്ന സ്വപ്നത്തിന് മുന്പന്തിയില് തന്നെയാണ് സ്ഥാനം. എന്നാല് വീടുവയ്ക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വാസ്തുവിന്റെ കാര്യത്തില്. വാസ്തുവില് സംഭവിക്കുന്ന ചില ചെറിയ പിഴവുകള് പോലും കുടുംബാംഗങ്ങളെ കാര്യമായി ബാധിക്കാനിടയുണ്ട്. അതിലൊന്നാണ് വീടിന്റെ വാതിലും. വാസ്തു പ്രകാരം വീടിന്റെ വാതില് എങ്ങനെ നിര്മ്മിക്കണമെന്നും ഏതു സ്ഥാനത്ത് നിര്മ്മിക്കണമെന്നും വിശദമായി നിഷ്കര്ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ എവിടെയൊക്കെ നിഷിദ്ധമാണെന്നും. മുന്വാതിലിന് അകത്തും പുറത്തും തടസങ്ങള് ഉണ്ടാകുന്നത് ഗൃഹത്തിന് ഐശ്വര്യകരമല്ല. ഉദാഹരണത്തിനു വാതിലിനു നേരെ ഗോവണികള് (സ്റ്റെപ്പ്), തൂണുകള്, ഭിത്തികള്, കട്ടിളക്കാലുകള്, ജനല്ക്കാലുകള് എന്നിങ്ങനെയുള്ള തടസങ്ങള് വരുന്നതു ഗൃഹനാഥനു ദോഷങ്ങള് വരുത്തിവയ്ക്കും. ഗൃഹത്തിനുപുറത്തും ഇതുപോലുള്ള തടസങ്ങള് ശാസ്ത്രഹിതമല്ല. മുന്വാതിലിനു നേരെ തുളസിത്തറ, മുല്ലത്തറ, ഗേറ്റിന്റെ കാലുകള്, കിണര്, കുളം എന്നിവ ഗൃഹത്തില് താമസിക്കുന്നവര്ക്കു കര്ത്തവ്യതടസത്തെ പ്രദാനം ചെയ്യുമെന്നാണ് ശാസ്ത്രം.
Read More » -
ഇന്ന് ഉയര്ന്ന താപനില; 11 മുതല് വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര് സൂക്ഷിക്കണം, മുന്നറിയിപ്പ്
* പകല് 11 മുതല് വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില് കൂടുതല് സമയം തുടര്ച്ചയായി സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിര്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള് തുടങ്ങിയ പാനീയങ്ങള് പകല് സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ് വസ്ത്രങ്ങള് ധരിക്കുക. * പുറത്തിറങ്ങുമ്പോള് പാദരക്ഷകള് ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാര്ക്കറ്റുകള്, കെട്ടിടങ്ങള്, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള് (ഡംപിങ് യാര്ഡ്) തുടങ്ങിയ ഇടങ്ങളില് തീപിടുത്തങ്ങള് വര്ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര് ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്കരുതല് സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള് നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. * ചൂട് അധികരിക്കുന്ന സാഹചര്യത്തില് കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.…
Read More » -
സംഗീത സംവിധായകന് വിഷ്ണു വിജയ് വിവാഹിതനായി; വധു ഗായിക പൂര്ണിമ
സംഗീതസംവിധായകന് വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂര്ണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങില് പങ്കെടുത്തത്. ഡിസംബര് 31ന് ചെന്നൈയില് വച്ചായിരുന്നു വിവാഹം നടന്നത്. ദൂരദര്ശനില് വാര്ത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂര്ണിമ കണ്ണന്. നേരത്തെ റേഡിയോ ജോക്കിയായി പ്രവര്ത്തിച്ചിരുന്നു. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ശേഷം അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മന്സില്, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില് സജീവമായി. കഴിഞ്ഞ വര്ഷത്തെ സൂപ്പര്ഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു.
Read More » -
കുളിയില് മലയാളിയെ മറികടന്നത് ആര്? എന്തിനു വേണ്ടി?
കുളിക്കാത്ത ഒരു ദിവസം… അത് സങ്കല്പിക്കാന് പോലുമാവില്ല. മിക്കവരും ദിവസം ഒന്നില്ക്കൂടുതല് തവണ ഉറപ്പായും കുളിച്ചിരിക്കും. അതാണ് മലയാളികളും കുളിയും തമ്മിലുള്ള ബന്ധം. എന്നാല് കുളിയുടെ കാര്യത്തില് മലയാളികളെയും പിന്നിലാക്കി കുതിക്കുകയാണ് ബ്രസീല്. ലോകത്ത് ഏറ്റവും കൂടുതല് കുളിക്കുന്നതും ബ്രസീലുകാര് തന്നെയാണ്. ഇവിടത്തെ ആളുകള് ഒരാഴ്ച ശരാശരി 14 തവണയെങ്കിലും കുളിക്കും എന്നാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തില് വ്യക്തമായത്. കുളിക്കണക്കിലെ ആഗോള ശരാശരി അഞ്ചുമാത്രമാണെന്ന് ഓര്ക്കണം. കാന്താല് വേള്ഡ് പാനലാണ് ഗവേഷണത്തിന് പിന്നില് പ്രര്ത്തിച്ചത്. വൃത്തിയുടെ പേരില് വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ബ്രസീലുകാര് കുളിയെ ഇത്രയധികം സ്നേഹിക്കുന്നത് എന്ന് വിചാരിക്കരുതേ.കാലാവസ്ഥയാണ് ഇവരെ കുളിക്കാന് പ്രേരിപ്പിക്കുന്നത്. പലപ്പോഴും കടുത്ത ചൂടാണ് ഇവിടെ. രാജ്യത്തെ ശരാശരി താപനില 24.6 ഡിഗ്രി സെല്ഷ്യസാണ്. വര്ഷത്തിലെ ഒട്ടെല്ലാ മാസത്തിലും ഇത്രയധികം ചൂടുകാണുകയും ചെയ്യും. ബ്രസീലുകാരില് 99 ശതമാനവും കുളിക്കുമ്പോള് ജര്മ്മന്കാരില് 92 ശതമാനം പേര് മാത്രമാണ് കുളിക്കുന്നത്. അമേരിക്ക 90, ചൈന 85, ബ്രിട്ടണ് 83 ശതമാനം എന്നിങ്ങനെയാണ്…
Read More » -
ഒറ്റ വര്ഷം മൂന്ന് കിരീടങ്ങള്! അമേരിക്കന് സൗന്ദര്യ മത്സരങ്ങളില് തിളങ്ങി മലയാളി വീട്ടമ്മ
ന്യൂയോര്ക്ക്: യുഎസിലെ സൗന്ദര്യ വേദികളില് തിളങ്ങി മലയാളി യുവതി. ഒറ്റ വര്ഷം കൊണ്ട് മൂന്നു കിരീടങ്ങള് സ്വന്തമാക്കിയാണ് മൂന്നു കുട്ടികളുടെ അമ്മയായ സ്മിത ഭാസി സഞ്ജീവ് കുതിക്കുന്നത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിത കിരീടം ചാര്ത്തിയത്. നോര്ത്ത് കാരോലൈനയിലെ റാലിഹില് മേയില് നടന്ന സൗന്ദര്യ മത്സരത്തില് മിസിസ് യുഎസ്എ എടിഎ നോര്ത്ത് കാരോലൈനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. ജൂണില് അറ്റ്ലാന്റയിലെ ജോര്ജിയ വേള്ഡ് കോണ്ഗ്രസ് സെന്ററില് നടന്ന മിസിസ് യുഎസ്എ എടിഎ നാഷനല്സിലും കിരീടം നേടി. നവംബറില് ന്യൂ ജഴ്സിയില് നടന്ന മത്സരത്തില് മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കാരോലൈനയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം കടുത്ത മത്സരം നടക്കുന്ന മിസിസ് യുഎസ്എ യൂണിവേഴ്സ് മത്സരത്തിലെ ടോപ് ഫൈവില് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗന്ദര്യമത്സര രംഗത്തെ നേട്ടങ്ങള്ക്കപ്പുറം കുച്ചിപ്പുടി നര്ത്തകി കൂടിയാണ് സ്മിത. സ്മിതയുടെ നേട്ടങ്ങള്ക്ക് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം വേദനയുടെ ആഴക്കടല് നീന്തിയാണ് അവര് വിജയ തീരത്ത് അണഞ്ഞത്. സഹോദരന്റെ ദുരന്തപൂര്ണമായ…
Read More » -
ഞാന് ഗര്ഭിണിയല്ല, അത് വെറും ബിരിയാണി; ചര്ച്ചകളില് വ്യക്തത വരുത്തി പേളി
മൂന്നാമതും ഗര്ഭിണിയാണെന്ന പ്രചാരണങ്ങള് തള്ളി നടിയും അവതാരകയുമായ പേളി മാണി. ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ”ഞാന് ഗര്ഭിണിയല്ല, അത് വെറും ബിരിയാണിയാണ്”- എന്നായിരുന്നു പേളി കുറിച്ചത്. പുതിയ വീടിന്റെ പാലുകാച്ചല് വിഡിയോ പങ്കുവച്ചതിന് പിന്നാലെ പേളി മാണി മൂന്നാമതും ഗര്ഭിണിയാണെന്ന ചര്ച്ചകളാണ് താരത്തിന്റെ കമന്റ് ബോക്സില് നിറഞ്ഞത്. ഇതിനുള്ള പ്രധാന കാരണം, പേളിയുടെ വിഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് താരം മൂന്നാമതും ഗര്ഭിണിയാണെന്ന കമന്റുകള് പങ്കുവച്ചത്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല് ചടങ്ങ് നടന്നത്. ഞങ്ങള്ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷേ, അതിപ്പോള് പറയുന്നില്ല, വളരെ സ്പെഷലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോള് പറഞ്ഞാല് അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളി ?ഗര്ഭിണിയാണെന്ന രീതിയിലെ ചര്ച്ചകള് കമന്റ് ബോക്സില് നിറഞ്ഞു. അടുത്തിടെ നടനും പേളിയുടെയും…
Read More » -
നിങ്ങളുടെ വര്ക്ക് ലൈഫ് ബാലന്സ് അവതാളത്തിലാണോ? ഈ ചോദ്യങ്ങള് ശ്രദ്ധിക്കൂ…
ജോലിയും സ്വകാര്യ ജീവിതവും ബാലന്സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന് സാധിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അവധികളോ ഒഴിവുസമയങ്ങളോ ഇല്ലാതെ ഓവര്ടൈം ജോലിയുമായി കഷ്ടപ്പെടുന്നവരും നിരവധിയാണ്. ജീവിതത്തില് വര്ക്ക് ബാലന്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓര്മ്മിപ്പിക്കുകയാണ് ഡോ. സി ജെ ജോണ്. വര്ക്ക് ലൈഫ് ബാലന്സ് അവതാളത്തിലാണോ എന്ന് കണ്ടെത്താന് പത്ത് ചോദ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇതില് മൂന്നോ അതിലധികമോ ചോദ്യങ്ങള്ക്ക് അതെ എന്നാണ് ഉത്തരമെങ്കില് ജീവിതത്തിന്റെ ബാലന്സ് അവതാളത്തിലാണെന്നാണ് അര്ത്ഥമെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില് വര്ക്ക് ബാലന്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്; വര്ക്ക് ലൈഫ് ബാലന്സ് അവതാളത്തിലാണോ? ഈ പത്ത് ചോദ്യങ്ങള്ക്ക് സത്യസന്ധമായി സ്വയം ഉത്തരം കണ്ടെത്തുക… (1) തൊഴില് നേരം കഴിഞ്ഞാല് വേണ്ടത്ര ഉല്ലാസത്തിനും വിശ്രമത്തിനും നേരം കിട്ടുന്നില്ലെന്ന തോന്നലുണ്ടോ? (2) ഒപ്പം ചെലവഴിക്കാന് സമയം കണ്ടെത്താറില്ലെന്ന് വീട്ടുകാര് പരാതി പറയാറുണ്ടോ? (3) ആസ്വദിക്കുന്ന ഹോബികളില് ഏര്പ്പെടാന് പറ്റാത്ത…
Read More »