സില്‍ക്ക് ചിത്രത്തില്‍ നായകനായി, 17 ാം വയസില്‍ ജീവനൊടുക്കി; ഉര്‍വശി സഹോദരിമാരുമാരുടെ നന്ദുവിന് സംഭവിച്ചത് എന്ത്?

മലയാള സിനിമയില്‍ ചെറുപ്പം മുതല്‍ തന്നെ തിളങ്ങി നിന്ന സഹോദരി നടിമാരാണ് കലാരഞ്ജിനി, കല്പന, ഉര്‍വ്വശി. തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരായിരുന്നു മൂവരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016 ല്‍ കല്പനയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കലാരഞ്ജിനിയും ഉര്‍വശിയും ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഇവരില്‍ ഏറ്റവും ഇളയ ആളാണ് ഉര്‍വ്വശി.
ഇവര്‍ മൂന്നു പേര്‍ അല്ലാതെ ഇവരുടെ കുടുംബത്തില്‍ നിന്ന് മറ്റു രണ്ട് പേര്‍ കൂടി സിനിമയില്‍ ഉണ്ടായിരുന്നു. ഇവരുടെ സഹോദരന്മാരും സിനിമയിലെത്തി തിളങ്ങിയവരാണ്. കമല്‍ റോയ് ആണ് ഇവരുടെ ഒരു സഹോദരന്‍, ഇവരുടെ ഇളയ സഹോദരന്‍ നന്ദുവിനെ ചില മലയാളികളെങ്കിലും അറിയും. പ്രിന്‍സ് എന്നാണ് നന്ദുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് പ്രിന്‍സ്, നന്ദു എന്ന പേര് മാറ്റിയത്. ഒരു സിനിമയില്‍ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നന്ദു.

സില്‍ക് സ്മിത നായികയായി എത്തിയ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തിലാണ് നന്ദു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നന്നേ ചെറുപ്പത്തില്‍ സിനിമാ കരിയര്‍ ആരംഭിച്ച നന്ദു എന്ന കലാകാരന്‍ അകാലത്തില്‍ ഈ ലോകത്തോട് വിട പറയുകയായിരുന്നു. നന്ദു ആത്മഹത്യ ചെയ്യുകയായിരുന്നു 17-ാം വയസ്സിലായിരുന്നു നന്ദു തന്റെ ജീവനൊടുക്കിയത്. അകാലത്തില്‍ ആയിരുന്നു കല്‍പ്പന, കലാരഞ്ജിനി ഉര്‍വ്വശി സഹോദരിമാരുടെ ഈ സഹോദരനും വിടങ്ങിയത്. ഇവരുടെ മറ്റു സഹോദരനായ കമല്‍ റോയ് മരണപ്പെടുന്നത് ഇരുപത്തിയേഴാം വയസ്സിലാണ്.
പ്രിന്‍സ് എന്ന നന്ദുവിന്റെ ആത്മഹത്യയ്ക്ക് കാരണം പ്രണയ നൈരാശ്യമാണ് എന്ന് അക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനു പിന്നാലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് നന്ദു മയക്കു മരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നും ലഹരിക്ക് അടിമയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമായിരുന്നു.
എന്നാല്‍ ഇതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നായിരുന്നു പിന്നീട് പുറത്ത് വന്ന വിവരം. എന്നാല്‍, യഥാര്‍ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് നന്ദുവിന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ഒരു പഴയ അഭിമുഖത്തില്‍ ഉര്‍വ്വശി തന്റെ അനിയനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട് ആയിരുന്നു, അവന് എന്തും തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. ജീവിതത്തില്‍ തന്നെ മാനസികമായി തളര്‍ത്തിയ ഒരു സംഭവം നന്ദുവിന്റെ മരണമാണെന്നും ഉര്‍വശി വ്യക്തമാക്കിയിരുന്നു. പ്രേമനൈരാശ്യവും നന്ദുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നന്ദുവിന്റെ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. ഇന്നും നന്ദുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറയുമ്പോള്‍ ഉര്‍വ്വശിയുടെ ശബ്ദമിടറും.
തന്റെ സഹോദരന്‍ പ്രിന്‍സിന്റെ മരണം ആണ് ഏറ്റവും കൂടുതല്‍ കുടുംബത്തെ തകര്‍ത്തതെന്ന് കലാരഞ്ജിനിയും നേരത്തേ പറഞ്ഞിട്ടുണ്ട്. വീട്ടിലെ ഇളയ കുട്ടിയായിരുന്നത് കൊണ്ട് തന്നെ അവന്‍ എല്ലാവര്‍ക്കും ഒരു മകനെ പോലെയായിരുന്നുവെന്നും ഉര്‍വ്വശി നേരത്തേ പറഞ്ഞിരുന്നു. അത്രമാത്രം സ്‌നേഹിച്ച അവന്റെ മരണം വരുത്തിയ വേദനയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും ഉര്‍വ്വശി പറഞ്ഞിരുന്നു.