Life Style
-
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ഇതിലും നല്ല നിര്‍വചനം ഇനിയുണ്ടാവില്ല; ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ്ഇന്‍ റിലേഷന്‍ഷിപ്പുകളെന്ന് മോഹന്‍ ഭാഗവത്; വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നും ആര്‍എസ്എസ് മേധാവി
കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷനുകളെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ബന്ധത്തിന് വേറിട്ട നിര്‍വചനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. ഉത്തരരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെന്നാണ് മോഹന്‍ഭാഗവതിന്റെ നിര്‍വചനം. ഇത്രയും രസകരവും അര്‍ത്ഥവത്തായതുമായ ഒരു അര്‍ത്ഥമോ നിര്‍വചനമോ ലിവ് ഇന്‍ റിലേഷന് ഇതുവരെ ആരും നല്‍കിയിട്ടില്ലെന്ന് പറയാം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണു ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാല്‍ അതുമില്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ എങ്ങനെ നടക്കും- മോഹന്‍ ഭാഗവത് ചോദിച്ചു. ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ഒരു ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്ന…
Read More » -
‘മോഹന്‍ലാലിനെ പോലൊരാളെ വച്ച് സന്ദേശം പോലൊരു സിനിമ, ഇനിയതു നടക്കില്ല’; ദൂരെയാണെങ്കിലും ശ്രീനി ഒരു ധൈര്യമായിരുന്നു; ആ ധൈര്യം നഷ്ടമായി: സത്യന്‍ അന്തിക്കാട്
കൊച്ചി: സന്ദേശം പോലെ രാഷ്ട്രീയ ആക്ഷേപഹാസ്യം ചര്‍ച്ചയാക്കുന്നൊരു സിനിമ ശ്രീനിവാസനുമൊത്ത് പ്ലാന്‍ ചെയ്തിരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ പോലൊരാളെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനായിരുന്ന പദ്ധതി. ശ്രീനിവാസന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ചിത്രം ചെയ്യാന്‍ ധൈര്യമുണ്ടാകുമായിരുന്നു. ഇനി അത് നടക്കില്ലെന്നും സത്യന്‍ പറഞ്ഞു. ”സന്ദേശം പോലൊരു സിനിമ വേറെ ചെയ്യണമെന്ന് പല സ്ഥലത്ത് നിന്നും പറയുന്നു. അതിനെ പറ്റി ചിന്തിച്ചിരുന്നു. സന്ദേശം ഇറങ്ങിയ കാലത്തെ സാമൂഹിക അന്തരീക്ഷമല്ല ഇന്ന്. അന്ന് സഹിഷ്ണുത ഉണ്ടായിരുന്നു. നിരുപദ്രവമായ രീതിയിൽ നിഷ്കളങ്കനായ വ്യക്തി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണുന്ന കാഴ്ച സിനിമയാക്കാൻ ആലോചിച്ചിരുന്നു. മോഹൻലാലിനെ പോലൊരാള്‍ ചെയ്യുന്ന കഥാപാത്രം. രണ്ടും മൂന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതില്‍ ആരു പറയുന്നതാണ് ശരിയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാധാരണക്കാരന്‍റെ കഥയാണ് പ്ലാന്‍ ചെയ്തത്”, എന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. ”ശ്രീനിയിൽ നിന്നും പഠിച്ച പാഠങ്ങളാണ് സ്വയം തിരക്കഥ എഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥ സംവിധാനം ചെയ്യുമ്പോഴും സിനിമയുടെ നേട്ടത്തിനും നന്മയ്ക്കും ഉപയോഗിച്ചത്. ശ്രീനി…
Read More » -
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളുകാലം! ശമ്പള വര്‍ധന വരുന്നു; ശമ്പള കമ്മീഷനു പകരം കമ്മിറ്റിയെ ചുമതലപ്പെടുത്തും; കുടിശികയും നികത്തും; അലവന്‍സുകളിലും വര്‍ധന
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയില്‍ ഉടന്‍ തീരുമാനമായേക്കും. കുടിശികയും വേഗത്തില്‍ നികത്തുമെന്നു വിവരം. ശമ്പള കമ്മീഷന്‍ നിയമനവും ശിപാര്‍ശയും നടപ്പാക്കലും അനന്തമായി നീളുന്ന സാഹചര്യത്തില്‍ കമ്മീഷനു പകരം ശമ്പള കമ്മിറ്റിയെ ആകും ചുമതലപ്പെടുത്തുക. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതിയാകും തീരുമാനമെടുക്കുക. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ സാഹചര്യത്തില്‍ പ്രഖ്യാപനം വൈകില്ല. 2019 ഒക്ടോബറിലാണ് 11-ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 2021 മാര്‍ച്ച് മുതല്‍ വിതരണം ചെയ്തു. 2024 ജൂലൈ മുതല്‍ 12-ാം ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ ആകേണ്ടതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ പരിഷ്‌കരണത്തിന്റെ കുടിശിക നാലു ഗഡുക്കളായി വിതരണം ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇനിയും രണ്ടു ഗഡുക്കള്‍ നല്‍കാന്‍…
Read More » -
അഴിമതിക്ക് ചൈനയില്‍ തൂക്കുമരം ശിക്ഷ… പദ്ധതികളുടെ ഏറ്റെടുക്കലിലും വായ്പ അനുവദിക്കാനും മറ്റുമായി കൈക്കൂലി വാങ്ങിയത് 1290 കോടി രൂപ ; മുന്‍ ബാങ്കറെ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി…!
ബീജിംഗ്: വമ്പന്‍തുക കൈക്കൂലി വാങ്ങിയ അഴിമതിക്കേസില്‍ ബാങ്ക് മാനേജരെ തൂക്കിലേറ്റി ചൈന. ചൈന ഹുവാറോങ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിന്റെ മുന്‍ ജനറല്‍ മാനേജരായിരുന്ന ബൈ തിയാന്‍ഹുയിയെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 156 മില്യണ്‍ ഡോളറിലധികം (ഏകദേശം 1290 കോടി രൂപ) കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. സംസ്ഥാന നിയന്ത്രണത്തിലുള്ള ഒരു മുന്‍നിര അസറ്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ മുന്‍ എക്സിക്യൂട്ടീവ് ആയിരുന്ന ബൈ തിയാന്‍ഹുയിയെ 2014-നും 2018-നും ഇടയില്‍ പദ്ധതികളുടെ ഏറ്റെടുക്കലിലും ധനസഹായത്തിലും അനുകൂലമായ പരിഗണന നല്‍കിയതിലൂടെ 156 മില്യണ്‍ ഡോളറിലധികം കൈക്കൂലി വാങ്ങിയതായിട്ടാണ് കണ്ടെത്തിയത്്. ചൈനയില്‍ അഴിമതിക്ക് നല്‍കുന്ന വധശിക്ഷകള്‍ പലപ്പോഴും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നല്‍കി പിന്നീട് ജീവപര്യന്തമായി കുറയ്ക്കാറുണ്ട്. എന്നാല്‍, വടക്കന്‍ നഗരമായ ടിയാന്‍ജിനിലെ കോടതി 2024 മെയ് മാസത്തില്‍ ആദ്യം വിധിച്ച ബൈയുടെ ശിക്ഷയ്ക്ക് ഇളവുകള്‍ നല്‍കിയില്ല. തന്റെ ശിക്ഷക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും യഥാര്‍ത്ഥ വിധി ഫെബ്രുവരിയില്‍ ശരിവച്ചു. ചൈനയിലെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം പീപ്പിള്‍സ്…
Read More » -
ഭാര്യയെ പാകിസ്താനില്‍ ഉപേക്ഷിച്ച് ശേഷം ഭര്‍ത്താവ് ഇന്ത്യയില്‍ രണ്ടാംകെട്ടിനൊരുങ്ങുന്നെന്ന് യുവതി ; വിവാഹം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി; നീതിതേടി വീഡിയോ അഭ്യര്‍ത്ഥന
കറാച്ചി: ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ തേടി യുവതി. ഭര്‍ത്തവ് തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയില്‍ നിന്നും രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി യപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിനു മറ്റൊരു ബന്ധമു ണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഇക്കാര്യം ഭര്‍ത്തൃപിതാവിനോട് പരാതിയായി പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ മറുപടി യെന്നും യുവതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. വിവാഹത്തിനു തൊട്ടുപിന്നാലെ…
Read More » -
അലീന കബേവ, പുടിന്റെ ‘ഗോള്‍ഡണ്‍ ഗേള്‍’ ; റഷ്യയുടെ ജിംനാസ്റ്റിക്‌സ് ഐക്കണും ആഗോള സമ്പന്നകളില്‍ ഒരാളും ; റഷ്യന്‍ പ്രസിഡന്റിന്റെ രഹസ്യ കാമുകിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകരാഷ്ട്രീയത്തില്‍ വലിയ ശ്രദ്ധനേടുന്ന ഒന്നായി മാറിയിട്ടുണ്ട്. അമേരിക്കയുടെ നികുതി വര്‍ദ്ധന ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചു. റഷ്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ശ്രദ്ധ നേടുമ്പോള്‍ പുടിന്റെ ‘ഗോള്‍ഡന്‍ ഗേള്‍’ അലീന കബേവയും ലോകമാധ്യമങ്ങളുടെ ഇഷ്ടതാരമായി മാറിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ജിംനാസ്റ്റിക്‌സ് താരവും രാജ്യാന്തര ഐക്കണും സമ്പന്നയുമാണ് കബോവ. റഷ്യന്‍ ശക്തിയുടെ നിഴല്‍ ഇടനാഴികളില്‍, അലീന കബേവയെപ്പോലെ, കൃപ, വിവാദം, ശാന്തമായ സ്വാധീനം എന്നിവ ഉള്‍ക്കൊള്ളുന്ന വ്യക്തികള്‍ ചുരുക്കമാണ്. വ്ളാഡിമിര്‍ പുടിന്റെ ‘ഗോള്‍ഡന്‍ ഗേള്‍’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന 42 കാരിയായ മുന്‍ റിഥമിക് ജിംനാസ്റ്റ്, വളരെക്കാലമായി കുശുകുശുപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിഷയമായിട്ടുണ്ടെന്ന് മിററിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നു. 2008 മുതലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്ന അവരുടെ ബന്ധം അവരോ റഷ്യന്‍ പ്രസിഡന്റോ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കബേവയുടെ ജീവിതകഥ അതിശയിപ്പിക്കുന്ന കായിക വിജയങ്ങളുടെയും രാഷ്ട്രീയ തന്ത്രങ്ങളുടെയും രഹസ്യത്തില്‍ മൂടിവച്ച സമ്പത്തിന്റെയും ഒന്നാണ്. വാല്‍ഡായിക്കടുത്തുള്ള ഒരു കോട്ടയില്‍ അവര്‍ ഒരു…
Read More »



