സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് ഘോഷയാത്ര ഏഴുമുതല്‍ 13വരെ; എല്ലാ ജില്ലകളിലും പര്യടനം; കാസര്‍ഗോഡ് നിന്ന് തുടക്കം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കു സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര ഏഴിനു രാവിലെ എട്ടിനു കാസര്‍ഗോഡ് മോഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ആരംഭിക്കും. 13ന് വൈകീട്ട് ആറിനു കലോത്സവ വേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എത്തും.
ആദ്യദിനം കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മാട് സിജെഎച്ച്എസ്എസ്, ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസ്, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എവിഎസ് ജിവിഎച്ച്എസ്എസ് കരിവെള്ളൂര്‍, കണ്ണൂര്‍ ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസ്, വയനാട് ജില്ലയിലെ എസ്എച്ച്എസ്എസ് ദ്വാരക, മീനങ്ങാടി ജിഎച്ച്എസ്എസ്, മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണു സ്വീകരണം.
രണ്ടാം ദിനമായ എട്ടിന് രാവിലെ 8.30ന് കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ ബിഇഎംജിഎച്ച്എസ്എസില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. രാമനാട്ടുകര എസ് പിബിഎച്ച്എസ്എസ്, മലപ്പുറം രാജ ജിഎച്ച്എസ്എസ്, കുറ്റിപ്പുറം ജിഎച്ച്എസ്എസ്, പാലക്കാട് ജില്ലയിലെ വട്ടേനാട് ജിവിഎച്ച്എസ്എസ്, ഷൊര്‍ണൂര്‍ കെവിആര്‍എച്ച്എസ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
ഒമ്പതിനു രാവിലെ എട്ടിനു ഇടുക്കി ജില്ലയിലെ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ്, തൊടുപുഴ ഡോ. എപിജെ എച്ച്എസ്എസ്, മുട്ടം ജിഎച്ച്എസ്, കാരികുന്നം ഗവ. എച്ച്എസ്എസ്, കോട്ടയം ജില്ലയിലെ സെന്റ് മേരീസ് പാല, എംടി സെമിനാരി, ചങ്ങനാശേരി സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പിള്ളി, പത്തനംതിട്ട ജില്ലയിലെ ബാലികാമഠം എച്ച്എസ്എസ്, പന്തളം എന്‍എസ്എസ് ബിഎച്ച്എസ്, അടൂര്‍ ജിബിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് സ്വീകരണം.
നാലാം ദിവനമായ പത്തിനു രാവിലെ തിരുവനന്തപുരം ജില്ലയിലെ പട്ടം സെന്റ് മേരീസ് എച്ച്എസ്എസ്, ശ്രീകാര്യം ഗവ. എച്ച്എസ്എസ്, ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് എച്ച്എസ്എസ്, ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് എച്ച്എസ്എസ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി അമൃത എച്ച്എസ്എസ്, കൊല്ലം വിമലഹൃദയ ഗേള്‍സ്എ എച്ച്എസ്എസ്, കരുനാഗപ്പള്ളി ബോയ്‌സ് ആന്‍ഡ് ഗേള്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളിലും അഞ്ചാം ദിനമായ 11ന് രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ കായംകുളം ബോയ്‌സ് എച്ച്എസ്എസില്‍ സ്വീകരണം നല്‍കും. ആലപ്പുഴ ടിഡിഎച്ച്എസ്എസ്, പട്ടണക്കാട് എസ് സിയുജിവിഎച്ച്എസ്എസ്, എറണാകുളം ജില്ലയിലെ തോപ്പുംപടി ഒഎല്‍സിജിഎച്ച്എസ്എസ്, സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ്, അങ്കമാലി ഹോളി ഫാമിലി എച്ച്എസ് എന്നിവിടങ്ങളിലും 12നും 13നും തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തും. തൃശൂര്‍ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നീട് അറിയിക്കും.






