Life Style
-
ഗൗരിയെ വിവാഹം ചെയ്യരുത്, നിര്മാതാക്കളുടെ മുന്നറിയിപ്പ്; കിങ് ഖാന്റെ പിറന്നാള് ദിനത്തില് ചര്ച്ചയായി ‘അക്കഥ’
കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പിറന്നാള് ദിനം ആഘോഷമാക്കുകയാണ് ബോളിവുഡ്. പ്രിയ താരത്തിന് 59 വയസ് പൂര്ത്തിയായിരിക്കുകയാണ് ഇന്ന്. ഇന്ത്യന് സിനിമാ രംഗത്തെ അവസാനത്തെ സൂപ്പര്സ്റ്റാറായാണ് ഷാരൂഖിനെ ആരാധകര് കാണുന്നത്. ഇദ്ദേഹത്തിന് ശേഷം ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു താരവും ഉണ്ടായിട്ടില്ല. പല മികച്ച നടന്മാരും വന്നെങ്കിലും ഇവര്ക്ക് ഷാരൂഖിനെ പിന്നിലാക്കാനായില്ല. സിനിമകളുടെ വിജയപരാജയത്തിനപ്പുറമാണ് ഷാരൂഖിന്റെ താരത്തിളക്കം. ആരാധകര്ക്ക് നടന് കൊടുക്കുന്ന പരിഗണനയും ഇതിലൊരു ഘടകമാണ്. നാല് വര്ഷം സിനിമാ ലോകത്ത് നിന്നും മാറി നിന്ന ഷാരൂഖ് പഠാന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോള് ലഭിച്ച സ്വീകാര്യത സിനിമാ ലോകത്ത് ഏറെ ചര്ച്ചയായതാണ്. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും ഷാരൂഖ് വലിയ പ്രാധാന്യം നല്കുന്നുണ്ട്. ഭാര്യ ഗൗരി ഖാന്, മക്കളായ ആര്യന് ഖാന്, സുഹാന ഖാന്, അബ്രാം എന്നിവര്ക്കൊപ്പം സമയം ചെലവഴിക്കാന് നടന് ശ്രദ്ധിക്കുന്നു. 1991 ലാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. രണ്ട് മതസ്ഥരാണ് ഇവര്. എന്നാല് പ്രണയത്തെയും വിവാഹ ജീവിതത്തെയും ഇതൊന്നും…
Read More » -
അയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി അക്ഷയ് കുമാര് 1 കോടി രൂപ സംഭാവന നല്കി; സത്യാവസ്ഥ ഇതാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില് ഒരാളാണ് അക്ഷയ് കുമാര്. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു സൗത്ത് ഇന്ത്യന് സിനിമയില് മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എന്തിരന് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില് ആയിരുന്നു ഇദ്ദേഹം വില്ലന് കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാര്ത്ത പുറത്തുവന്നിരുന്നു. ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരപ്രദേശിലെ അയോധ്യായിലെ കുരങ്ങുകള്ക്ക് ഭക്ഷണം നല്കുവാനുള്ള പദ്ധതിയില് പങ്കാളി ആയിരിക്കുകയാണ് ഇപ്പോള് ഇദ്ദേഹവും. ജഗദ്ഗുരു സ്വാമി രാഗവാചാര്യ ജി മഹാരാജന്റെ നേതൃത്വത്തില് ആണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്ക് ആണ് ബോളിവുഡ് താരം ഒരു കോടി രൂപ സംഭാവന നല്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോര്ട്ട്. തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണാ ഭാട്ടിയ, അന്തരിച്ച മുന് നടന് രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്ക് ആയിട്ടാണ് ഇദ്ദേഹം സംഭാവന നല്കിയിരിക്കുന്നത്. ഇവരുടെ ആദരസൂചകമായിട്ടാണ് കുരങ്ങുകള്ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതില് അക്ഷയ്…
Read More » -
ഭാര്യമാരും 11 മക്കളുമായി ഒരുമിച്ച് കഴിയണം; 3.5 കോടി ഡോളറിന്റെ മാളിക സ്വന്തമാക്കി ഇലോണ് മസ്ക്
ന്യൂയോര്ക്ക്: ശതകോടീശ്വരവ്യവസായിയായ ഇലോണ് മസ്കിനു ഒന്നിലധികം ഭാര്യമാരും 11 മക്കളുമാണുള്ളത്. മസ്കിന്റെ സ്വകാര്യ ജീവിതം എന്നും വാര്ത്തകളില് ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്ത്തയാണ് പുറത്തുവരുന്നത്. തന്റെ ഭാര്യമാര്ക്കും മക്കള്ക്കൊപ്പം താമസിക്കാനായി ആഡംബര കെട്ടിടം വാങ്ങിയെന്നാണ് പുതിയതായി വരുന്ന വാര്ത്ത. ടെക്സാസിലെ ഓസ്?റ്റിനില് 35 മില്ല്യണ് ഡോളര് (ഏകദേശം 300 കോടി) വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്ണമുളള ആഡംബര കെട്ടിടമാണ് വാങ്ങിയത്. ഇതിനോട് ചേര്ന്ന് ആറ് ബെഡ്റൂമുകളുള്ള മറ്റൊരു വസ്തുവും അദ്ദേഹം സ്വന്തമാക്കിയതായി ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ടില് പറയുന്നു. മസ്കിന്റെ ടെക്സാസിലുള്ള വീട്ടില്നിന്ന് 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ ഇപ്പോള് പുതിയതായി നിര്മ്മിച്ച ഈ മാളികയിലേക്ക്. ഇതോടെ തന്റെ 11 മക്കള്ക്കും മൂന്ന് ഭാര്യമാര്ക്കും ഒപ്പം സമയം ചെലവഴിക്കാന് ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 2002-ലാണ് മസ്കിന് ആദ്യമായി കുട്ടി ജനിക്കുന്നത്. ഇതുവരെ അദ്ദേഹത്തിനു 12 കുട്ടികളാണ് ജനിച്ചത്. മുന് ഭാര്യ ജസ്റ്റിന് മസ്കില് ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത്…
Read More » -
മക്കള് സാക്ഷി; നടന് ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധരും വിവാഹിതരായി
സീരിയല് നടി ദിവ്യ ശ്രീധറും നടന് ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള് ഒന്നിക്കാന് പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്. സീരിയലുകളില് വില്ലത്തി ആയും ക്യാരക്ടര് വേഷങ്ങളിലും തിളങ്ങി നില്ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്. പത്തരമാറ്റ് എന്ന സീരിയലില് ഇരുവരും ഒരുമിച്ച് വര്ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില് രണ്ട് മക്കളുണ്ട്. ക്രിസിന്റെ കസിന് വഴി വന്ന ആലോചനയാണ്. തുടര്ന്ന് മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന് തീരുമാനിക്കുകയായിരുന്നുവെന്ന് ദിവ്യ പറയുന്നു. മക്കള് കൂടെ വേണം. അവരെയും അക്സെപ്റ്റ് ചെയ്യുന്ന ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില് എത്തിയതെന്ന് ദിവ്യ പറയുന്നു. ആദ്യ വിവാഹം പരാജയമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാല് ഇത് മക്കളുടെ ഇഷ്ടം…
Read More » -
”ലാലു ഒരു കുട്ടിയെ പോലെ, കുസൃതി കണ്ട് പേടിച്ചിട്ടുണ്ട്; ഇന്ദ്രനും രാജുവിനും ഇല്ലാത്ത ഒരു ഗുണം അവനുണ്ട്”
മോഹന്ലാല് എപ്പോഴും ഒരു ചെറിയ കുട്ടിയെ പോലെയാണെന്ന് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്. അദ്ദേഹത്തിന് കിട്ടിയ സ്ഥാനം മലയാള സിനിമയിലെ മറ്റൊരു അഭിനേതാവിനും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരന് പറഞ്ഞു. അഭിമുഖത്തിലാണ് മോഹന്ലാലിനെക്കുറിച്ച് ചില കാര്യങ്ങള് പറഞ്ഞത്. ”മോഹന്ലാല് എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടില് കളിച്ചുവളര്ന്ന കുട്ടിയാണ് ലാലു (മോഹന്ലാല്). അവന്റെ കുസൃതി കാണുമ്പോള് എല്ലാവര്ക്കും പേടിയാകുമായിരുന്നു. അതുകൊണ്ട് അവന് വീട്ടിലെത്തിയാല് അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളില് നില്ക്കുമ്പോഴും ഞാന് മോഹന്ലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളര്ച്ച കണ്ട വ്യക്തിയാണ് ഞാന്. കുട്ടിക്കാലത്ത് അവന് പഠിച്ച് വലിയ ജില്ലാ കളക്ടര് ആകുമെന്ന് ഞാന് വിചാരിച്ചിട്ടില്ല. ലാലു മിടുക്കനായിരുന്നു. അവന്റെ അച്ഛന് ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയില് പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാന് കരുതിയിരുന്നത്. അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തില് അവന് അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞില്…
Read More » -
”എനിക്ക് 50,000 രൂപ വരെ വരുമാനമുണ്ട്, അച്ഛന് എന്ജിനീയറായിരുന്നു, അമ്മ അന്നത്തെ പോസ്റ്റ് ഗ്രാജുവേറ്റാണ്”
സിനിമ റിവ്യൂകളിലൂടെയും, ചില വിവാദങ്ങളിലൂടെയും മലയാളികള്ക്ക് ഏറെ സുപരിചിതനാണ് ആറാട്ടണ്ണന് എന്ന സന്തോഷ് വര്ക്കി. ഒരു സമയത്ത് സമൂഹമാധ്യമങ്ങളില് നിറഞ്ഞു നിന്നിരുന്ന പേരാണിത്. എന്നാല്, ഓണ്ലൈന് മാധ്യമങ്ങളാണ് തനിക്ക് ഇത്തരത്തില് ഒരു കോമാളിയുടെ ഇമേജ് ഉണ്ടാക്കിത്തന്നതെന്നും, താന് വിദ്യാസമ്പന്നമായ ഒരു കുടുംബത്തില് നിന്നുമാണ് വരുന്നതെന്നും സന്തോഷ് വര്ക്കി പറയുന്നു. മൈഫിന് ടിവിയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്. ഭൂരിഭാഗം ആളുകളുടെ ഇടയിലും തനിക്കൊരു കോമാളി ഇമേജ് ആണുള്ളതെന്ന് സന്തോഷ് വര്ക്കി പറഞ്ഞു. ചില മാധ്യമങ്ങള് അവരുടെ സ്വാര്ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി എന്നെ അങ്ങനെ ചിത്രീകരിച്ചതാണ്. എന്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് പോലും പലര്ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ”ഞാന് ഒരു എന്ജിനീയറാണ്. എന്ജിനീയറിങ് പഠനത്തിന് ശേഷം ഞാന് ഫിലോസഫിയിലേക്ക് തിരിഞ്ഞു. അതിനോടായിരിന്നു എനിക്ക് കൂടുതല് താല്പര്യം. ചെറുപ്പത്തില് എനിക്ക് കണക്ക് നന്നായി കൈകാര്യം ചെയ്യാന് കഴിയുമായിരുന്നു. രണ്ടു മണിക്കൂര് പരീക്ഷയൊക്കെ ഞാന് അര മണിക്കൂര് കൊണ്ട് പൂര്ത്തിയാക്കാറുണ്ട്. വീട്ടുകാരുടെ സമ്മര്ദ്ദം…
Read More » -
മീര ജാസ്മിനോട് എനിക്ക് ദേഷ്യം തോന്നിയത് അക്കാര്യത്തിലാണ്; ഞാനദ്ദേഹത്തിന് കൊടുത്ത സമയം
മലയാള സിനിമാ ലോകം മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനുമാണ് അന്തരിച്ച ലോഹിതദാസ്. മോഹന്ലാല്, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ അവിസ്മരണീയ പ്രകടനം കണ്ട സിനിമകളില് ചിലതിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസാണ്. ആഴത്തില് പ്രേക്ഷകരുടെ മനസിനെ സ്പര്ശിച്ച കഥാപാത്രങ്ങള് ലോഹിതദാസ് സൃഷ്ടിച്ചു. സിനിമാ രംഗത്തേക്ക് മികച്ച അഭിനേതാക്കളെ കൊണ്ട് വരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതിലൊരാളാണ് മീര ജാസ്മിന്. ലോഹിതദാസിന്റെ സൂത്രധാരന് എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ മുന്നിര നായിക നടിയായി മീര മാറി. മീര-ലോഹിതദാസ് കൂട്ടുകെട്ടില് പുറത്തിറങ്ങിയ സിനിമകള് ജനപ്രീതി നേടി. കരിയറില് മീരയ്ക്ക് ഗോഡ്ഫാദറായിരുന്നു ലോഹിതദാസ്. കരിയറില് ലോഹിതദാസിന്റെ ഉപദേശങ്ങള് തനിക്ക് വഴികാട്ടിയായിട്ടുണ്ടെന്ന് മീര പറഞ്ഞിട്ടുമുണ്ട്. എന്നാല്, അക്കാലത്ത് ഇവരെക്കുറിച്ച് ഗോസിപ്പുകള് പ്രചരിച്ചു. നിരന്തരം വന്ന ഗോസിപ്പുകളെ മീര അവഗണിച്ചു. ഇപ്പോഴിതാ മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്. മീര ജാസ്മിനോട് തനിക്ക് ഒരു കാര്യത്തില് ദേഷ്യമുണ്ടായിരുന്നെന്ന് സിന്ധു ലോഹിതദാസ് തുറന്ന് പറഞ്ഞു. മാസ്റ്റര്…
Read More » -
ഭാര്യക്ക് 24 വയസ്, തനിക്ക് 42, ഉടന് അച്ഛനാകുമെന്ന് ബാല; നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില
ഭാര്യ കോകിലയക്ക് 24 വയസുണ്ടെന്ന് വെളിപ്പെടുത്തി നടന് ബാല. തനിക്ക് 42 വയസുണ്ടെന്നും താരം വ്യക്തമാക്കി. ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല, കവിതയും എഴുതിയിട്ടുണ്ടെന്ന് ബാല പറയുന്നു. ഇത്രയും കോടി വിധിച്ചത് കോകിലയ്ക്കാണെന്നും നടന് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ ഭാര്യ, അവള് അവളായിരിക്കട്ടെ. അടുത്തുതന്നെ ഞങ്ങള്ക്കൊരു കുട്ടിയുണ്ടാകും. നല്ല രീതിയില് ജീവിക്കും. ഞങ്ങള് അടിപൊളിയായി ജീവിക്കും. ഞാന് രാജാവും ഇവള് റാണിയുമായി ജീവിക്കും. എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും. ഇതുകണ്ട് ആര്ക്കെങ്കിലും അസൂയ ഉണ്ടായാല് അത് അവരുടെ കുഴപ്പം. അവരുടെ വീട്ടില് കാറില്ല, പെണ്ണ് കിട്ടാത്തതുകൊണ്ട് ഞാന് നാല് കെട്ടിയെന്ന് പറയും. എന്ത് ചെയ്താലും കുറ്റം. ഓപ്പണായി പറയാം, കോകിലയ്ക്ക് 24 വയസാണ്. അവള് എന്നേ എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ എനിക്കത് മനസിലായില്ല.’- ബാല വ്യക്തമാക്കി. ബാലയില് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് കോകില വെളിപ്പെടുത്തി. ‘മാമ ഇതുവരെ തനിയെ ആയിരുന്നു. ഇപ്പോള് ഞാനുണ്ട്. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു.…
Read More » -
ബാല വീണ്ടും വിവാഹിതനായി; ജീവിതസഖി മുറപ്പെണ്ണ് കോകില
സമൂഹമാദ്ധ്യമങ്ങളില് ചര്ച്ചാ വിഷയമായി നില്ക്കുന്ന നടനാണ് ബാല. ഗായിക അമൃതയുമായുള്ള വിവാഹബന്ധം വേര്പിരിഞ്ഞതിന് ശേഷമുള്ള പ്രശ്നങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല് മീഡിയയില് നിറഞ്ഞത്. ഇതിന് പിന്നാലെ, താന് വീണ്ടും വിവാഹം കഴിക്കുമെന്ന് താരം അറിയിച്ചിരുന്നു. എന്നാല്, ആരാകും വധു എന്ന് വെളിപ്പെടുത്തിയിരുന്നില്ല. വീണ്ടും വിവാഹം കഴിക്കുമെന്ന് അറിയിച്ച് ദിവസങ്ങള് പിന്നിടുന്നതിന് മുമ്പ്, താരം നാലാമത് വിവാഹം കഴിച്ചിരിക്കുകയാണ്. ബാലയുടെ മുറപ്പെണ്ണ് കോകിലയാണ് വധു. മാമന്റെ മകള് കോകിലയെ ബുധനാഴ്ച രാവിലെയാണ് താരം ജീവിത സഖിയാക്കിയത്. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും ഒന്നിച്ചിറങ്ങുന്ന ചിത്രങ്ങള് ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില് വൈറലായിട്ടുണ്ട്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില് വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള് മാത്രമായിരുന്നു വിവാഹ ചടങ്ങില് പങ്കെടുത്തത്. വിവാഹത്തിനെത്തിയ മാധ്യമങ്ങളോടും നന്ദി പറഞ്ഞ് ബാല സംസാരിച്ചു. തന്റെ സ്വന്തമാണ് വധുവെന്നാണ് കോകിലയെ കുറിച്ച് ബാല സംസാരിച്ചത്. തമിഴ്നാട്ടില് നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക്…
Read More » -
ഭാര്യയുടെ ‘കുടി’ കൊണ്ട് പൊറുതിമുട്ടി നവവരന്; തന്നെയും കുടിക്കാന് നിര്ബന്ധിക്കുന്നുവെന്ന് പരാതി
ലഖ്നൗ: ഭാര്യയുടെ മദ്യപാനം സഹിക്കാന് വയ്യെന്നും തന്നെയും നിരന്തരം മദ്യപിക്കാന് നിര്ബന്ധിക്കുന്നുവെന്നും പരാതിയുമായി യുവാവ്. ഉത്തര്പ്രദേശിലെ ഝാന്സിയിലുള്ള യുവാവാണ് പരാതിക്കാരന്. ഭാര്യയെ കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗണ്സിലിംഗ് സെന്റര് നല്കിയ കൗണ്സിലിംഗിനിടെയാണ് യുവാവ് അറിയിച്ചത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. ഭാര്യ നിരന്തരം മദ്യപിക്കാന് നിര്ബന്ധിക്കാന് തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് അവളെ അവളുടെ വീട്ടില് കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പൊലീസ് സ്റ്റേഷനില് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗണ്സിലിംഗ് നല്കാന് ആരംഭിക്കുകയും ചെയ്തത്. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില് യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്സിലറോട് സമ്മതിക്കുകയും ചെയ്തു. രണ്ട് മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. ആദ്യമായി സംസാരിച്ചപ്പോള് തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടും അവള് എല്ലാ ദിവസവും മദ്യപിക്കാന് തുടങ്ങി. യുവാവിനെയും…
Read More »