Breaking NewsIndiaLead NewsLife StyleNewsthen Special

ഭാര്യയെ പാകിസ്താനില്‍ ഉപേക്ഷിച്ച് ശേഷം ഭര്‍ത്താവ് ഇന്ത്യയില്‍ രണ്ടാംകെട്ടിനൊരുങ്ങുന്നെന്ന് യുവതി ; വിവാഹം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി; നീതിതേടി വീഡിയോ അഭ്യര്‍ത്ഥന

കറാച്ചി: ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ തേടി യുവതി. ഭര്‍ത്തവ് തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയില്‍ നിന്നും രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി യപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിനു മറ്റൊരു ബന്ധമു ണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

Signature-ad

ഇക്കാര്യം ഭര്‍ത്തൃപിതാവിനോട് പരാതിയായി പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ മറുപടി യെന്നും യുവതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു.

വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചും യുവതി വിഡിയോയില്‍ വിവരിച്ചു. കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷമാണ് ഡല്‍ഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തി യത്. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നല്‍കി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയ പ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: