Fiction

  • ലക്ഷ്യം മനസ്സിലുറപ്പിച്ച് പുറപ്പെട്ടാൽ എല്ലാ പ്രതിബന്ധങ്ങളും കടന്ന് കൃത്യസ്ഥലത്ത് എത്താം

    വെളിച്ചം കടുവ അഞ്ചാറ് ദിവസമായി ആ മുയലിനെ പിടിക്കാനായി ഓടിക്കുന്നു. പക്ഷേ, ഇത്ര ദിവസമായിട്ടും കടുവയ്ക്ക്  മുയലിനെ പിടിക്കാന്‍ സാധിച്ചില്ല. ഒടുവിൽ തോല്‍വി സമ്മതിച്ച് മുയലിന്റെ മാളത്തിനു പുറത്ത് ചെന്നിരുന്ന് കടുവ ചോദിച്ചു: “എങ്ങിനെയാണ് നിനക്ക് ഇത്രയും വേഗത്തില്‍ ഓടുവാന്‍ സാധിക്കുന്നത്. ആറ് ദിവസമായി നിന്നെ കീഴടക്കാൻ ഞാൻ ശ്രമിക്കുന്നു…. എന്ത് മാന്ത്രിക ശക്തിയായാണ് നിൻ്റെ കാലുകൾക്ക്…?” മുയല്‍ പറഞ്ഞു: “ആറല്ല, അറുപത് ദിവസം ഓടിച്ചാലും എന്നെ കിട്ടില്ല.” കടുവയ്ക്ക് അത്ഭുതമായി: “നിനക്ക് എങ്ങനെയിത് ഇത്ര ആ്തമവിശ്വാസത്തില്‍ പറയാന്‍ സാധിക്കുന്നു?” മുയല്‍ ചോദിച്ചു: “നീ എന്തിനാണ് ഇത്രയും ദിവസം ഓടിയത്…” “നിന്നെ പിടിക്കാന്‍…” കടുവ പറഞ്ഞപ്പോൾ മുയല്‍ നിഷേധിച്ചു: “ഏയ് അല്ല…” “സത്യമായും നിന്നെ പിടിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഓടിയത്… ” കടുവ ആവര്‍ത്തിച്ചു.   “ഏയ് അത് തെറ്റാണ്…” മുയല്‍ വാദിച്ചു: “നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടിയാണ്. ഞാന്‍ ഓടിയത് എന്റെ ജീവന് വേണ്ടിയും. ജീവന് വേണ്ടി…

    Read More »
  • നല്ല സൗഹൃദങ്ങൾ, അകന്നു നിൽക്കുമ്പോഴും സുഗന്ധം പ്രസരിപ്പിക്കുന്നു

    വെളിച്ചം തന്റെ മരണം അടുത്തെത്താറായി എന്ന് അയാള്‍ക്ക് മനസ്സിലായി. തന്റെ മകനെ അടുത്ത് വിളിച്ച് അയാൾ പറഞ്ഞു: “നീ  ഒരു കരിക്കട്ടയും ചന്ദനവും കൊണ്ടുവരിക…” അവന്‍ അടുക്കളയില്‍ നിന്നും കരിക്കട്ടയും പറമ്പിലെ ചന്ദനമരത്തില്‍ നിന്ന് ഒരു കൊമ്പും ശേഖരിച്ചു കൊണ്ടുവന്നു.  രണ്ടും രണ്ടുകയ്യില്‍ കുറച്ച് നേരം മുറുകെ പിടിച്ച ശേഷം താഴെയിടാന്‍ അയാള്‍ ആവശ്യപ്പെട്ടു. രണ്ടും താഴെയിട്ടപ്പോള്‍ അച്ഛൻ ചോദിച്ചു: “ഇപ്പോള്‍ രണ്ടു കൈകളിലും എന്ത് കാണുന്നു…?” അവന്‍ പറഞ്ഞു: “ഒരു കയ്യില്‍ നിറയെ കരിയാണ്.  മറ്റെ കയ്യില്‍ ഒന്നുമില്ല…” ആ കൈ ഒന്ന് മണത്തുനോക്കാന്‍ അച്ഛൻ ആവശ്യപ്പെട്ടു. അപ്പോള്‍  മകന് ചന്ദനത്തിന്റെ ഗന്ധം കിട്ടി. അച്ഛന്‍ പറഞ്ഞു: “നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന ബന്ധങ്ങളും ഇതുപോലെയാണ്. ചിലത് കരിയും ചെളിയും സമ്മാനിക്കും. ചിലത് സുഗന്ധവും…” എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബന്ധങ്ങളുടെയേും തുടര്‍ച്ച തീരുമാനിക്കേണ്ടത്.  അടുത്തുണ്ടായിരിക്കുമ്പോള്‍ ഉള്ള ആസ്വാദ്യതയേക്കാള്‍ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങള്‍. ന്യൂനതകളില്ലാത്തവരുമായി ബന്ധം പുലര്‍ത്താനോ എല്ലാം തികഞ്ഞവരെ…

    Read More »
  • സ്നേഹം സ്വാർത്ഥമാകരുത്, വ്യക്തിയെ പരിമിതികളോടുകൂടി സ്നേഹിക്കുക

    ഹൃദയത്തിനൊരു ഹിമകണം-24     ഒരാൾ പറയുന്നു, അയാൾക്ക് ആ ചെടിയിലെ ഒരില മാത്രമാണിഷ്ടം. ഒരിലയെ മാത്രമായി എങ്ങനെ സ്നേഹിക്കും? ആ ഇല ഉൾപ്പെടുന്ന ചില്ല, ആ വൃക്ഷം, അത് നിൽക്കുന്നയിടം, അതൊക്കെ നമ്മൾ ഇഷ്ടപ്പെടും. കുറച്ച് കൂടി വിശാലമായി പറഞ്ഞാൽ ആ വൃക്ഷം കടന്നു പോകുന്ന ഋതുക്കളെ വരെ നമ്മൾ സ്നേഹിക്കണം. സുഹൃത്തിനെ സ്നേഹിക്കുക എന്നാൽ സുഹൃത്ത് ആവാഹിച്ചു നിൽക്കുന്ന എല്ലാറ്റിനേയും സ്നേഹിക്കുക എന്ന് കൂടിയല്ലേ? അപ്പോൾ ഒരാളെ സ്നേഹിക്കുക എന്നതിനർത്ഥം അയാളുടെ ഇല്ലായ്‌മകളെക്കൂടി സ്നേഹിക്കുക എന്നാണ്. പക്ഷെ അതല്ല കണ്ടുവരുന്നത്. ഭാര്യയുടെ സൗന്ദര്യം മാത്രം സ്നേഹിക്കുക; ഭർത്താവിന്റെ ഉദ്യോഗത്തെ മാത്രം സ്നേഹിക്കുക; മക്കളുടെ ഭാവിസാധ്യതകളെ സ്വപ്‍നം കണ്ട് അവരെ സ്നേഹിക്കുക; സുഹൃത്തിന്റെ ഉപകാരം ചെയ്യാനുള്ള ഉദാരതയെ തെരഞ്ഞു പിടിച്ച് സ്നേഹിക്കുക. നമുക്കിഷ്ടപ്പെട്ടത് മാത്രം വിളമ്പിത്തരാൻ അവർ ഫാക്ടറികളല്ലല്ലോ, മനുഷ്യരല്ലേ, നമ്മെപ്പോലെ…! അവതാരക: ലിനി ഡേവീസ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • അനുഭവമാണ് ഏറ്റവും വലിയ സമ്പാദ്യം, അറിവുകൊണ്ട് നേടിയവ അതിനു പകരമാകില്ല

    വെളിച്ചം     ശില്പങ്ങള്‍ ഉണ്ടാക്കിവിറ്റാണ് ഗുരുവും ശിഷ്യനും ജീവിച്ചിരുന്നത്. ഓരോ ദിവസം കഴിയുന്തോറും ശിഷ്യന്‍ മികച്ച ശില്പങ്ങള്‍ ചെയ്തു വന്നു.  അവയ്ക്ക് കൂടുതല്‍ വിലകിട്ടി. പക്ഷേ, ശിഷ്യന്റെ സൃഷ്ടികളില്‍കളെ ഗുരു വിമര്‍ശിച്ചു. എപ്പോഴും പോരായ്മകള്‍ ചൂണ്ടിക്കാട്ടി. ഗുരുവിന് തന്നോട് അസൂയയാണെന്ന് അവന്‍ ധരിച്ചു.  ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു: “ഇനി എനിക്ക് നിര്‍ദ്ദേശങ്ങളുടെ ആവശ്യമില്ല. ഞാന്‍ ഗുരുവിനേക്കാള്‍ നന്നായി ശില്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.” ഗുരു അതോടെ ശിഷ്യനെ വിമര്‍ശിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും അവസാനിപ്പിച്ചു.  അവിടം മുതൽ അവന്റെ വളര്‍ച്ചയും  നിലച്ചു. ഏറ്റവും മികവ് കുറഞ്ഞ ശിഷ്യനും തന്നേക്കാള്‍ മികച്ചവനാകണം എന്ന് നിര്‍ബന്ധബുദ്ധിയുളളവര്‍ക്ക് മാത്രമേ നല്ല ഗുരുവാകാന്‍ സാധിക്കൂ. അഹം ഇല്ലാത്തവര്‍ക്ക് മാത്രം സാധിക്കുന്നതാണിത്. ഗുരുവിനെ ആശ്രയിക്കണമെന്നല്ല, ഗുരുവിനെ വിശ്വസിക്കാന്‍ സാധിക്കണം. വളര്‍ത്തുന്നവരെ അവിശ്വസിച്ചാല്‍ വളരുന്നവയുടെ വേരുകള്‍ക്ക് ദൃഢതയുണ്ടാകില്ല. ഗുരുക്കന്മാര്‍ക്കും അപൂര്‍ണ്ണതകളുണ്ടാകും.  അവര്‍ അവസാനവാക്കാകണമെന്നില്ല.  എങ്കിലും മുന്‍പരിചയവും, പലതിനേയും മറികടന്നുളള ശീലവും അവര്‍ക്കുണ്ട്.  അനുഭവം കൊണ്ട് സമ്പാദിച്ചവയ്ക്ക് അറിവുകൊണ്ട് നേടിയവ പകരമാകില്ല. മികവിലേക്കുളള വഴികാട്ടികളായി…

    Read More »
  • സമചിത്തതയോടെ തീരുമാനങ്ങളെടുക്കൂ, അമിതാഹ്ലാദവും, കടുത്ത നിരാശയും അതിനെ സ്വാധീനിക്കരുത്

    വെളിച്ചം ഒരിക്കല്‍ ബീര്‍ബലും സുഹൃത്തും പാലത്തിൽ കൂടി നടക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി സുഹൃത്ത് നദിയില്‍ വീണു. ബീര്‍ബല്‍ പാലത്തില്‍ നിന്ന് കൈകള്‍ നീട്ടിക്കൊടുത്തു. കയ്യില്‍ പിടിച്ചുകയറാന്‍ തുടങ്ങിയ അയാളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. ജീവിതം തിരിച്ചുനല്‍കിയ ബീര്‍ബലിനോട് അയാള്‍ പറഞ്ഞു: “ഞാന്‍ പാലത്തിന് മുകളിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു സമ്മാനം നല്‍കും.” ബീര്‍ബല്‍ ഇത് കേട്ട് സന്തോഷത്തോടെ കൈകൂപ്പി നന്ദിപറയാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് പിടിവിട്ട് വീണ്ടും താഴേക്ക് വീണു. പിന്നീട് ബീര്‍ബല്‍ കൊടുത്ത കയറില്‍ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ അയാള്‍ ചോദിച്ചു: “നിങ്ങളെന്തിനാണ് എന്റെ കൈവിട്ടത്…?” “സന്തോഷം കൊണ്ട്…” ബീര്‍ബല്‍ മറുപടി പറഞ്ഞു. “ഞാന്‍ കരയിലെത്തുന്നതുവരെ കാത്തുനില്‍ക്കാന്‍ പാടില്ലാരുന്നോ?” അപ്പോള്‍ ബീര്‍ബല്‍ ഇങ്ങനെ തിരിച്ചുചോദിച്ചു: “കരയിലെത്തിയശേഷം താങ്കള്‍ക്ക് സമ്മാനത്തെക്കുറിച്ച് പറഞ്ഞാല്‍ മതിയായിരുന്നല്ലോ…” ചിലപ്പോഴൊക്കെ, ആവേശത്തില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പാരിതോഷികങ്ങള്‍ക്ക് ആത്മാര്‍ത്ഥതയോ കൃതജ്ഞതയോ ഉണ്ടാകണമെന്നില്ല. അവസരങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നവര്‍ ഉചിതസമയത്ത് ഇടപെടുകയും തങ്ങളുടെ സാന്നിധ്യം പരസ്യപ്പെടുത്തുകയും ചെയ്യും. വികാരവിക്ഷോഭത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക്…

    Read More »
  • പറന്ന്, പറന്ന് പരിഷ്‌കൃതരാകാം, വിജയം കയ്യെത്തി പിടിക്കാം: വീഡിയോ കാണാം

    ഹൃദയത്തിനൊരു ഹിമകണം- 23 പ്രാവിന്റെ കൂട്ടിൽ നിന്ന് നമ്മളൊരു മുട്ട മോഷ്ടിച്ചാൽ, പ്രാവ് നമ്മളുമായി യുദ്ധത്തിനൊന്നും വരില്ല. അത് നമ്മളെ ഒന്ന് നോക്കും. പിന്നെ ഒറ്റ പറക്കലാണ്. ആ കൂടിനെ ഉപേക്ഷിച്ച്, ആ മരത്തെ വിട്ട്, ആ ദേശത്തെ തന്നെ മറന്ന് ദൂരെ എവിടേക്കെങ്കിലും പോകും. ചെറു കലഹങ്ങൾക്കൊന്നും സമയമില്ല. ജീവിതം നീണ്ട ഒരു യാത്രയാണെന്ന് അതിനറിയാം. ആർക്ടിക് റ്റേൺ എന്നൊരു ചെറു പക്ഷിയുണ്ട്. ജീവിതം ചെറിയ യാത്രയൊന്നുമല്ല; 20,000 കിലോമീറ്ററാണ് ഒരു വർഷം പറക്കുക. അതുകൊണ്ടെന്താ? രണ്ട് വേനലുകൾ കാണാൻ പറ്റും. കൂടുതൽ പകലുകൾ; കൂടുതൽ സൂര്യവെളിച്ചം! ഒരു സ്ഥലത്തും കുറ്റിയടിക്കരുത്. പറന്നു കൊണ്ടേയിരിക്കണം. ആഫ്രിക്കയിൽ നിന്നും ആദിമമനുഷ്യർ മറ്റിടങ്ങളിലേയ്ക്ക് പോയില്ലായിരുന്നെങ്കിൽ ലോകം ‘ഇരുണ്ട ഭൂഖണ്ഡത്തിൽ’ ഒതുങ്ങിയേനെ. വെള്ളവും വിറകും അന്വേഷിച്ച്, നമ്മുടെ പൂർവികർ അലഞ്ഞു നടന്നില്ലായിരുന്നെങ്കിൽ പരിഷ്‌കൃത ലോകം അസാധ്യമായേനെ. ജോലിയും കൂലിയും അന്വേഷിച്ച് മലയാളികൾ മലയായിലേയ്ക്കും സിലോണിലേയ്ക്കും ഗൾഫിലേയ്ക്കും പോയില്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നോ? മാനസികമായും സഞ്ചാരങ്ങളുണ്ട്.…

    Read More »
  • വാര്‍ദ്ധക്യം എന്ന രണ്ടാം ബാല്യം, മാതാപിതാക്കൾ കുട്ടിക്കാലത്ത് നമുക്ക് നൽകിയ സ്നേഹ വാത്സല്യങ്ങൾ ഇപ്പോൾ തിരിച്ചു നൽകാം

    വെളിച്ചം വൃദ്ധനായ അച്ഛനും യുവാവായ മകനും വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ്. അപ്പോഴാണ് കുറച്ചകലെയുള്ള ഊഞ്ഞാലില്‍ ഒരു കാക്ക വന്നിരുന്നത്. അച്ഛന്‍ മകനോട് ‘അതെന്താണ്’ എന്ന് ചോദിച്ചു. മകന്‍ പറഞ്ഞു: “അതൊരു കാക്കയാണച്ഛാ…” കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു. മകന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, അതൊരു കാക്കയാണ്.” കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ ചോദ്യം ആവർത്തിച്ചു. ഇത്തവണ അവന് ചെറുതായി ദേഷ്യം വന്നു. എങ്കിലും അവന്‍ പറഞ്ഞു: “അതൊരു കാക്കയാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ…” സമയം കടന്നുപോയി. അച്ഛന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: ഇത്തവണ മകന്റെ നിയന്ത്രണം നഷ്ടമായി. അവൻ ദേഷ്യപ്പെട്ടു. അച്ഛന്‍ ഒന്നും മിണ്ടാതെ സ്വന്തം റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ അച്ഛന്റെ റൂമിലേക്ക് ചെന്നു. അവിടെ അദ്ദേഹം ഒരു വലിയ ഡയറി നെഞ്ചില്‍ വെച്ച് കിടന്ന് ഉറങ്ങുന്നു. തുറന്നുവെച്ച ആ ഡയറിയിലെ പേജ് മകന്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഇന്ന് പൂന്തോട്ടത്തില്‍ പുതുതായി ഒരു ഊഞ്ഞാല്‍ കെട്ടി.…

    Read More »
  • സ്‌നേഹം നിസ്വാര്‍ത്ഥമാവണം, അപ്പോഴാണ് അപരന്റെ വേദന സ്വന്തം വേദനയായി മാറുന്നത്

    വെളിച്ചം     പാരീസിലെ തെരുവിലൂടെ ഒരു കവി നടന്നുപോവുകയായിരുന്നു. കണ്ണിനുകാഴ്ചയില്ലാത്ത ഒരാള്‍ വഴിയില്‍ നിന്നും യാചിക്കുന്നു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കുവാന്‍ വേണ്ടി അദ്ദേഹം സ്വന്തം പോക്കറ്റില്‍ പരതി. കാശൊന്നും ഉണ്ടായിരുന്നില്ല. കവി ഒരു കടലാസ്സ് എടുത്ത് ഇങ്ങനെ എഴുതി: “നാളെ വസന്തകാലം ആരംഭിക്കും. അതുകാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യമില്ല.” ഈ കവിവാക്യം ആ വഴി നടന്നുപോയവരൊക്കെ വായിച്ചു. വായിച്ചവരെല്ലാം ആ യാചകന്റെ പാത്രത്തില്‍ നാണയങ്ങള്‍ ഇട്ടു. നിമിഷനേരം കൊണ്ട് പാത്രം നിറഞ്ഞു. നാം പലരേയും മനസ്സിലാക്കിയെന്ന് കരുതുകയും പറയുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ നാം അവരെ എത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്…? ഒരാളെ മനസ്സിലാക്കുമ്പോള്‍ അത് നിര്‍ജ്ജീവമായ ഒരു അറിവ് മാത്രമായി മാറിപ്പോകരുത്. സുഖദുഃഖങ്ങളോട് കൂടിവേണം ഒരു വ്യക്തിയെ മനസ്സിലാക്കാന്‍. സ്‌നേഹം നിസ്വാര്‍ത്ഥമാകുമ്പോള്‍ മാത്രമാണ് അപരന്റെ വേദന തന്റെ കൂടി ആയി മാറുകയുള്ളൂ. സ്‌നേഹത്തിലൂടെ നമുക്ക് യഥാര്‍ത്ഥപുരോഗതി കണ്ടെത്താന്‍ ശ്രമിക്കാം. സൂര്യനാരായണൻ ചിത്രം: നിപുകുമാർ

    Read More »
  • മണലിൽ കോറിയ കലഹങ്ങളും, കല്ലിൽ കൊത്തിയ കാരുണ്യവും

    ഹൃദയത്തിനൊരു ഹിമകണം- 22        രണ്ട് സുഹൃത്തുക്കൾ ഒരു യാത്ര പോവുകയാണ്. കാടും മലയും കടന്നുള്ള ദീർഘയാത്ര. വഴിയിൽ വച്ച് രണ്ടുപേരും കൂടി വഴക്കിട്ടു. ഒരുത്തൻ കൂട്ടുകാരനെ തല്ലി. തല്ല് കൊണ്ടയാൾ താഴെയിരുന്ന് മണലിൽ എഴുതി: ”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്നെ തല്ലി.” അവർ യാത്ര തുടരുകയാണ്. ഒരു പുഴ കടക്കുമ്പോൾ കാൽ വഴുതിപ്പോയ സുഹൃത്തിനെ ചങ്ങാതി അത്ഭുതകരമായി രക്ഷിച്ചു. പുഴ കടന്ന് അവിടെ കണ്ട പാറയിൽ കൊത്തുകയാണ് രക്ഷിക്കപ്പെട്ടവൻ: ”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു.” കലഹങ്ങളെല്ലാം മണലിൽ എഴുതി, കാറ്റിന് മായ്ക്കാൻ കൊടുക്കാനുള്ളതാണ്. ഉപകാരങ്ങളോ, കാരുണമോ എന്നെന്നേയ്ക്കുമായി പാറയിൽ കൊത്തിവയ്ക്കാനും. അവതാരകർ: അഥീന എലിസബത്ത്, ആൻ സൂസൻ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ചിലരുടെ വാക്കുകൾ തിന്മയെ തോൽപ്പിക്കും, നന്മയെ തൊട്ടുണർത്തും

    വെളിച്ചം      ഗുരുവിൻ്റെ പ്രഭാഷണം കേൾക്കാന്‍   ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടി. ഗുരുവിന്റെ പഴയ സഹപാഠിയായ ഒരു കള്ളനും അവിടെയെത്തി. അതിമനോഹരമായ പ്രഭാഷണത്തിന് ശേഷം തന്റെ നാട്ടില്‍ ഒരു ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു. അതിനുളള സംഭാവനയും അദ്ദേഹം അഭ്യർത്ഥിച്ചു. ഗുരുവിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കള്ളന്‍ പതിനായിരം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും പണം നല്‍കുന്നത് കണ്ടപ്പോള്‍ രൂപ തിരിച്ചു തന്റെ പോക്കറ്റില്‍ തന്നെ വെച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ഗുരുവിനെ സ്വയം പരിചയപ്പെടുത്തി. ഗുരുവിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. അപ്പോള്‍ ഗുരു ചോദിച്ചു:   “നീ എത്ര രൂപ സംഭാവന നല്‍കി…?” “ഒന്നും നല്‍കിയില്ല…” കള്ളന്‍ പറഞ്ഞു. “അപ്പോള്‍ എന്റെ പ്രസംഗം കൊണ്ട് എന്ത് പ്രയോജനം?” ഗുരു ചോദിച്ചു. “പിരിവിനിടയില്‍ കറന്റ് പോയപ്പോള്‍ ബക്കറ്റ് എന്റെ കയ്യിലായിരുന്നു. ആ പണത്തില്‍ നിന്നും കുറച്ചെടുത്താലോ എന്നാണ് ആദ്യം ആലോചിച്ചത്. പിന്നീട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു. അതായിരുന്നു അങ്ങയുടെ…

    Read More »
Back to top button
error: