Fiction

 • പറന്ന്, പറന്ന് പരിഷ്‌കൃതരാകാം, വിജയം കയ്യെത്തി പിടിക്കാം: വീഡിയോ കാണാം

  ഹൃദയത്തിനൊരു ഹിമകണം- 23 പ്രാവിന്റെ കൂട്ടിൽ നിന്ന് നമ്മളൊരു മുട്ട മോഷ്ടിച്ചാൽ, പ്രാവ് നമ്മളുമായി യുദ്ധത്തിനൊന്നും വരില്ല. അത് നമ്മളെ ഒന്ന് നോക്കും. പിന്നെ ഒറ്റ പറക്കലാണ്. ആ കൂടിനെ ഉപേക്ഷിച്ച്, ആ മരത്തെ വിട്ട്, ആ ദേശത്തെ തന്നെ മറന്ന് ദൂരെ എവിടേക്കെങ്കിലും പോകും. ചെറു കലഹങ്ങൾക്കൊന്നും സമയമില്ല. ജീവിതം നീണ്ട ഒരു യാത്രയാണെന്ന് അതിനറിയാം. ആർക്ടിക് റ്റേൺ എന്നൊരു ചെറു പക്ഷിയുണ്ട്. ജീവിതം ചെറിയ യാത്രയൊന്നുമല്ല; 20,000 കിലോമീറ്ററാണ് ഒരു വർഷം പറക്കുക. അതുകൊണ്ടെന്താ? രണ്ട് വേനലുകൾ കാണാൻ പറ്റും. കൂടുതൽ പകലുകൾ; കൂടുതൽ സൂര്യവെളിച്ചം! ഒരു സ്ഥലത്തും കുറ്റിയടിക്കരുത്. പറന്നു കൊണ്ടേയിരിക്കണം. ആഫ്രിക്കയിൽ നിന്നും ആദിമമനുഷ്യർ മറ്റിടങ്ങളിലേയ്ക്ക് പോയില്ലായിരുന്നെങ്കിൽ ലോകം ‘ഇരുണ്ട ഭൂഖണ്ഡത്തിൽ’ ഒതുങ്ങിയേനെ. വെള്ളവും വിറകും അന്വേഷിച്ച്, നമ്മുടെ പൂർവികർ അലഞ്ഞു നടന്നില്ലായിരുന്നെങ്കിൽ പരിഷ്‌കൃത ലോകം അസാധ്യമായേനെ. ജോലിയും കൂലിയും അന്വേഷിച്ച് മലയാളികൾ മലയായിലേയ്ക്കും സിലോണിലേയ്ക്കും ഗൾഫിലേയ്ക്കും പോയില്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നോ? മാനസികമായും സഞ്ചാരങ്ങളുണ്ട്.…

  Read More »
 • വാര്‍ദ്ധക്യം എന്ന രണ്ടാം ബാല്യം, മാതാപിതാക്കൾ കുട്ടിക്കാലത്ത് നമുക്ക് നൽകിയ സ്നേഹ വാത്സല്യങ്ങൾ ഇപ്പോൾ തിരിച്ചു നൽകാം

  വെളിച്ചം വൃദ്ധനായ അച്ഛനും യുവാവായ മകനും വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ്. അപ്പോഴാണ് കുറച്ചകലെയുള്ള ഊഞ്ഞാലില്‍ ഒരു കാക്ക വന്നിരുന്നത്. അച്ഛന്‍ മകനോട് ‘അതെന്താണ്’ എന്ന് ചോദിച്ചു. മകന്‍ പറഞ്ഞു: “അതൊരു കാക്കയാണച്ഛാ…” കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു. മകന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, അതൊരു കാക്കയാണ്.” കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ ചോദ്യം ആവർത്തിച്ചു. ഇത്തവണ അവന് ചെറുതായി ദേഷ്യം വന്നു. എങ്കിലും അവന്‍ പറഞ്ഞു: “അതൊരു കാക്കയാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ…” സമയം കടന്നുപോയി. അച്ഛന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: ഇത്തവണ മകന്റെ നിയന്ത്രണം നഷ്ടമായി. അവൻ ദേഷ്യപ്പെട്ടു. അച്ഛന്‍ ഒന്നും മിണ്ടാതെ സ്വന്തം റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ അച്ഛന്റെ റൂമിലേക്ക് ചെന്നു. അവിടെ അദ്ദേഹം ഒരു വലിയ ഡയറി നെഞ്ചില്‍ വെച്ച് കിടന്ന് ഉറങ്ങുന്നു. തുറന്നുവെച്ച ആ ഡയറിയിലെ പേജ് മകന്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഇന്ന് പൂന്തോട്ടത്തില്‍ പുതുതായി ഒരു ഊഞ്ഞാല്‍ കെട്ടി.…

  Read More »
 • സ്‌നേഹം നിസ്വാര്‍ത്ഥമാവണം, അപ്പോഴാണ് അപരന്റെ വേദന സ്വന്തം വേദനയായി മാറുന്നത്

  വെളിച്ചം     പാരീസിലെ തെരുവിലൂടെ ഒരു കവി നടന്നുപോവുകയായിരുന്നു. കണ്ണിനുകാഴ്ചയില്ലാത്ത ഒരാള്‍ വഴിയില്‍ നിന്നും യാചിക്കുന്നു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കുവാന്‍ വേണ്ടി അദ്ദേഹം സ്വന്തം പോക്കറ്റില്‍ പരതി. കാശൊന്നും ഉണ്ടായിരുന്നില്ല. കവി ഒരു കടലാസ്സ് എടുത്ത് ഇങ്ങനെ എഴുതി: “നാളെ വസന്തകാലം ആരംഭിക്കും. അതുകാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യമില്ല.” ഈ കവിവാക്യം ആ വഴി നടന്നുപോയവരൊക്കെ വായിച്ചു. വായിച്ചവരെല്ലാം ആ യാചകന്റെ പാത്രത്തില്‍ നാണയങ്ങള്‍ ഇട്ടു. നിമിഷനേരം കൊണ്ട് പാത്രം നിറഞ്ഞു. നാം പലരേയും മനസ്സിലാക്കിയെന്ന് കരുതുകയും പറയുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ നാം അവരെ എത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്…? ഒരാളെ മനസ്സിലാക്കുമ്പോള്‍ അത് നിര്‍ജ്ജീവമായ ഒരു അറിവ് മാത്രമായി മാറിപ്പോകരുത്. സുഖദുഃഖങ്ങളോട് കൂടിവേണം ഒരു വ്യക്തിയെ മനസ്സിലാക്കാന്‍. സ്‌നേഹം നിസ്വാര്‍ത്ഥമാകുമ്പോള്‍ മാത്രമാണ് അപരന്റെ വേദന തന്റെ കൂടി ആയി മാറുകയുള്ളൂ. സ്‌നേഹത്തിലൂടെ നമുക്ക് യഥാര്‍ത്ഥപുരോഗതി കണ്ടെത്താന്‍ ശ്രമിക്കാം. സൂര്യനാരായണൻ ചിത്രം: നിപുകുമാർ

  Read More »
 • മണലിൽ കോറിയ കലഹങ്ങളും, കല്ലിൽ കൊത്തിയ കാരുണ്യവും

  ഹൃദയത്തിനൊരു ഹിമകണം- 22        രണ്ട് സുഹൃത്തുക്കൾ ഒരു യാത്ര പോവുകയാണ്. കാടും മലയും കടന്നുള്ള ദീർഘയാത്ര. വഴിയിൽ വച്ച് രണ്ടുപേരും കൂടി വഴക്കിട്ടു. ഒരുത്തൻ കൂട്ടുകാരനെ തല്ലി. തല്ല് കൊണ്ടയാൾ താഴെയിരുന്ന് മണലിൽ എഴുതി: ”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്നെ തല്ലി.” അവർ യാത്ര തുടരുകയാണ്. ഒരു പുഴ കടക്കുമ്പോൾ കാൽ വഴുതിപ്പോയ സുഹൃത്തിനെ ചങ്ങാതി അത്ഭുതകരമായി രക്ഷിച്ചു. പുഴ കടന്ന് അവിടെ കണ്ട പാറയിൽ കൊത്തുകയാണ് രക്ഷിക്കപ്പെട്ടവൻ: ”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു.” കലഹങ്ങളെല്ലാം മണലിൽ എഴുതി, കാറ്റിന് മായ്ക്കാൻ കൊടുക്കാനുള്ളതാണ്. ഉപകാരങ്ങളോ, കാരുണമോ എന്നെന്നേയ്ക്കുമായി പാറയിൽ കൊത്തിവയ്ക്കാനും. അവതാരകർ: അഥീന എലിസബത്ത്, ആൻ സൂസൻ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

  Read More »
 • ചിലരുടെ വാക്കുകൾ തിന്മയെ തോൽപ്പിക്കും, നന്മയെ തൊട്ടുണർത്തും

  വെളിച്ചം      ഗുരുവിൻ്റെ പ്രഭാഷണം കേൾക്കാന്‍   ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടി. ഗുരുവിന്റെ പഴയ സഹപാഠിയായ ഒരു കള്ളനും അവിടെയെത്തി. അതിമനോഹരമായ പ്രഭാഷണത്തിന് ശേഷം തന്റെ നാട്ടില്‍ ഒരു ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു. അതിനുളള സംഭാവനയും അദ്ദേഹം അഭ്യർത്ഥിച്ചു. ഗുരുവിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കള്ളന്‍ പതിനായിരം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും പണം നല്‍കുന്നത് കണ്ടപ്പോള്‍ രൂപ തിരിച്ചു തന്റെ പോക്കറ്റില്‍ തന്നെ വെച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ഗുരുവിനെ സ്വയം പരിചയപ്പെടുത്തി. ഗുരുവിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. അപ്പോള്‍ ഗുരു ചോദിച്ചു:   “നീ എത്ര രൂപ സംഭാവന നല്‍കി…?” “ഒന്നും നല്‍കിയില്ല…” കള്ളന്‍ പറഞ്ഞു. “അപ്പോള്‍ എന്റെ പ്രസംഗം കൊണ്ട് എന്ത് പ്രയോജനം?” ഗുരു ചോദിച്ചു. “പിരിവിനിടയില്‍ കറന്റ് പോയപ്പോള്‍ ബക്കറ്റ് എന്റെ കയ്യിലായിരുന്നു. ആ പണത്തില്‍ നിന്നും കുറച്ചെടുത്താലോ എന്നാണ് ആദ്യം ആലോചിച്ചത്. പിന്നീട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു. അതായിരുന്നു അങ്ങയുടെ…

  Read More »
 • നമുക്കു കഴിയും വിധം സമൂഹത്തിന്  നന്മ ചെയ്യുക, അതിന് വലിപ്പച്ചെറുപ്പങ്ങളില്ല

  വെളിച്ചം       കാട്ടില്‍ പെട്ടെന്നാണ് കാട്ടുതീ പിടിച്ചത്. ഉടൻ അത് കാടാകെ പടര്‍ന്നു പിടിച്ചു.  വൃക്ഷങ്ങള്‍ കത്തിയെരിഞ്ഞു.  മൃഗങ്ങളെല്ലാം ജീവന് വേണ്ടി നെട്ടോടമോടി. ഒരു വവ്വാല്‍ രക്ഷപ്പെടാനുള്ള തത്രപ്പാടില്‍  പറന്നുപോവുകയായിരുന്നു.  അപ്പോഴാണ് ഒരു ചെറിയ കിളി തന്റെ കൊക്കില്‍ ദൂരെയൊരിടത്ത് നിന്നും വെള്ളം നിറച്ച് ആ തീയിലേക്ക് ഒഴിക്കുന്നത് കണ്ടത്.  ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ടപ്പോള്‍ വവ്വാലിന് ചിരിവന്നു.  വവ്വാല്‍ ആ കുഞ്ഞുകിളിയോട് ചോദിച്ചു: “ഇത്രവലിയ കാട്ടുതീ, നിന്റെ കൊക്കില്‍ കൊണ്ടുവന്നു വെള്ളം തളിച്ചാല്‍ എങ്ങനെ ഇല്ലാതാകാനാണ്…” അപ്പോള്‍ കിളി പറഞ്ഞു: “ഞാന്‍ എത്ര ചെറുതാണോ വലുതാണോ എന്നതൊന്നും എനിക്ക് പ്രസ്‌ക്തമല്ല.  ഞാന്‍ എനിക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്യുന്നു.” നമ്മുടെ ജീവിതത്തിലും ധാരാളം പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഇതുപോലെ കടന്നുവരും.  നമ്മുടെ കയ്യില്‍ എത്രയുണ്ട് എന്നതല്ല, ഉള്ളതുകൊണ്ട് നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ…? ഓരോ വ്യക്തിയും അവനവനാൽ കഴിയുന്ന നന്മ ചെയ്താൽ…

  Read More »
 • വ്യക്തി ഒരു തുരുത്തല്ല, സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയണം

  ഹൃദയത്തിന് ഒരു ഹിമകണം- 21 ഒരു ഗ്രാമത്തിൽ ഒരു ശിൽപി ഉണ്ടായിരുന്നു. പട്ടിണിയുടെയും ക്ഷാമത്തിന്റെയും രോഗങ്ങളുടെയും കാലം വന്നപ്പോൾ ശിൽപി അയാളുടെ വീടിന്റെ കതക് അഴിച്ച് പണിതു. പുതിയ ഡോറിന് പുറത്ത് നിന്ന് ഹാൻ്റിൽ ഇല്ല. അകത്ത് നിന്ന് മാത്രം. അതായത് ‘പുറത്ത് നിന്നും ആരും ഇങ്ങോട്ട് വരണ്ട. എനിക്കാവശ്യമുള്ളപ്പോൾ ഞാൻ പുറത്ത് വരും’ എന്ന മട്ട്. കുറെ ദിവസത്തേയ്ക്ക് ശിൽപി പുറത്തിറങ്ങിയില്ല. ഭക്ഷണസാധങ്ങളൊക്കെ ആവശ്യത്തിൽ കൂടുതൽ സംഭരിച്ച് ശിൽപിയും കുടുംബവും വീട് പൂട്ടി സ്വൈര്യമായി കഴിയുകയാണ്. കഥയുടെ രണ്ടാം ഭാഗം ഇങ്ങനെയാണ്. ശിൽപി രോഗിയായി. ചികിത്സ വേണം. നാളുകൾക്ക് ശേഷമാണ് അകത്തെ ഹാൻ്റിലിൽ ഒരു വിറച്ച കൈ തൊടുന്നത്. ശിൽപി പുറത്തിറങ്ങി. ചികിത്സ വേണം. പക്ഷെ പുറത്തെങ്ങും, വഴിയിലെങ്ങും ആരെയും കാണുന്നില്ല. രോഗം മൂർഛിച്ച് ആളുകൾ ആ ഗ്രാമം ഉപേക്ഷിച്ച് പോയിരുന്നു. ചികിത്സാകേന്ദ്രങ്ങളൊക്കെ അടച്ചു പൂട്ടിയിരുന്നു. ഗ്രാമത്തെ പുറത്താക്കി വാതിലടച്ച ഒരാൾ അതേ ഗ്രാമത്തിൽ അനാഥനായി മരിച്ചു വീഴുകയാണ്. കഥയുടെ…

  Read More »
 • അതിജീവനത്തിൻ്റെ പാത കണ്ടെത്തൂ, ഓരോ നിമിഷവും ആസ്വദിക്കാന്‍ പഠിക്കൂ

  വെളിച്ചം    രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കുകയാണെന്ന് രാജാവിന് മനസ്സിലായി.  കാലാവസ്ഥാ വ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്.  വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു. പക്ഷേ, ഇനിയും ഇത്തരം ദുരന്തങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി അദ്ദേഹം. ഒടുവിൽ പോംവഴി തേടി രാജഗുരുവിനെ സമീപിച്ചു. ഗുരു ഒരു വഴി ഉപദേശിച്ചു.  രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക.  രാജാവ് ഗുരുവിനു തന്നെ രാജഭരണം  കൈമാറി. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ അദ്ദേഹം കൃത്യമായി  നിറവേറ്റി.  അങ്ങനെ രാജാവിന്റെ ഭയം മാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലികൾ ചെയ്തുതീര്‍ത്തു. തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു: “ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. താങ്കളുടെ ഈ മാറ്റത്തിന് കാരണം അതാണ്.” നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം. …

  Read More »
 • വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കരുത്, അത് ഉണങ്ങാൻ പ്രയാസമാണ്

  വെളിച്ചം ചെറിയകാര്യങ്ങളില്‍ പോലും അയാള്‍ക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ദേഷ്യംവരുമ്പോള്‍ അയാള്‍ എല്ലാവരോടും വളരെ ക്രൂരമായി പ്രതികരിക്കും. മററുളളവര്‍ക്ക് വരുന്ന മുറിപ്പാടുകള്‍ ഒരിക്കലും അയാളുടെ ശ്രദ്ധിക്കാറില്ല. ഒരിക്കല്‍ തന്റെ അച്ഛനോട് ദേഷ്യപ്പെട്ട് അയാള്‍ തനിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ അച്ഛന്‍ അവനോട് പറഞ്ഞു: “നിനക്ക് ദേഷ്യം വരുമ്പോഴെല്ലാം വേലിയിലെ പലകയില്‍ ആണിയടിക്കുക.” ആദ്യദിനം അയാള്‍ 36 ആണിയടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ആ ആണിയുടെ എണ്ണം കുറഞ്ഞുവന്നു. മാസങ്ങള്‍ കടന്നുപോയി ഒരാണിപോലും അടിക്കാത്ത ദിവസം വന്നെത്തി. അയാള്‍ സന്തോഷത്തോടെ അച്ഛനോട് പറഞ്ഞു: “എനിക്കിപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനാകുന്നുണ്ട്.” അച്ഛന്‍ പറഞ്ഞു: “നിനക്ക് ദേഷ്യമില്ലാത്തപ്പോഴെല്ലാം നീ അടിച്ച ആണി ഊരിയെടുക്കണം.” അയാള്‍ അതുപോലെ ചെയ്തു. അങ്ങനെ അടിച്ച ആണിയെല്ലാം ഊരിക്കഴിഞ്ഞപ്പോഴും അയാള്‍ സന്തോഷത്തോടെ അച്ഛനടുത്തെത്തി. അച്ഛന്‍ പറഞ്ഞു: “നിനക്ക് ഇപ്പോള്‍ ദേഷ്യം വരാറില്ല, മാത്രല്ല, നിന്നിലെ സന്തോഷം തിരിച്ചുവരികയും ചെയതു. പക്ഷേ, നീ ദേഷ്യത്തിലായിരിക്കുമ്പോള്‍ അടിച്ച ആണികള്‍ പിന്നീട് ഊരിമാറ്റിയെങ്കിലും അവിടെ ഒരു ദ്വാരം അവശേഷിക്കുന്നു. അതുപോലെയാണ് നമ്മുടെ…

  Read More »
 • കരുണയും ക്രൗര്യവും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങൾ, ഏതു വേണമെന്നു തീരുമാനിക്കുന്നത് സ്വന്തം മനസ്സു തന്നെ

  ഹൃദയത്തിനൊരു ഹിമകണം- 20 ഗുരുവിനെ പറ്റിക്കാൻ ഒരുത്തൻ കയ്യിലൊരു കിളിക്കുഞ്ഞുമായി ഗുരുവിന്റെ അടുത്ത് ചെന്നു. കൈക്കുമ്പിളിൽ കിളിയെ മറച്ചു പിടിച്ച് അയാൾ ഗുരുവിനോട് ചോദിച്ചു:   “ഈ കിളി ചത്തതോ ജീവനുള്ളതോ?” കിളി ചത്തത് എന്ന് ഗുരു പറഞ്ഞാൽ ആ നിമിഷം അയാൾ കിളിയെ തുറന്ന് വിടും. കിളിക്ക് ജീവനുണ്ട് എന്ന് പറഞ്ഞാൽ  ആ നിമിഷം അതിനെ ഞെക്കിക്കൊല്ലും. ഗുരുവിന് കാര്യം മനസ്സിലായി. ഗുരു പറഞ്ഞു: “ആ കിളിയുടെ ജീവൻ നിന്റെ വിരലുകളിലാണ്.” ഓർക്കണം നമ്മുടെ വിരലുകൾക്ക് ചെയ്യാവുന്ന സാധ്യതകൾ. ഒരു കാര്യത്തോട് കൈ നീട്ടാം അല്ലെങ്കിൽ കൈ മടക്കാം. വിരലുകൾ തലച്ചോറിനെ അനുസരിക്കും. ഏതിനോട്, എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അവതാരകർ: എയ്ഞ്ചൽ എൽദോ, മേരി വർഗീസ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

  Read More »
Back to top button
error: