KeralaNEWS

വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു, പിന്നില്‍ അധ്യാപകരെന്ന് ആരോപണം; പരാതി നല്‍കി കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു; പിന്നില്‍ അധ്യാപകരെന്നാണ് ആരോപണം. കണ്ണൂര്‍ സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കി. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.

കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന് കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി.

Signature-ad

മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ രണ്ടിന് നടന്ന അവസാന പരീക്ഷയില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.

Back to top button
error: